
നുറുക്ക് ഗോതമ്പ് കൊണ്ട് ഒരു വെറൈറ്റി ഫ്രൂട്ട് സാലഡ് ആയാലോ; ഹെൽത്തി സാലഡ് വീട്ടിൽ എളുപ്പം തയ്യാറാക്കാം..!!! | Broken Wheat Fruit Salad
Broken Wheat Fruit Salad : കസ്റ്റർഡ് പൗഡറൊന്നും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ നുറുക്ക് ഗോതമ്പ് വെച്ച് ഉണ്ടാക്കാവുന്ന ഒരു അടിപൊളി ഫ്രുട്സ് സലാഡ് റെസിപ്പി പരിചയപ്പെടാം..!! അതിനായി അരക്കപ്പ് നുറുക്ക് ഗോതമ്പ് എടുക്കുക. ഇത് നന്നായി കഴുകി ചൂടുവെള്ളത്തിൽ കുതിർത്തിടുക. അരമണിക്കൂറിനു ശേഷം ഇതൊരു മിക്സിയുടെ ജാറിലേക്കിടുക. ഇത് ഒരു കപ്പ് വെള്ളവും ചേർത്ത് നല്ല ഫൈൻ ആയി അരച്ചെടുക്കുക. ഇതിലേക്ക് അരക്കപ്പ് വെള്ളവും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് അരിച്ചെടുക്കുക.
Ingredients
- Broken Wheat
- Water
- Banana
- Mango
- Apple
- Pomegranate
- Kiwi
- Grapes
- Sugar
- Milk
- Condensed Milk
- Turmeric Powder
- Vanila Essence
ഇനി ഇതിലേക്കുള്ള ഫ്രൂട്സ് റെഡിയാക്കാം. 1 നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത്, അരക്കപ്പ് മാങ്ങ അരിഞ്ഞത്, അരക്കപ്പ് ആപ്പിൾ അരിഞ്ഞത്, അരക്കപ്പ് മാതളനാരങ്ങ, കാൽ കപ്പ് കിവി, കുറച്ച് മുന്തിരി എന്നിവ ഒരു പാത്രത്തിലേക്ക് എടുക്കുക. ഇതിലേക്ക് 4 ടീസ്പൂൺ പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത് ഫ്രിഡ്ജിൽ വെക്കുക. ഇനി ഒരു പാത്രത്തിലേക്ക് ഗോതമ്പ് നുറുക്ക് അരച്ചത് ഒഴിക്കുക, കൂടെത്തന്നെ 3 കപ്പ് അളവിൽ പാൽ ചേർക്കുക.. ഇനി തീ ഓൺ ചെയ്ത് നല്ല പോലെ ഇളക്കിക്കൊടുക്കുക.
ഇനി ഇതിലേക്ക് കുറച്ച് കണ്ടൻസ്ഡ് മിൽക്ക്, അരക്കപ്പ് പഞ്ചസാര എന്നിവ ചേർത്ത് ഇളക്കുക. ഇതൊന്ന് കുറുകി വരുമ്പോൾ ഒരു നുള്ള് മഞ്ഞൾപ്പൊടിയോ യെല്ലോ ഫുഡ് കളറോ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി തീ ഓഫ് ചെയ്യാം. ഇത് ഇനി നന്നായി തണുപ്പിക്കണം. ശേഷം 1 ടീസ്പൂൺ വാനില എസ്സെൻസ് ചേർക്കുക. ഇതിനി അരിഞ്ഞ് വെച്ച ഫ്രൂട്സിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക. ശേഷം ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിച്ച് കഴിക്കാം.. സൂപ്പർ ടേസ്റ്റി നുറുക്ക് ഗോതമ്പ് ഫ്രൂട്സ് സലാഡ് റെഡി…!!! കൂടുതൽ അറിയാനായി വീഡിയോ കാണൂ..!! Broken Wheat Fruit Salad Video Credit : Fathimas Curry World
Broken Wheat Fruit Salad
Broken Wheat Fruit Salad is a wholesome and refreshing dish that combines the nutty texture of cooked broken wheat (dalia) with the natural sweetness of fresh fruits. Rich in fiber and nutrients, broken wheat is lightly boiled and then mixed with chopped fruits like apples, bananas, pomegranate, and grapes. A drizzle of honey or a splash of lemon juice enhances the flavor, while optional toppings like nuts, raisins, or a dollop of yogurt add richness and crunch. Perfect as a healthy breakfast, light lunch, or dessert, this salad is both nourishing and satisfying—a delightful fusion of health and taste.
Also Read : ഒരു കപ്പ് ഇഡ്ഡലി മാവ് ബാക്കി വെക്കൂ; ഒരു കിടിലൻ പലഹാരം തയ്യാറാക്കാം…
Comments are closed.