ഒറിജിനലിനെ വെല്ലുന്ന റീ ക്രീയേറ്റിംഗ്..!!😳😱 അനുഷ്‌കയെ വെല്ലുന്ന അഭിനയവുമായി ബാഹുബലിയിലെ ദേവസേനയായി ചൈതന്യ…😍👌 രാജമൗലി ഇതെല്ലം കണ്ടിരുന്നേൽ എന്ന് ആരാധകർ…👌🔥

ഒറിജിനലിനെ വെല്ലുന്ന റീ ക്രീയേറ്റിംഗ്..!!😳😱 അനുഷ്‌കയെ വെല്ലുന്ന അഭിനയവുമായി ബാഹുബലിയിലെ ദേവസേനയായി ചൈതന്യ…😍👌 രാജമൗലി ഇതെല്ലം കണ്ടിരുന്നേൽ എന്ന് ആരാധകർ…👌🔥 ചൈതന്യ പ്രകാശ് എന്ന പേര് മലയാളികൾക്ക് ഇപ്പോൾ സുപരിചിതമാണ്. ഒരുപക്ഷേ സിനിമാതാരങ്ങളെ പോലും കടത്തിവെട്ടുന്ന ആരാധകരാണ് ചൈതന്യക്ക് ഉള്ളത്.ടിക്ക് ടോക്കിലൂടെ മലയാളികളിലേക്ക് വന്നുചേർന്ന താരമാണ് ചൈതന്യ പ്രകാശ്.ടിക്ക് ടോക്കിലെ ഷോര്‍ട്ട് വീഡിയോകളിലൂടെയാണ് താരത്തിന്‍റെ തുടക്കം. എന്നാൽ പിന്നീടങ്ങോട്ട് ടെലിവിഷൻ ഷോകളിലും ഷോർട്ട് ഫിലിമുകളിലും ചില പരമ്പരകളിലുമടക്കം ചൈതന്യ മുഖം കാണിച്ചു. ഇൻസ്റ്റഗ്രാമിൽ ഏകദേശം 10 ലക്ഷത്തിലധികം ആരാധകരാണ് ചൈതന്യയ്ക്കുള്ളത്.

സ്റ്റാർ മാജിക്കിലും താരമാണ് ചൈതന്യ.ടിക് ടോക്കിന്‍റെ പ്രവര്‍ത്തനം അവസാനിച്ചതോടെ താരം ഇൻസ്റ്റഗ്രാം റീൽസിലേക്ക് ചേക്കേറി. ട്രെൻഡിങ് റീൽസുമായി നിരന്തരം എത്തുന്ന ചൈതന്യ പ്രകാശ് ഇപ്പോൾ കൂടുതലായി ചെയ്യുന്നത് റിക്രിയേറ്റിങ് വീഡിയോകളാണ്. അടുത്തിടെ ട്രെൻഡിങ് ആയി മാറിയ ഹൃദയം എന്ന ചിത്രത്തിലെ ദർശന എന്ന ഗാനത്തിലെ ചില രംഗങ്ങൾ ചൈതന്യ റിക്രിയേറ്റ് ചെയ്‍തിരുന്നു. സിമ്പിൾ വേഷത്തിലെത്തി, ദർശനയുടെ യഥാർത്ഥ വെർഷനെ അനുസ്‍മരിപ്പിക്കുന്ന പ്രകടനമാണ് ചൈതന്യ ആ വീഡിയോയിൽ കാഴ്ചവച്ചത്. സെമി മോഡേൺ ലുക്കിലാണ് ചൈതന്യ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.

മിനിറ്റുകൾക്കുള്ളിൽ വൈറലായ വീഡിയോക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. ശ്രമം വളരെ നല്ലതാണെന്നും മനോഹരമായിരിക്കുന്നെന്നും നിരവധി പേർ കമന്‍റ് ചെയ്തു. യഥാർത്ഥ വെർഷനേക്കാൾ സൂപ്പറാണെന്ന് പോലും ആരാധകർ കമന്റ് ചെയ്തിരുന്നു. ചൈതന്യയുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.ഏറ്റവും പുതിയ ചിത്രമായ മിന്നൽ മുരളിയിലെ ഏറെ പ്രേക്ഷകപ്രീതി നേടിയ ഗുരു സോമസുന്ദരത്തിന്റെ ഷിബുവെന്ന കഥാപാത്രത്തെ റിക്രിയേറ്റ് ചെയ്തും ചൈതന്യ ആരാധകർക്ക് മുന്നിൽ എത്തിയിരുന്നു.ഇത് വേറെ ലെവൽ എന്നാണ് ആരാധകർ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

തൊട്ടുപിന്നാലെ വീണ്ടും ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് പുതിയ വീഡിയോയുമായി ചൈതന്യ വന്നത്. ഇത്തവണ എത്തിയത് ബാഹുബലി ദേവസേന എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി കൊണ്ടാണ്. വളരെ വ്യത്യസ്തമാർന്ന രീതിയിൽ പൂർണ്ണമായും ദേവസേന എന്ന കഥാപാത്രത്തെ ഉൾക്കൊണ്ട് കൊണ്ടാണ് ഇത്തവണ ചൈതന്യ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി.തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ ബിരുദവിദ്യാർത്ഥിനിയാണ് പത്തനംത്തിട്ട സ്വദേശിനിയായ ചൈതന്യ. വാനമ്പാടി സീരിയലിൽ ചെറിയ വേഷം അവതരിപ്പിച്ച ചൈതന്യയ്ക്ക് ഏറെ പ്രേക്ഷകശ്രദ്ധ നേടി കൊടുത്തത് സ്റ്റാർ മാജിക് പ്രോഗ്രാമാണ്.

Comments are closed.