സ്വാന്തനത്തിലെ സാവിത്രിയും കുടുംബവിളക്കിലെ വേദികയും അമ്മയറിയാതെയിലെ നീരജയും തമ്മിലെ ബന്ധം അറിയാമോ…? അപൂർവ്വ കണ്ടെത്തലിൽ ഞെട്ടി മിനിസ്‌ക്രീൻ ലോകം…

മലയാള മിനിസ്‌ക്രീനിലെ ഓരോ പരമ്പരകളും വളരെ അധികം ആരാധകരെ സ്വന്തമാക്കിയാണ് ഇപ്പോൾ മുന്നേറുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം മിക്ക സീരിയലുകൾക്കും ഫാൻ പേജുകൾ അടക്കം സജീവമാണ്. എന്നാൽ മിക്ക പരമ്പരകളിലെയും താരങ്ങൾക്കും നമ്മൾ പോലും അറിയാത്ത കാര്യങ്ങൾ ഉണ്ട്. ഇത്തരത്തിൽ വലിയ ആരാധകവൃദ്ധത്തെ സ്വന്തമാക്കിയ നടിയുടെ ഒരു അപൂർവ്വകാര്യമാണ് മലയാളികൾ ചർച്ചയാക്കി മാറ്റുന്നത്.

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളായെത്തുന്ന അഭിനേതാക്കളോടും അവർക്ക് പ്രിയം തന്നെ. സീരിയലിൽ നെഗറ്റീവ് കഥാപാത്രമായ സാവിത്രി അമ്മായിയായെത്തുന്നത് നടി ദിവ്യ ബിനുവാണ്. സാവിത്രി എന്ന നെഗറ്റീവ് ഷേഡുള്ള അമ്മായിയായി താരം തകർക്കുകയാണ്. എന്നാൽ ദിവ്യ അത്ര ചില്ലറക്കാരിയല്ല. വെറുമൊരു അഭിനേത്രി മാത്രമല്ല താരം.

ഇന്ന് പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പല സീരിയലുകളിലും ദിവ്യയുടെ ശബ്ദമുണ്ട്. കുടുംബവിളക്കിലെ വേദിക, അമ്മയറിയാതെയിലെ നീരജ മഹാദേവൻ, മൗനരാഗത്തിലെ രൂപ, പാടാത്ത പൈങ്കിളിയിലെ സ്വപ്ന, എന്റെ കുട്ടികളിലെ അച്ഛനിലെ സംഗീത അങ്ങനെ ഒരേ സമയം ഒട്ടേറെ സീരിയലുകളിലാണ് താരം ഡബ്ബ് ചെയ്തുകൊണ്ടിരിക്കുന്നത്. മഴവിൽ മനോരമയിൽ നേരത്തെ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ആത്മസഖി എന്ന സീരിയയിലിൽ നായികയായ അവന്തികയ്ക്ക് ശബ്ദം നൽകിയത് ദിവ്യയായിരുന്നു.

അതേസമയം സിനിമയിലും ടെലിവിഷനിലും തിളങ്ങുന്ന ഒരു പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് താരം എന്നത് പലർക്കും അറിവില്ല. ബാഹുബലി മലയാളത്തിൽ രമ്യ കൃഷ്ണന് ശബ്ദം നൽകിയത് ദിവ്യയാണ്. ഡബ്ബിങ് ആര്ടിസ്റ് ആകുന്നതിന് മുന്നേ ഒരു സ്റ്റാഫ് നേഴ്സായിരുന്നു ദിവ്യ.

Comments are closed.