ഉറപ്പിച്ചോളൂ ബിഗ്ഗ്‌ബോസിൽ തിളങ്ങുന്നത് ഇവരാണ്..!!🤩👌 ലാലേട്ടന്റെ പുതിയ പ്രൊമോയിൽ പറഞ്ഞ ആളെ കണ്ടെത്തി സോഷ്യൽ മീഡിയ…😳😲 ബിഗ്ഗ്‌ബോസിൽ ഇനി ഏറെ മാറ്റങ്ങൾ…😯😮

ഉറപ്പിച്ചോളൂ ബിഗ്ഗ്‌ബോസിൽ തിളങ്ങുന്നത് ഇവരാണ്..!!🤩👌 ലാലേട്ടന്റെ പുതിയ പ്രൊമോയിൽ പറഞ്ഞ ആളെ കണ്ടെത്തി സോഷ്യൽ മീഡിയ…😳😲 ബിഗ്ഗ്‌ബോസിൽ ഇനി ഏറെ മാറ്റങ്ങൾ…😯😮 അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധനേടിയ ടെലിവിഷൻ ഷോയാണ് ബിഗ്ഗ്‌ബോസ്. അടച്ചിട്ട ഒരു വീടിനകത്ത് പുറം ലോകവുമായി ബന്ധമില്ലാതെ നൂറോളം ദിനങ്ങൾ തികച്ചും അപരിചിതരായ കുറച്ച് പേർ അതിജീവിച്ചുകടന്നുപോകുമ്പോൾ ആ കാഴ്ചകൾ കണ്ടിരിക്കാൻ പ്രേക്ഷകർക്കും ഏറെ ഇഷ്ടം തന്നെയായിരുന്നു. മലയാളത്തിലും ബിഗ്ഗ്‌ബോസ് ഷോയ്ക്ക് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.

താരരാജാവ് മോഹൻലാൽ അവതാരകനായി എത്തിയതോടെ ബിഗ്ഗ്‌ബോസ് മലയാളത്തിന് ആവേശമുയർന്നിരുന്നു. ആദ്യസീസണിൽ സാബുമോൻ കിരീടമണിഞ്ഞപ്പോൾ രണ്ടാം സീസൺ കോവിഡ് വ്യാപനത്തെതുടർന്ന് നിർത്തിവെക്കുകയായിരുന്നു. മൂന്നാം സീസണിൽ മണിക്കുട്ടനാണ് വിജയിയായത്. ബിഗ്ഗ്‌ബോസ് മലയാളം അതിന്റെ നാലാം സീസൺ ആരംഭിക്കുന്നുവെന്ന് പലപ്പോഴും പറഞ്ഞുകേട്ടിരുന്നെങ്കിലും കഴിഞ്ഞയാഴ്ചയാണ് ചാനൽ ഔദ്യോഗികമായി ഒരു പ്രോമോ വീഡിയോ പുറത്തുവിട്ടത്.

ആദ്യ പ്രോമോ കണ്ടപ്പോൾ പ്രേക്ഷകർ അൽപ്പമൊന്ന് ഞെട്ടിയിരുന്നു. ഷോയുടെ പുതിയ ടാഗ്‌ലൈനായ അസതോ മാ സദ്ഗമയാ എന്നത് അവതാരകനായി സുരേഷ് ഗോപി എത്തുന്നുവെന്നതിന്റെ സൂചനയാണോ എന്നതായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ച. എന്നാൽ ഒരാഴ്ചക്കുള്ളിൽ തന്നെ അവതാരകൻ മോഹൻലാൽ തന്നെ എന്നുകാണിച്ചുകൊണ്ട് ചാനൽ പുതിയ പ്രോമോ വീഡിയോ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിൽ ആരൊക്കെയാകും പങ്കെടുക്കുക എന്നതിനെപ്പറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നത്. ചാനൽ പുറത്തുവിട്ട പുതിയ പ്രോമോ വിഡിയോയിൽ മോഹൻലാലിനൊപ്പം രണ്ട് മോഡലുകളുമുണ്ട്.

അവർ പറയുന്നതനുസരിച്ച് അക്കരെ നിന്നും സായിപ്പും മദാമ്മയുമൊക്കെ ഷോയിൽ പങ്കെടുക്കാനെത്തുന്നുവെന്നും പ്രേക്ഷകർ ചർച്ച ചെയ്യുന്നുണ്ട്. മോഡലുകളായ അങ്കിത് മാധവും രാഹുൽ രവിയുമാണ് പുതിയ പ്രൊമോയിൽ മോഹൻലാലിനൊപ്പമുള്ളത്. ഇവർ പറയുന്നത് കേരളത്തിലെത്തി മലയാളം ഈസിയായി സംസാരിക്കുന്ന വിദേശിവനിത അപർണ മൾബെറിയെക്കുറിച്ചാണോ എന്നാണ് ഒരുകൂട്ടർ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്. ഷോയിൽ മത്സരാർഥികളാകുന്നവരെക്കുറിച്ച് ഒട്ടേറെപ്പേർ പ്രവചനങ്ങളുമായി രംഗത്തെത്തുന്നുണ്ട്. അക്കൂട്ടത്തിൽ കൂടുതൽ സാധ്യതകൾ പറയപ്പെടുന്നത് സോഷ്യൽ മീഡിയ ഫെയിം പാലാ സജി. കൊമേഡിയൻ തങ്കച്ചൻ വിതുര, മിസ് ട്രാൻസ് വേൾഡ് ശ്രുതി സിതാര, നടി ലക്ഷ്മിപ്രിയ, നടി ശ്രുതി രജനികാന്ത്, ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ, നടി സുചിത്ര, സന്തോഷ് പണ്ഡിറ്റ് എന്നിവർക്കാണ്.

Comments are closed.