18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമം…😳😱 രജനീകാന്തിന്റെ മകൾ ഐശ്വര്യയും നടൻ ധനുഷും വിവാഹ മോചിതരാകുന്നു എന്ന ഞെട്ടലിൽ സിനിമ ലോകം..!!😳😢 സ്വകാര്യത നൽകണമെന്ന അഭ്യർഥനയുമായി ധനുഷ്…😢😢

18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമം…😳😱 രജനീകാന്തിന്റെ മകൾ ഐശ്വര്യയും നടൻ ധനുഷും വിവാഹ മോചിതരാകുന്നു എന്ന ഞെട്ടലിൽ സിനിമ ലോകം..!!😳😢 സ്വകാര്യത നൽകണമെന്ന അഭ്യർഥനയുമായി ധനുഷ്…😢😢 സുഹൃത്തുക്കളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും ഒരുമിച്ച് ജീവിച്ച 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് അവസാനം കുറിക്കാൻ തീരുമാനിച്ചതയായി നടൻ ധനുഷും ഭാര്യ ഐശ്വര്യയും അറിയിച്ചു. ഇരുവരും വേർപിരിയാൻ ഒരുങ്ങുന്ന വാർത്ത, അവരവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ തിങ്കളാഴ്ച രാത്രിയാണ് അറിയിച്ചത്.

തങ്ങളുടെ തീരുമാനത്തെ എല്ലാവരും മാനിക്കണം എന്ന അഭ്യർത്ഥന അടങ്ങുന്ന ഒരു കുറിപ്പോടെയാണ് ഇരുവരും ഈ വാർത്ത ആരാധകാരുമായി പങ്കുവെച്ചത് “സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വർഷം ഒരുമിച്ച് ജീവിച്ചു. വളർച്ചയും, മനസ്സിലാക്കലും, പൊരുത്തപ്പെടുത്തലും, പൊരുത്തപ്പെടലും നിറഞ്ഞതായിരുന്നു യാത്ര. ഇന്ന് ഞങ്ങൾ വേർപിരിയുന്ന ഒരു സാഹചര്യത്തിൽ എത്തിനിൽക്കുന്നു.

ഞങ്ങളുടെ വഴികൾ വേർപിരിയുന്നു. ഐശ്വര്യയും ഞാനും ദമ്പതികൾ എന്ന നിലയിൽ വേർപിരിയാനും വ്യക്തികളെന്ന നിലയിൽ ഞങ്ങളെ നന്നായി മനസ്സിലാക്കാൻ സമയമെടുക്കാനും തീരുമാനിച്ചു.” “ദയവായി ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാൻ ആവശ്യമായ സ്വകാര്യത ഞങ്ങൾക്ക് നൽകുകയും ചെയ്യുക. ഓം നമശിവായ!”, വേർപിരിയൽ അറിയിച്ചുകൊണ്ട് ധനുഷ് കുറിപ്പ് പങ്കിട്ടു. ഐശ്വര്യയും ഇൻസ്റ്റാഗ്രാമിൽ ഇതേ പ്രസ്താവന പങ്കിട്ടുകൊണ്ട്, “അടിക്കുറിപ്പൊന്നും ആവശ്യമില്ല… നിങ്ങളുടെ മനസ്സിലാക്കലും സ്നേഹവും മാത്രമാണ് ആവശ്യം!” എന്ന അടിക്കുറിപ്പും നൽകി.

സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇപ്പോഴും ഐശ്വര്യ ആർ ധനുഷ് എന്നാണ് പേരെങ്കിലും, കുറിപ്പിന് താഴെ ഐശ്വര്യ രജനികാന്ത് എന്നാണ് പേര് വച്ചിരിക്കുന്നത്. ധനുഷും രജനികാന്തിന്റെ മകൾ ഐശ്വര്യയും 2004 നവംബർ 18 നാണ് വിവാഹിതരായത്. ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട് യാത്ര,ലിംഗ എന്നിവർ യഥാക്രമം 2006 ലും 2010 ലും ജനിച്ചു. ഐശ്വര്യ രണ്ട് ചിത്രങ്ങളുടെ സംവിധായകയും ഗായികയുമാണ്. ധനുഷാണെങ്കിൽ, ഇപ്പോൾ കോളിവുഡും കടന്ന് ഹോളിവുഡിലും ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ച്, സിനിമ ലോകത്ത് തന്റേതായ സ്ഥാനം സൃഷ്ടിക്കുകയാണ്.

Comments are closed.