പഴയ സൗന്ദര്യം വീണ്ടെടുത്ത് കാവ്യമാധവൻ! പര്‍പ്പിള്‍ കളര്‍ സാരിയില്‍ സുന്ദരിയായി താരം; ഒപ്പം ദിലീപേട്ടനും – ചിത്രം വൈറല്‍ | Dileep-Kavya Madhavan twin in with purple color

Dileep-Kavya Madhavan twin in with purple color

Dileep-Kavya Madhavan twin in with purple color : മലയാള സിനിമ ലോകത്തെ അഭിനയ പ്രതിഭകൾ ആണ് ദിലീപും കാവ്യയും.സിനിമയിൽ ഇരുവരെയും ജോഡികളായി കാണാൻ മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. പിന്നീട് യഥാർത്ഥ ജീവിതത്തിലും ഇരുവരും ഒന്നിച്ചതിൽ ഏറെ സന്തോഷിക്കുന്നവരാണ് മലയാളികൾ.കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് കാവ്യ ആദ്യമായി ദിലീപിന്റെ നായികയായി അഭിനയിച്ചത് പിന്നീട് ഇരുപത്തിയൊന്നോളം ചിത്രങ്ങളിൽ ഇരുവരും നയികാനായകന്മാരായി.

ഒരു ബ്രേക്കിനു ശേഷം കാവ്യ തിരികെ വന്നതും പാപ്പി അപ്പച്ച എന്ന ദിലീപ് ചിത്രത്തിലൂടെയാണ്.ബാലതാരമായി സിനിമയിലെത്തിയ കാവ്യയെ മലയാളികൾ എന്നും സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയാണ് സ്നേഹിച്ചത്.വിവാഹ ശേഷം അഭിനയം നിർത്തിയ കാവ്യ ഗൃഹഭരണവും വസ്ത്രം വ്യാപാര വ്യവസായവുമൊക്കെയി തിരക്കിലാണ്.ദിലീപ്പിനോടും മക്കളോടുമൊപ്പം ചില ഫങ്ഷനുകളിൽ പങ്കെടുക്കുമ്പോൾ ആണ് കാവ്യയെ ആരാധകർ കാണാറുള്ളത്. ഈയടുത്താണ് താരം ആദ്യമായി ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത്.

തന്റെ സ്ഥാപനത്തിന്റെ പ്രോഡക്റ്റ് ആയ ഓണം സാരിയുടുത്ത് കൊണ്ടുള്ള ചിത്രവും താരം ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചു.മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങൾ നോക്കി നടത്തുന്ന തിരക്കിലാണ് കാവ്യ ഇപ്പോൾ.5 വയസ്സുകാരി മഹാലക്ഷ്മി ഇപ്പോൾ സ്കൂളിൽ പഠിക്കുകയാണ്..മൂത്ത മകൾ മീനാക്ഷി മെഡിസിനാണ് പഠിക്കുന്നത്.മീനാക്ഷിയുടെ ഒരു ഡാൻസ് വീഡിയോ ഈയിടെ വൈറൽ ആയിട്ടുണ്ടായിരുന്നു.ഫങ്ഷനുകളിലും വിദേശ യാത്രകളിലുമെല്ലാം ദിലീപിനോടൊപ്പം കാവ്യയെയും രണ്ട് മക്കളെയും എപ്പോഴും കാണാം.

ഇപോഴിതാ ദിലീപും കാവ്യയും ഒന്നിച്ചെത്തിയ ഒരു ഫങ്ഷനിലെ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ലാവെൻഡർ കളർ സാരിയിൽ കാവ്യായും അതെ കളർ ഷർട്ടിൽ ദിലീപും മനോഹരമായി അണിഞ്ഞൊരുങ്ങിയാണ് എത്തിയത്. ദിലീപിന്റെ ചെവിയിൽ സ്വകാര്യം പറഞ്ഞും ചിരിച്ചും ഇരിക്കുന്ന കാവ്യയെ ആണ് വൈറൽ ആയ വീഡിയോയിലും ചിത്രങ്ങളിലും കാണാൻ കഴിയുന്നത്. പ്രസവ ശേഷം പഴയ സൗന്ദര്യം വീണ്ടെടുത്ത കാവ്യ കൂടുതൽ സുന്ദരിയായിട്ടുണ്ട്.കാവ്യ ഉടുത്ത സാരി ലക്ഷ്യയിൽ നിന്ന് ഉള്ളത് തന്നെയാണ് ഈ സാരിയെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ താരം പങ്ക് വെച്ചിട്ടുണ്ട്.

Comments are closed.