അടിപൊളി മധുരം വീട്ടിൽ തയ്യാറാക്കിയാലോ; രുചികരമായ കാരമൽ പുഡിങ് വളരെ എളുപ്പത്തിൽ വീട്ടിൽ; എന്തൊരു രുചിയാണ്…!! | Easy caramel bread pudding

Easy caramel bread pudding: നല്ലപോലെ എരിവും പുളിയുമുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അതോടൊപ്പം അല്പം മധുരം കൂടി കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ ഏറെ പേരും. അതിനായി പായസമൊക്കെ തയ്യാറാക്കാമെന്ന് വിചാരിക്കുമ്പോൾ കുട്ടികൾക്ക് കഴിക്കാൻ വലിയ താല്പര്യവും കാണില്ല.എന്നാൽ മറ്റ് മധുരമുള്ള പലഹാരങ്ങളൊക്കെ തയ്യാറാക്കി എടുക്കാൻ അത്ര എളുപ്പമല്ലതാനും. അത്തരം അവസരങ്ങളിലെല്ലാം വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ബ്രഡ് ഉപയോഗിച്ചു കൊണ്ടുള്ള ഒരു കാരമൽ പുഡ്ഡിങ്ങിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

  • Bread slices – 4 to 5 (white or milk bread, edges trimmed)
  • Milk – 2 cups
  • Sugar – 4 tbsp
  • Eggs – 2
  • Vanilla essence – ½ tsp

ഈയൊരു കാരമൽ പുഡിങ് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാക്കറ്റ് ബൺ അല്ലെങ്കിൽ ബ്രെഡ് എടുത്ത് അത് നല്ലതുപോലെ പൊടിച്ചെടുക്കുക. പൊടിച്ചെടുത്ത ബ്രഡിലേക്ക് അത് കുതിരാൻ ആവശ്യമായ അത്രയും പാല് കൂടി ഒഴിച്ച് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കാം. പാലും ബ്രഡും നല്ലതുപോലെ കുതിർന്നു സെറ്റായി വന്നു കഴിഞ്ഞാൽ അത് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. അതോടൊപ്പം രണ്ട് മുട്ട പൊട്ടിച്ച് ഒഴിച്ചതും, വാനില എസൻസ് അതല്ലെങ്കിൽ ഏലയ്ക്ക പൊടിച്ചെടുത്തതും ചേർത്ത് നല്ലതുപോലെ ഒന്ന് കറക്കി എടുക്കുക. ഈയൊരു കൂട്ട് മാറ്റിവയ്ക്കാം.

Easy caramel bread pudding

ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ പഞ്ചസാര ചേർത്തു കൊടുക്കാവുന്നതാണ്. പഞ്ചസാര നല്ല രീതിയിൽ കാരമലൈസ് ആയി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാം. ശേഷം ഒരു ബേക്കിംഗ് ട്രേ എടുത്ത് അതിന്റെ ഏറ്റവും താഴത്തെ ലയറിലായി തയ്യാറാക്കി വെച്ച ക്യാരമലൈസ്ഡ് സിറപ്പ് ഒഴിച്ചു കൊടുക്കുക. അതിന് മുകളിലേക്ക് മിക്സിയിൽ അടിച്ചു വെച്ച ബ്രെഡിന്റെ കൂട്ടുകൂടി ഒഴിച്ചുകൊടുക്കുക.

ശേഷം ഇത് ഒന്നുകിൽ ഓവനിൽ വെച്ച് ഒന്ന് ബേയ്ക്ക് ചെയ്തെടുക്കുകയോ അതല്ലെങ്കിൽ ഇഡ്ഡലി പാത്രത്തിൽ അല്പം വെള്ളം ഒഴിച്ച് ആവി കയറ്റി എടുക്കുകയോ ചെയ്യാവുന്നതാണ്. വീട്ടിൽ കുറച്ച് ബ്രഡും, പാലും, മുട്ടയും ഉണ്ടെങ്കിൽ ഈ പുഡിങ് നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. വളരെയധികം രുചികരവും ഉണ്ടാക്കാൻ എളുപ്പമുള്ളതുമായ ഈ ഒരു കാരമലൈസ്ഡ് പുഡിങ്ങിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy caramel bread pudding Video Credits : WOW COUPLES

Easy Caramel Bread Pudding is a simple and delicious dessert made using basic ingredients like bread, milk, eggs, sugar, and vanilla. It’s a custard-style pudding that’s steamed (or sometimes baked) with a layer of golden caramel at the bottom.


🍮 What It Is:

Caramel bread pudding is:

  • A soft, creamy pudding made from blended bread and milk mixture
  • Set over a layer of homemade caramel syrup
  • Cooked by steaming or baking until it sets like flan or custard

🥪 Why It’s Called “Bread” Pudding:

Because it uses leftover or fresh bread slices as the base, making it budget-friendly and super easy. The bread absorbs the milk and eggs to create a soft, spongy texture.


🌟 Key Features:

  • No need for fancy ingredients or oven
  • Great way to use leftover bread
  • Perfectly sweet with a glossy caramel top
  • Loved by kids and adults alike

🍽️ Best Served:

  • Chilled, after unmoulding
  • As a dessert after lunch or dinner
  • Topped with a dollop of cream or fruits (optional)

Also Read : ഒരു അടിപൊളി പലഹാരം ഇതാ; വെറും 5 മിനിട്ടിൽ എളുപ്പം തയ്യാറാക്കാം; അസാധ്യ രുചിയിൽ ചായക്കടി.

Comments are closed.