ബിഗ് ബോസ്സ് വീട്ടിൽ ആദ്യത്തെ മത്സരാർഥി എത്തി!! കളം നിറഞ്ഞു കളിക്കാൻ റനീഷ റഹ്മാൻ.!! താരത്തിന്റെ യഥാർത്ഥ ജീവിതം ഇങ്ങനെ!! | BiggBoss Malayalam Season 5 Reneesha Rahman

BiggBoss Malayalam Season 5 Reneesha Rahman : മലയാള മിനിസ്‌ക്രീൻ ആരാധകരുടെ എല്ലാം ആ വലിയ ആകാംക്ഷക്ക് അവസാനം.ഒടുവിൽ ബിഗ്‌ബോസ് മലയാളം സീസൺ 5ന് തുടക്കം. മലയാള മിനിസ്‌ക്രീൻ ചരിത്രത്തിൽ തന്നെ വലിയ തരംഗം സൃഷ്ടിച്ച ബിഗ്‌ബോസ് പുത്തൻ സീസൺ ആരംഭം കുറിച്ചു.

ഇത്തവണ അഞ്ചാം സീസണിൽ ആരൊക്കെയാകും ബിഗ്‌ബോസ് വീട്ടിൽ എത്തുക എന്നുള്ള സസ്പെൻസ് കൂടി അവസാനം കുറിച്ചിരിക്കുകയാണ് ലോഞ്ചിങ് എപ്പിസോഡ്.ബിഗ്‌ബോസ് അഞ്ചാം സീസണിലെ വീട്ടിലേക്ക് എത്തിയ ആദ്യത്തെ മത്സരാർഥിയായി മാറിയിരിക്കുകയാണ് റനീഷ റഹ്മാൻ.കേരളത്തിൽ നിന്നുള്ള ഒരു സീരിയൽ നടിയാണ് റെനീഷ റഹിമാൻ.

സീതാ കല്യാണം എന്നുള്ള സീരിയലിൽ സ്വാതി എന്ന വളരെ ധീരയായ കഥാപാത്രത്തെ അവതരിപ്പിച്ചു കയ്യടികൾ നേടിയ താരം ഇപ്പോൾ ബിഗ് ബോസ്സ് വീട്ടിലെ ആദ്യത്തെ മത്സരാർഥിയായി മാറി കഴിഞ്ഞു.സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത മനസ്സിനക്കരെ സീരിയലിലും റനീഷ ശ്രദ്ധേയ റോളിൽ എത്തിയിരുന്നു.പാലക്കാട്‌ ജില്ലയിൽ ജനിച്ച റനീഷ തനിക്ക് ബിഗ്‌ബോസ് വീട്ടിൽ 100 ദിവസവും തുടരാൻ കഴിയുമെന്നുള്ള വിശ്വാസം തുറന്ന് പറഞ്ഞു. കൂടാതെ താൻ ഒരിക്കലും മറ്റൊരാൾ ഇരയായി മാറില്ല എന്നും താരം വ്യക്തമാക്കി.

Rate this post

Comments are closed.