ഇങ്ങനെയൊരു കുറുകിയ ബീഫ് കറി കഴിച്ചാൽ തന്നെ കൊതിയൂറും; ഇതൊന്ന് കഴിച്ചാൽ പാത്രം കാലിയാവുന്നത് അറിയില്ല..!! | Easy Beef Curry Recipe

Easy Beef Curry Recipe : പലസ്ഥലങ്ങളിലും കല്യാണ ദിവസമോ അതല്ലെങ്കിൽ തലേദിവസമോ ഒക്കെ ഭക്ഷണത്തോടൊപ്പം വിളമ്പുന്ന ഒരു രുചികരമായ വിഭവമാണ് ബീഫ് കറി. സാധാരണ ഉണ്ടാക്കുന്ന രീതികളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് കല്യാണ ബീഫ് കറി തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ അവയുടെ രുചിയിലും വലിയ വ്യത്യാസം അറിയാനായി സാധിക്കും. അത്തരത്തിൽ ഒരു കല്യാണ ബീഫ് കറി എങ്ങനെ നമ്മുടെ

വീടുകളിലും തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കല്യാണ ബീഫ് കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കിലോ അളവിൽ ബീഫ് എടുത്ത് നല്ല രീതിയിൽ കഴുകി വൃത്തിയാക്കി വയ്ക്കുക. ശേഷം കറിയിലേക്ക് ആവശ്യമായ ചെറിയ ഉള്ളി, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചതച്ചെടുത്തത്, ഒരു സവാള, പട്ട, ഗ്രാമ്പു , തക്കോലം, പെരുംജീരകം, ഉലുവ, ബേ ലീഫ്,

പൊടികൾ, മല്ലിയില, കറിവേപ്പില എന്നിവ കൂടി എടുത്തു വയ്ക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ എടുത്തുവച്ച മസാല കൂട്ടുകൾ അതിലേക്ക് ഇട്ട് പച്ചമണം പോകുന്നതുവരെ വഴറ്റുക. ശേഷം ചെറിയ ഉള്ളി അരച്ചതും വലിയ ഉള്ളി ചതച്ചതും അതിലേക്ക് ഇട്ട് പച്ചമണം പോകുന്നത് വരെ വഴറ്റിയെടുക്കണം. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി എന്നിവയും ആവശ്യാനുസരണം എടുത്ത് കറിയിലേക്ക് ചേർക്കുക. എല്ലാവിധ പൊടികളുടെയും പച്ചമണം

പോയി കഴിയുമ്പോൾ ഒരു ചെറിയ സവാള സ്ലൈസ് ആയി അരിഞ്ഞെടുത്ത് അതിലേക്ക് ഇടാവുന്നതാണ്. എല്ലാ പച്ചക്കറികളുടെയും പച്ചമണം പോയി തുടങ്ങുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച ബീഫ് കൂടി ചേർത്തു കൊടുക്കാം. ബീഫ് അടുപ്പത്തിരുന്ന് നല്ല രീതിയിൽ വെന്ത് പാകമായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ കുരുമുളകുപൊടി, മല്ലിയില എന്നിവ കൂടി ചേർത്ത് വെന്ത് സെറ്റായി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. വളരെ വ്യത്യസ്തമായ എന്നാൽ രുചികരമായ ഒരു ബീഫ് കറി തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Beef Curry Recipe Credit : Pathooos Vlog223

Easy Beef Curry Recipe

This easy beef curry recipe is a warm, comforting dish packed with bold flavors and tender meat. Perfect for busy weeknights or lazy weekends, it combines simple ingredients like onion, garlic, ginger, and spices with hearty beef and creamy coconut milk. The curry powder gives it a rich, aromatic taste, while the slow simmer ensures the beef becomes melt-in-your-mouth tender. It’s a versatile dish that can be adjusted to your spice preference, and it pairs beautifully with steamed rice, naan, or even roti. Whether you’re new to making curry or a seasoned cook, this recipe delivers consistent, delicious results with minimal fuss. The best part? Most of the ingredients are pantry staples, making it an easy go-to meal when you’re craving something cozy and flavorful. Garnish with fresh coriander for a final burst of color and freshness. This beef curry is sure to become a family favorite in no time.

Also Read : റെസ്റ്റോറന്റ് സ്റ്റൈലിൽ ഒരു ബീഫ് ഡ്രൈ ഫ്രൈ വീട്ടിൽ തന്നെയുണ്ടാക്കാം; ഇത്ര രുചിയുള്ള ബീഫ് വേറെ കഴിച്ചിട്ടുണ്ടാവില്ല.

Comments are closed.