ചിന്നു ഇനി ഹരിയുടെ സ്വന്തം…😍😘 മാവേലിക്കര സബ് രജിസ്ട്രാർ ഓഫിസിൽവെച്ച് വിവാഹിതരായി നടന്‍ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും😍😍

ചിന്നു ഇനി ഹരിയുടെ സ്വന്തം…😍😘 മാവേലിക്കര സബ് രജിസ്ട്രാർ ഓഫിസിൽവെച്ച് വിവാഹിതരായി നടന്‍ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും😍😍 ഒത്തിരി സന്തോഷം തോന്നുന്ന വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇന്ന് വന്നിരിക്കുന്നത്. നമ്മുടെ പ്രിയപ്പെട്ട സെലിബ്രിറ്റി വിവാഹങ്ങൾ എന്നും ആഘോഷമാകുന്ന സോഷ്യൽ മീഡിയ മറ്റൊരു വിവാഹം കൂടി സന്തോഷത്തോടെ പങ്കുവയ്ക്കുകയാണ്. നടൻ ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും വിവാഹിതരായി. നമുക്ക് ഒരുപാട് പരിചയമുള്ള മലയാളത്തിലും തമിഴിലും ഒത്തിരി കഥാപാത്രങ്ങളിലൂടെ വന്നിട്ടുള്ള ഹരീഷ് ഉത്തമനും, അതുപോലെ തന്നെ വളരെ ബോൾഡ് ആയിട്ടും മനസ്സിൽ നിന്നും മാഞ്ഞു പോവാത്ത കഥാപാത്രങ്ങൾ നൽകിക്കൊണ്ടാണ് ചിന്നു കുരുവിളയും മലയാളികളുടെ മനസ്സിലേക്ക് വന്നിട്ടുള്ളത്.

മാവേലിക്കര സബ് രജിസ്ട്രാർ ഓഫീസി വെച്ചായിരുന്നു വിവാഹം. വൈകിട്ട് അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വേണ്ടിയിട്ട് വിരുന്ന് ഒരുക്കിയിരുന്നു. വളരെ ലളിതമായിട്ടാണ് വിവാഹ ചടങ്ങുകൾ നടന്നത്. തമിഴ് തെലുങ്ക് സിനിമകളിൽ വില്ലൻ വേഷത്തിലാണ് ഹരീഷ് ഒത്തിരി ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ളത് മലയാളത്തിലും നമുക്ക് മറക്കാനാവാത്ത ഒത്തിരി കഥാപാത്രങ്ങൾ നൽകിയിട്ടുണ്ട്.

മമ്മൂട്ടി നായകനായെത്തുന്ന ഭീഷ്മപർവ്വം ആണ് ഹരീഷിന്റെ അടുത്ത പ്രൊജക്റ്റ്. ചിന്നു കുര്യനും കസബ, നോർത്ത് 24 കാതം, ലുക്കാ ചുപ്പി എന്ന സിനിമകളിൽ മറക്കാനാവാത്ത കഥാപാത്രങ്ങൾ നൽകിയിട്ടുണ്ട്. കൂടാതെ മലയാളികളുടെ പ്രിയപ്പെട്ട കോമഡി പരമ്പര ഉപ്പും മുളകിലും ഒരു എപ്പിസോഡിൽ വന്നു നമുക്ക് വളരെ പ്രിയങ്കരി ആണ്. വളരെ ബോൾഡ് ആയിട്ടുള്ള വേഷവും, കോമഡി വേഷവും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള നടിയാണ് ചിന്നു കുര്യൻ. ഇപ്പോള്‍ ഛായാഗ്രാഹക സഹായിയായിട്ടാണ് ചിന്നു കുരുവിള സജീവമായിരിക്കുന്നത്. മനോജ് പിള്ളയുടെ ഛായാഗ്രാഹണ സഹായിയായിട്ട് പ്രവര്‍ത്തിക്കുകയാണ് ഇപോള്‍ ചിന്നു കുരുവിള.

ചിന്നു കുരുവിള വൈകാതെ സ്വതന്ത്ര ഛായാഗ്രാഹകയാകാനുള്ള തയ്യാറെടുപ്പിലാണ്. ഹരീഷ് ഉത്തമനും വളരെ മനോഹരമായ ഒത്തിരി കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുണ്ട്, തമിഴ് സിനിമയിൽ തനി ഒരുവൻ, തൊടരി, ഭൈരവ, പാണ്ടിയൻ നാട്, പായും പുലി, ഡോറ, നടപെ തുണയ്, പായും പുലി, അങ്ങനെ മനോഹരമായ ഒത്തിരി സിനിമകളിൽ നമുക്ക് പ്രിയങ്കരനായ നടനാണ് ഹരീഷ് ഉത്തമൻ, അടുത്തതായി വരാൻ പോകുന്ന സിനിമ ആണ് തീർപ്പുകൾ വിറക്കപ്ടേയും എന്നൊരു സിനിമയാണ്.

Comments are closed.