അനന്ദഭദ്രത്തിലെ കാവ്യയായി തകർത്ത് അഭിനയിച്ച് ചൈതന്യ പ്രകാശ്😍🔥

അനന്ദഭദ്രത്തിലെ കാവ്യയായി തകർത്ത് അഭിനയിച്ച് ചൈതന്യ പ്രകാശ്😍🔥 ടിക് ടോക്ക് വീഡിയോകളിലൂടെ ജനശ്രദ്ധ നേടിയ പെൺകുട്ടിയാണ് ചൈതന്യ പ്രകാശ്. ടിക്ക് ടോക്ക് വീഡിയോകളിൽ തൻ്റെ അഭിനയ മികവ് തെളിയിച്ച ചൈതന്യ വളരെ പെട്ടെന്നു നന്നെ ജനഹൃദയങ്ങളിൽ ചേക്കേറുകയായിരുന്നു. കൊച്ചിയിൽ ജനിച്ച ചൈതന്യയുടെ ശരിയായ പ്രൊഫഷൻ മോഡലിങ്ങ് ആണ്. ഇപ്പോൾ ചൈതന്യക്ക് പല പരസ്യ ചിത്രങ്ങളിലും മോഡൽ ആവാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്.

പല തരം ബ്രാൻഡ് പ്രൊമോഷനുകളും അവർ ചെയ്തിട്ടുണ്ട്. കൂടാതെ ഷോർട്ട് ഫിലിമുകളിലും അവർ അഭിനയിച്ചിട്ടുണ്ട്. ടിക് ടോക്ക് നിർത്തലാക്കിയതോടെ ഇൻസ്റ്റാഗ്രാമിലൂടെയാണ് അ വ ർ വീഡിയോ പങ്കുവെക്കുന്നത്. ചൈതന്യ ഇൻസ്റ്റാഗ്രാമിൽ 369 പോസ്റ്റുക ളാണ് ചെയ്തിരിക്കുന്നത്. അവർ ചെയ്തിരിക്കുന്ന എല്ലാ പോസ്റ്റുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെ അവർക്ക് ലഭിച്ചിരിക്കുന്നത് 1.3 മില്ലിയൻ ഫോളോവേഴ്സിനെയാണ്.

കഴിഞ്ഞ വർഷം ഫ്ലവേഴ്സ് ടിവി യിൽ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോയായ സ്റ്റാർ മാജിക്കിലും ചൈതന്യ പങ്കുചേർന്നിരുന്നു. അതിലൂടെ അവർ തൻ്റെ ടെലിവിഷൻ രംഗത്തെ അരംങ്ങേറ്റം കുറിക്കുകയായിരുന്നു. മികച്ച പ്രകടനം തന്നെയാണ് സ്റ്റാർ മാജിക്കിലും അവർ കാഴ്ച്ച വെച്ചത്. സ്റ്റാർ മാജിക്കിലൂടെയും അവർക്ക് ഒരുപാടധികം ആരാധകരെ ലഭിച്ചു. ഇപ്പോൾ ഇതാ ചൈതന്യ തൻ്റെ ഒരു റീൽ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കു വെച്ചിരിക്കുകയാണ്.

പ്രഥ്വി രാജും കാവ്യാ മാധവനും ജോഡികളായി തകർത്തഭിനയിച്ച അനന്ദ ഭദ്രം എന്ന സിനിമയിലെ അഴകോലും ഗന്ധർവ്വൻ മാർ എന്ന ഗാനത്തിന് ചൈതന്യ ചുവടുവെക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ധാവണിയിൽ ചൈതന്യ കൂടുതൽ സുന്ദരി ആയിരിക്കുന്നു എന്നു വേണം പറയാൻ. വീഡിയോ പങ്കുവെച്ച തോടെ നിരവധി കമൻ്റുകളാണ് താരത്തിനെ തേടി എത്തിയത്. വീഡിയോ പങ്കിട്ടു അൽപ്പസമയത്തിനുള്ളിൽ തന്നെ എഴുപത്തി അയ്യായിരത്തിൽ അധികം ലൈക്കും താരത്തെ തേടി എത്തി.

Comments are closed.