അന്ന് തന്റെ പ്രിയതയെ നെഞ്ചോട് ചേർത്ത് ധനുഷ് പാടി…😍😍 നാണിച്ച് മുഖം പൊത്തി ഐശ്വര്യ…😍😘 ധനുഷ് – ഐശ്വര്യ താരദമ്പതികളുടെ വീഡിയോ വീണ്ടും വൈറലാകുന്നു..!!🔥🔥

അന്ന് തന്റെ പ്രിയതയെ നെഞ്ചോട് ചേർത്ത് ധനുഷ് പാടി…😍😍 നാണിച്ച് മുഖം പൊത്തി ഐശ്വര്യ…😍😘 ധനുഷ് – ഐശ്വര്യ താരദമ്പതികളുടെ വീഡിയോ വീണ്ടും വൈറലാകുന്നു..!!🔥🔥 തമിഴ് സിനിമാ ലോകത്തിന്റെ തലൈവർ എന്ന് വിശേഷണമുള്ള താരമാണല്ലോ സൂപ്പർസ്റ്റാർ രജനീകാന്ത്. താരത്തിന്റെ ഓരോ സിനിമകൾക്കും രാജകീയ വരവേൽപ്പാണ് ആരാധകർ നൽകാറുള്ളത്. രജനീകാന്തിനെ ദൈവമായി കാണുന്നവർ പോലും അദ്ദേഹത്തിന്റെ ആരാധകർക്കിടയിലുണ്ട് എന്നത് തമിഴ് ലോകത്ത് അദ്ദേഹത്തിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതാണ്.

താരത്തിന്റെ മകളും നിർമ്മാതാവും കൂടിയായ ഐശ്വര്യ രജനികാന്തിന്റെ വിവാഹം തമിഴ് സിനിമാലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു.കോളിവഡിലെ യുവ താരോദമായിരുന്ന ധനുഷുമായി ആറു മാസക്കാലത്തെ പ്രണയത്തിനു ശേഷമുള്ള താര പുത്രിയുടെ വിവാഹം ആരാധകർ ഏറെ ആഘോഷ പൂർവ്വമായിരുന്നു കൊണ്ടാടിയിരുന്നത്. മാത്രമല്ല താരദമ്പതികൾ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

എന്നാൽ, സിനിമ പ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചു കൊണ്ടുള്ള ഇരുവരുടെയും വിവാഹമോചന വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. തങ്ങളുടെ പ്രിയ താരജോഡികൾ പിരിയുകയാണ് എന്ന് വിശ്വസിക്കാൻ പോലും പല ആരാധകർക്കും കഴിഞ്ഞിരുന്നില്ല. “ദമ്പതികളായും സുഹൃത്തുക്കളായും തങ്ങളുടെ 18 വർഷത്തെ ഒരുമിച്ചുള്ള ജീവിതം പരസ്പരം മനസ്സിലാക്കലിന്റെയും ഒത്തു പോകലിന്റെയും കാലമായിരുന്നു. എന്നാൽ ഇന്ന് ദമ്പതികൾ എന്ന നിലയിൽ വഴികൾ വേർപിരിയുന്ന ഒരിടത്താണ് തങ്ങൾ ഉള്ളത്. ദമ്പതികൾ എന്ന നിലയിൽ ഞാനും ഐശ്വര്യയും തങ്ങളുടെ വഴി സ്വീകരിക്കാനും വ്യക്തി ബഹുമാനത്തോടെ തുടർ കാലം ജീവിക്കാനും തീരുമാനിച്ചു”, എന്നായിരുന്നു തന്റെ വിവാഹമോചന വാർത്ത പങ്കുവെച്ചു കൊണ്ട് ധനുഷ് കുറിച്ചിരുന്നത്.

എന്നാൽ ഇപ്പോഴിതാ ധനുഷ്- ഐശ്വര്യ ദമ്പതികളുടെ സന്തോഷകരമായ മുഹൂർത്തങ്ങൾ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.ഒരു സ്വകാര്യ പാർട്ടിക്കിടെയായിരുന്നു തന്റെ പ്രിയതമക്ക് വേണ്ടി ധനുഷ് മൈക്ക് കയ്യിലേന്തി ഗാനമാലപിക്കുന്നതും തുടർന്ന് ഐശ്വര്യക്കരികിലെത്തി ചേർത്തു പിടിച്ചുകൊണ്ട് ഇരുവരും ഒരുമിച്ച് ചുവടുവെക്കുന്നതും. വിവാഹമോചന വാർത്തകൾക്ക് ശേഷം താരദമ്പതികളുടെ നിരവധി പഴയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലും ആരാധകർക്കിടയിലും പ്രചരിച്ചിരുന്നെങ്കിലും ഒരു മിനുട്ടിൽ താഴെ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ നിമിഷനേരം കൊണ്ടായിരുന്നു തരംഗമായത്.

Comments are closed.