അരിദോശയെക്കാൾ കിടിലം; ഗോതമ്പ് ദോശ ഉണ്ടാകുമ്പോൾ ഇതു കൂടി ചേർത്ത് നോക്കൂ; വെറും 2 മിനുട്ടിൽ മൊരിഞ്ഞ ദോശ തയ്യാർ…!! | Crispy Wheat Dosa

Crispy Wheat Dosa: ഗോതമ്പുപൊടി ഉപയോഗിച്ച് ചപ്പാത്തി, പൂരി, എന്നിവ കൂടാതെ എല്ലാ വീടുകളിലും തയ്യാറാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും ഗോതമ്പ് ദോശ. സാധാരണ ദോശയിൽ നിന്നും വ്യത്യസ്തമായി ഗോതമ്പ് ദോശ തയ്യാറാക്കുമ്പോൾ അത് ക്രിസ്പി ആവാറില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അതുകൊണ്ടുതന്നെ കുട്ടികൾക്കൊന്നും ഗോതമ്പ് ദോശ കഴിക്കാൻ അധികം താൽപര്യവും ഉണ്ടായിരിക്കില്ല. എന്നാൽ നല്ല രുചികരവും ക്രിസ്പിയുമായ ഗോതമ്പ് ദോശ എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം.

Ingedients

  • Wheat Flour
  • Rawa
  • Salt
  • Baking Soda

ആദ്യം തന്നെ ഒരു വലിയ പാത്രമെടുത്ത് അതിലേക്ക് എടുത്തുവച്ച ഗോതമ്പ് പൊടി മുഴുവനായും ഇട്ടുകൊടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും വെള്ളവും കുറേശ്ശെയായി ഒഴിച്ച് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ ഇളക്കി യോജിപ്പിച്ച് എടുക്കണം. ഗോതമ്പുമാവ് പൂർണ്ണമായും വെള്ളത്തിൽ കലങ്ങി കഴിഞ്ഞാൽ അതിലേക്ക് റവ ചേർത്തു കൊടുക്കേണ്ടതുണ്ട്. മാവിലേക്ക് ചേർക്കാൻ ആവശ്യമായ റവ ഒരു മണിക്കൂർ മുൻപ് തന്നെ വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. റവ കൂടി മാവിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു കഴിഞ്ഞാൽ അല്പം ബേക്കിംഗ് സോഡ അതിലേക്ക് ചേർത്ത് ഒരു 10 മിനിറ്റ് നേരം അടച്ചു വയ്ക്കാം.

ശേഷം ദോശക്കല്ല് അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച മാവിൽ നിന്നും ഒരു കരണ്ടിയളവിൽ മാവൊഴിച്ച് കനമില്ലാത്ത രീതിയിൽ വട്ടത്തിൽ പരത്തി കൊടുക്കുക. ആവശ്യമെങ്കിൽ ദോശയ്ക്ക് മുകളിലായി അല്പം എണ്ണയോ നെയ്യോ തൂവി കൊടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ ദോശ തയ്യാറാക്കി എടുക്കുകയാണെങ്കിൽ അതിന് സാധാരണ ഗോതമ്പ് ദോശയേക്കാൾ ഇരട്ടി രുചിയായിരിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Crispy Wheat Dosa credit : Malappuram Vlogs by Ayishu

Crispy Wheat Dosa

Crispy Wheat Dosa is a quick, healthy, and delicious South Indian breakfast made with whole wheat flour. Unlike traditional dosa, it requires no fermentation, making it ideal for busy mornings. The batter is typically mixed with wheat flour, rice flour, cumin, green chilies onions, and fresh herbs, then spread thinly on a hot griddle to create a golden, crisp texture. Rich in fiber and lighter on the stomach, wheat dosa pairs perfectly with coconut chutney, sambar, or spicy tomato chutney. It’s a wholesome, guilt-free option that satisfies cravings while supporting a balanced and nutritious diet.

Also Read : വളരെ എളുപ്പത്തിൽ തേങ്ങാ വരുത്തരച്ചത് തയാറാക്കാം; ഈ സൂത്രം പരീക്ഷിച്ചാൽ ഒരു വർഷത്തോളം കേടുകൂടാതെ സൂക്ഷിക്കാം.

Comments are closed.