ധന്യമേരിയും കെട്ടിയോനും ഓരേ പൊളി..!!🤩👌 കൂടെ പിടിക്കാൻ സോഷ്യൽ മീഡിയ താരങ്ങളും…🔥🔥

ധന്യമേരിയും കെട്ടിയോനും ഓരേ പൊളി..!!🤩👌 കൂടെ പിടിക്കാൻ സോഷ്യൽ മീഡിയ താരങ്ങളും…🔥🔥 സീതാകല്യാണം എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ധന്യ മേരി വർഗീസ്. മോഡലിംഗിലും നിന്നും അഭിനയത്തിലേക്ക് എത്തിയ ധന്യ ധാരാളം പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബിഗ് സ്‌ക്രീനില്‍ അരങ്ങേറിയ താരം പിന്നീട് മിനിസ്‌ക്രീന്‍ പരമ്പരയിലും തിളങ്ങുകയായിരുന്നു. നിരവധി സിനിമകളിൽ വേഷമിട്ടെങ്കിലും സീതാകല്യാണത്തിലെ സീതയായി തിളങ്ങിയ ധന്യയെ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ധന്യ മേരി വർഗീസ്. കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാം റീൽസിലൂടെ നടന്‍ ജോണും നടി ധന്യയും പങ്കുവച്ച ഡാൻസ് വീഡിയോയാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ഇടം പിടിച്ചിരിക്കുന്നത്. ഇളയ ദളപതി വിജയ് നായകനായെത്തുന്ന ബീസ്റ്റ് എന്ന തമിഴ് ചിത്രത്തിലെ അറബിക് കുത്ത് എന്ന ഗാനവും ഡാൻസും സോഷ്യൽ മീഡിയയിൽ താരമാണ്. ഈ വൈറൽ ഗാനത്തിന് മനോഹരമായ ചുവടുകളുമായാണ് ഇരുവരും എത്തിയിരിക്കുന്നത്.

“അറബിക് കുത്തു ഡാൻസിന്റെ ഞങ്ങളുടെ വേർഷൻ..ട്രെൻഡിനൊപ്പം പോകുന്നു.” എന്നു പറഞ്ഞാണ് ഇരുവരും വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താരദമ്പതികളുടെ മനോഹരമായ ഡാൻസ് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകർ. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ഇരുവരെയും പ്രശംസിച്ച് കമെന്റുകൾ ചെയ്തിരിക്കുന്നത്. “ഒരേ പൊളിയോസ്കി 😍❤️” എന്നാണ് ബിഗ്‌ബോസ് താരം അനൂപ് കൃഷ്ണൻ വീഡിയോയ്ക്ക് താഴെ കമെന്റ് ചെയ്തിരിക്കുന്നത്.

നായികയായും സഹനടിയായുമൊക്കെ മലയാള സിനിമയിൽ ധന്യ മേരി വർ​ഗീസ് അഭിനയിച്ചിട്ടുണ്ട്. റെഡ് ചില്ലീസ്, തലപ്പാവ്, ദ്രോണ എന്നിവയാണ് ധന്യ തിളങ്ങിയ ചിത്രങ്ങൾ. നടന്‍ ജോണ്‍ ആണ് ധന്യയെ വിവാഹം ചെയ്തിരിക്കുന്നത്. 2012ലാണ് ഇരുവരുടെയും വിവാഹം നടന്നത്. ഡാന്‍സ് പരിപാടിയിലും മറ്റും കണ്ട് ജോണും ധന്യയും നല്ല സുഹൃത്തുക്കളാവുകയും പിന്നീട് ഇരുവരും പ്രണയത്തിൽ ആയതോടെയാണ് വീട്ടുകാരുടെ സമ്മതത്തോടെ നടന്‍ ജോണും നടി ധന്യയും വിവാഹിതരായത്.

Comments are closed.