
Bigg Boss Fame Dr Robin Viral Words Malayalam : ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. താരത്തിന് നിരവധി ആരാധകരും ഇന്ന് ഉണ്ട്. ഏതൊരു കാര്യത്തെയും പ്രേക്ഷകർക്ക് മുൻപിൽ തുറന്നു പറയാനുള്ള റോബിന്റെ ധൈര്യത്തെ പ്രേക്ഷകർ എന്നും അംഗീകരിക്കുന്നു. ബിഗ് ബോസ് സീസൺ ഫോറിലൂടെയാണ് റോബിൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്.
എന്നാൽ ബിഗ് ബോസ് ഫോറിൽ നിന്നും അവസാനം നിമിഷം റോബിൻ പുറത്താക്കപ്പെട്ടു. എന്നാൽ പിന്നീട് ഇപ്പോൾ ബിഗ് ബോസ് സീസൺ ഫൈവിൽ റോബിൻ വീണ്ടും തിരിച്ചെത്തിയിരുന്നു. അതിഥി മത്സരാർത്ഥിയായാണ് വീണ്ടും ബിഗ് ബോസിലേക്ക് താരം എത്തിയത്. എന്നാൽ ഷോയുടെ നിയമങ്ങൾ ലംഘിച്ചതിനും സംയമനം വിട്ടു പെരുമാറിയതിനും ആണ് റോബിനെ ഇപ്പോൾ പുറത്താക്കുന്നത് എന്നായിരുന്നു ബിഗ് ബോസിന്റെ മറുപടി.

എന്നാൽ പുറത്തിറങ്ങിയ റോബിൻ അങ്ങനെയൊന്നുമല്ല സംഭവിച്ചത് എന്നും ബിഗ് ബോസ് വെറും ഉടായിപ്പ് പരിപാടിയാണെന്നും, ആരും ഈ പരിപാടി വിശ്വസിക്കരുതെന്നും തുറന്നു പറഞ്ഞിരിക്കുന്നു. മാത്രമല്ല ഈ പരിപാടി യിലൂടെ യഥാർത്ഥത്തിൽ അവിടെ നടക്കുന്നതല്ല നിങ്ങൾക്ക് മുൻപിൽ എത്തുന്നത്. അതിൽ കുറെ ഭാഗങ്ങൾ എഡിറ്റ് ചെയ്തിട്ടാണ്. അതുകൊണ്ടുതന്നെ ബിഗ് ബോസ് ഹൗസിൽ ഉള്ളവരെ നിങ്ങൾ ആ ഷോ കണ്ട് വിലയിരുത്തരുത്. അവിടെ നടക്കുന്ന പല കാര്യങ്ങളും ഞാൻ ചോദ്യം ചെയ്തതിനാലാണ് എന്നെ പുറത്താക്കിയത് എന്നും താരം പറഞ്ഞിരിക്കുന്നു. ഓരോരുത്തർക്കും കൃത്യമായി ബിഗ് ബോസ് ഹൗസിൽ എങ്ങനെ പെരുമാറണം എന്ന് പറഞ്ഞതിനുശേഷം ആണ് ഉള്ളിലേക്ക് കടത്തിവിടുന്നത് എന്നും താരം പറഞ്ഞിരുന്നു.
ഷോക്ക് റേറ്റിംഗ് കൂടാൻ വേണ്ടിയാണ് തന്നെ വീണ്ടും പരിപാടിയിലേക്ക് ബിഗ് ബോസ് വിളിച്ചത് എന്നും റോബിൻ ആരാധകരോട് പറഞ്ഞു. ബിഗ് ബോസ് ശരിക്കും ആടിനെ പട്ടിയാക്കുന്ന പരിപാടിയാണെന്നും റോബിൻ തുറന്നടിച്ചു. അഖിൽ മാരാർക്കെതിരെ പ്രശ്നമുണ്ടാക്കിയതിനാണ് റോബിന് പുറത്താക്കിയത്. എന്നാൽ അതിൽ മാറാതെ പ്രവോക്ക് ചെയ്യണം എന്ന് പറഞ്ഞ ഏൽപ്പിച്ചത് ബിഗ് ബോസ് ആണെന്നും താരം പറയുന്നു. മനുഷ്യരുടെ ഇമോഷൻസ് വെച്ചാണ് ബിഗ് ബോസ് കളിക്കുന്നതെന്നും അതുകൊണ്ട് നിങ്ങൾ ആരും തന്നെ ആ കെണിയിൽ ചെന്ന് ചാടരുത് എന്നും, ആദ്യം ഒന്നും ചിലത് പറയാൻ ആ ഷോയിലെ കോൺട്രാക്ട് എന്നെ അനുവദിച്ചിരുന്നില്ല എന്നും എന്നാൽ ഇപ്പോൾ അതൊന്നും ഇല്ലാത്തതുകൊണ്ടാണ് നിങ്ങളുടെ അടുത്ത് എല്ലാം തുറന്നു പറയുന്നതെന്നും റോബിൻ പറഞ്ഞു. Bigg Boss Fame Dr Robin Viral Words
Comments are closed.