ദർശനയുടെ കല്യാണത്തിന് വിനീത് വന്നപ്പോൾ..!!😍👌 ഹൃദയം ഷൂട്ടിംഗ് ലൊക്കേഷൻ ഒരു കല്യാണവീടാക്കി മാറ്റി വിനീത് ശ്രീനിവാസനും കൂട്ടരും…🔥🔥

ദർശനയുടെ കല്യാണത്തിന് വിനീത് വന്നപ്പോൾ..!!😍👌 ഹൃദയം ഷൂട്ടിംഗ് ലൊക്കേഷൻ ഒരു കല്യാണവീടാക്കി മാറ്റി വിനീത് ശ്രീനിവാസനും കൂട്ടരും…🔥🔥 മലയാളത്തിലും തമിഴിലുമായി പതിനഞ്ചോളം ചിത്രങ്ങളിൽ വേഷമിട്ട നടിയാണ് ദർശന രാജേന്ദ്രൻ. മുമ്പ്, വിശാൽ ചിത്രം ‘ഇരുമ്പ് തിരയ്’, ഫഹദ് ഫാസിൽ ചിത്രം ‘സീ യു സൂൺ’ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ അഭിനയ മികവ് തെളിയിച്ച ദർശന, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ജനപ്രിയ നായികയായി മാറിയത്.

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവർക്കൊപ്പം, കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളായാണ് ദർശന ഹൃദയത്തിൽ വേഷമിട്ടിരിക്കുന്നത്. പ്രണവ് മോഹൻലാൽ അവതരിപ്പിച്ച അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്തിന്റെ ക്യാമ്പസ്‌ കാല കാമുകിയായ ദർശന എന്ന കഥാപാത്രത്തെയാണ് നടി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ, ദർശന ട്രാക്ക് പാടിയ ‘ദർശനാ..’ എന്ന് തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായും മറ്റും, ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ നിരവധി വീഡിയോകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.

ഇപ്പോൾ, ഏറ്റവും ഒടുവിൽ പുറത്തുവന്ന വീഡിയോയിൽ, ദർശനയുടെ വിവാഹ രംഗം ഷൂട്ട് ചെയ്ത ശേഷം, സംവിധായകൻ വിനീത് ശ്രീനിവാസൻ ഉൾപ്പടെയുള്ളവർ സ്റ്റേജിൽ കയറി നൃത്തം ചെയ്യുകയും, ഫോട്ടോക്ക് പോസ് ചെയ്യുന്നതും കാണാം. സ്റ്റേജിലേക്ക് ഓടിയെത്തിയ വിനീത്, അഭിനേതാക്കളെയും, അണിയറ പ്രവർത്തകരെയും എല്ലാവരെയും സ്റ്റേജിലേക്ക് വിളിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്.

ജനുവരി 21-ന് തിയ്യറ്ററിൽ റിലീസ് ചെയ്ത ചിത്രം, കഴിഞ്ഞ ദിവസം ഡിസ്നെ+ ഹോട്ട്സ്റ്റാറിലൂടെ ഒടിടി റിലീസ് ആയും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. 10 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം, ബോക്സ്‌ ഓഫീസിൽ നിന്ന് ഏകദേശം 50 കോടിക്ക് മുകളിൽ നേടി എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം, വൈശാഖ് സുബ്രഹ്മണ്യം ആണ് നിർമ്മിച്ചിരിക്കുന്നത്.

Comments are closed.