കുടുംബ ഐശ്വര്യത്തിനും അഭീഷ്‌ഠ സിദ്ധിക്കുമായി ആറന്മുള ദേവന് വള്ളസദ്യ വഴിപാട് സമർപ്പിച്ച് ജനപ്രിയ നായകൻ ദിലീപ്, ഭഗവാന്റെ അനുഗ്രഹം തേടി താരം | Dileep at Aranmula Parthasarathy Temple

Dileep at Aranmula Parthasarathy Temple : കേരളത്തിലെ ഏറ്റവും പ്രശ്‌സ്തമായ ഒരു ക്ഷേത്ര ആചാരമാണ് വള്ള സദ്യ. ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിലാണ് ഈ വിശേഷ ആചാരം നടക്കുന്നത്.കർക്കിടകം 1 5മുതൽ കന്നി 15 വരെയാണ് വള്ള സദ്യ നടക്കുന്നത്. കുടുംബത്തിന്റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി ഭക്തന്മാർ ആചാരിക്കുന്ന വള്ളസദ്യ കണ്ടിരിക്കാൻ തന്നെ കൗതുകകരമാണ്.വഴിപാട് നടത്തുന്ന ഭക്തനും കുടുംബവുമൊഴികെ എല്ലാവരും ഒരുമിച്ചാണ് ഊണ് കഴിക്കാൻ ഇരിക്കേണ്ടത്.

സദ്യയാണ് കഴിക്കാൻ സദ്യയുടെ വിഭവങ്ങൾ ആവട്ടെ പാട്ട് പാടി ചോദിച്ചു കൊണ്ടിരിക്കണം. ചോദിക്കുന്ന കറികൾ എന്തൊക്കെയാണോ എല്ലാം അതത് സമയത്ത് വിളമ്പുകയും വേണം. ചോദിക്കുന്ന വിഭവം ഇല്ലാതിരിക്കുകയോ തീരുകയോ ചെയ്യാൻ പാടില്ല.അന്നദാന പ്രഭുവായ ആറന്മുളേശന്റെ മുൻപിൽ ഭക്തൻ സമർപ്പിക്കുന്ന ഏറ്റവും വലിയ വഴിപാടാണ് ഇത്.ദിലീപ് നേരിട്ടത്തിയാണ് വഴിപാട് നടത്തിയത്.കുടുംബംഗങ്ങളും അടുത്ത ബന്ധുക്കളും അടക്കം 20 പേര് ദിലീപിനൊപ്പം എത്തിയിരുന്നു.

പള്ളിയോടത്തിൽ കയറി ആറന്മുള ക്ഷേത്രത്തിൽ എത്തിയ താരം. എല്ലാ ആചാരാനുഷ്ടാനങ്ങളിലും സമ്പൂർണ്ണമായി പങ്കെടുത്തു.ദിലീപിന്റെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം വോയിസ്‌ ഓഫ് സത്യനാഥൻ ആയിരുന്നു. പഴയ ദിലീപിന്റെ തിരിച്ചു വരവ് എന്നാണ് ചിത്രത്തേക്കുറിച്ച് ആരാധകർ പറയുന്നത്.ദിലീപും കാവ്യായുംഒരുമിച്ചെത്തിയ വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങൾ ഈയിടെ വൈറൽ ആയിരുന്നു. സ്വന്തം ബിസിനസ്‌ സ്ഥാപനമായ ലക്ഷ്യയുടെ പ്രവർത്തനങ്ങളും ഗാർഹിക കാര്യങ്ങളുമൊക്കെയായി തിരക്കിലാണ് കാവ്യാ.

മാത്രവുമല്ല മഹാലക്ഷ്മി സ്കൂളിൽ പോകാൻ തുടങ്ങിയതിന്റെ തിരക്കുമുണ്ട് കാവ്യയ്ക്ക്.ദിലീപിനൊപ്പം മിക്ക ചടങ്ങുകളിലും കാവ്യ പ്രത്യക്ഷപ്പെടാറുണ്ട് എങ്കിലും കാവ്യ തിരിച്ചു സിനിമയിലേക്ക് എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകർ.ദിലീപ് നായകനായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന ബാന്ദ്ര എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. തെന്നിന്ത്യൻ സൂപ്പർ താരം തമന്ന നായികയാകുന്ന ആദ്യ മലയാള ചിത്രം എന്നൊരു പ്രത്യേകത കൂടി ബാന്ദ്രക്ക് ഉണ്ട്.രാമലീല എന്ന സിനിമയുടെ സംവിധായകൻ അരുൺ ഗോപി തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.

Comments are closed.