എല്ലാവർഷത്തെയും പോലെ ഇത്തവണയും ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാൻ എത്തി പ്രിയ താരം ചിപ്പി; വിശേഷങ്ങൾ ഏറ്റെടുത്ത് ആരാധകർ.!! | Chippy about Attukaal Pongala

Chippy about Attukaal Pongala : മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയതാരമാണ് ചിപ്പി. കഴിഞ്ഞ കുറെ വർഷങ്ങളായി സിനിമ മേഖലയിൽ താരം അത്രതന്നെ സജീവമല്ല. എന്നാൽ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് താരം എത്താറുണ്ട്. കൂടാതെ സോഷ്യൽ മീഡിയയിലും സജീവതാരമാണ് ചിപ്പി. ഇപ്പോൾ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയായ സാന്ത്വനത്തിലെ ശ്രീദേവി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. വളരെ ലളിതമായ ജീവിതം കൊണ്ട് ആരാധകരെ അമ്പരപ്പിക്കുന്ന വ്യക്തിയാണ് താരം.

യാതൊരുവിധ താര ജാഡകളും ഇല്ലാതെയാണ് ചിപ്പി പ്രേക്ഷകരോട് പെരുമാറാറുള്ളത്. മലയാള സിനിമകളിലൂടെ മാത്രമല്ല കന്നഡ സിനിമകളിലും താരം അവതരിപ്പിച്ച നിരവധി വേഷങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.1993 ൽ ഭരതൻ സംവിധാനം ചെയ്ത പാഥേയം എന്ന ചിത്രത്തിലൂടെയാണ് ചിപ്പി തന്റെ സിനിമാ അരങ്ങേറ്റം നടത്തിയത്.. 1995ൽ മോഹൻലാൽ നായകനായ സ്ഫടികം എന്ന സിനിമയിൽ ഗുണ്ടയായ ആടു തോമയുടെ സഹോദരിയായി താരം അഭിനയിച്ച വേഷം വളരെയധികം ജനപ്രീതി നേടിയിരുന്നു.

ഇപ്പോൾ ഇതാ ചിപ്പിയുടെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. എല്ലാ കൊല്ലവും ആറ്റുകാലമ്മയ്ക്ക് ഒരു മുടക്കവും കൂടാതെ പൊങ്കാലയിടുന്ന ചിപ്പിയുടെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. എന്നാൽ കഴിഞ്ഞ രണ്ടുതവണ കൊറോണയെ തുടർന്ന് ആറ്റുകാൽ ക്ഷേത്രത്തിൽ ചെന്ന് പൊങ്കാലയിടാൻ ചിപ്പിക്ക് സാധിച്ചില്ല. എന്നാൽ വീട്ടിൽ നിന്നും മുടക്കാതെ ആ ആചാരം ചിപ്പി തുടർന്നു പോന്നിരുന്നു.

എന്നാൽ ഇപ്പോൾ ഇതാ ആറ്റുകാൽ പൊങ്കാലയുടെ സമയം എത്തിയിരിക്കുകയാണ്. ഈ വർഷവും ഒരു മുടക്കവും കൂടാതെ പൊങ്കാലയിടാൻ ചിപ്പി ആറ്റുകാൽ ക്ഷേത്രത്തിൽ എത്തിയിരിക്കുകയാണ്.സർവ്വ ഐശ്വര്യങ്ങൾക്കും എല്ലാവരുടെയും നന്മയ്ക്കും വേണ്ടിയാണ് ചിപ്പി പൊങ്കാല ഇടുന്നത്. പൊങ്കാലയ്ക്ക് മകൾ എത്തിയില്ലേ എന്ന് ചോദിക്കുമ്പോൾ, അവൾ ബാംഗ്ലൂരിലാണെന്നും അവൾ എത്തിയിട്ടില്ല എന്നും താരം മറുപടി പറയുന്നുണ്ട്.സെറ്റ് സാരിയുടുത്ത് മുല്ലപ്പൂ ചൂടി ദേവിയുടെ അനുഗ്രഹം വാങ്ങാൻ എത്തിയ ചിപ്പിയെ കാണുമ്പോൾ ആരാധകരും വളരെയധികം സന്തോഷിക്കുന്നു. എല്ലാവിധ ഐശ്വര്യങ്ങളും ചിപ്പിക്ക് ഉണ്ടാകട്ടെ എന്ന് ആരാധകരും ആശംസിക്കുകയാണ്.

Comments are closed.