പച്ച നിറവും ഭാവനയും..!!💚👌 പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ…🔥🔥

പച്ച നിറവും ഭാവനയും..!!💚👌 പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ…🔥🔥 ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിൽ മുന്നിൽ തന്നെയുള്ള താരമാണ് നടി ഭാവന. സെൽഫിയും ഫോട്ടോകളും എല്ലാം തന്നെ ഭാവന പ്രേക്ഷകരോട് പങ്കുവയ്ക്കാറുണ്ട്. ഇപ്പൊഴിതാ പച്ച ചുരിദാറിൽ സുന്ദരിയായ താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇളം പച്ചനിറത്തിലുള്ള ചുരിദാറും, അതിനൊപ്പം ചേരുന്ന പച്ച ഷോളും, അതിന് യോജിച്ച കമ്മലുകളും അണിഞ്ഞ ചിത്രങ്ങളാണ് ഭാവനപങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

എപ്പോഴും ഭാവന പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഭാവനയുടെ സന്തോഷ നിമിഷങ്ങൾ എല്ലാം തന്നെ നിമിഷനേരംകൊണ്ട് പ്രേക്ഷകശ്രദ്ധ നേടുന്നതാണ്. സിനിമകളിൽ ഭാവന ഇപ്പോൾ അത്ര സജീവമല്ല, പക്ഷേ അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷക ഹൃദയത്തിൽ തങ്ങി നിൽക്കുന്നവയാണ്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു നവീനും, ഭാവനയും വിവാഹം കഴിക്കുന്നത്. ഇപ്പോൾ ഭർത്താവിനൊപ്പം ബാംഗ്ലൂരിലാണ് ഭാവന താമസം. കുറച്ചുനാൾ ഭാവന സിനിമ വിട്ടുനിന്നെങ്കിലും 96 എന്ന തമിഴ് സിനിമയുടെ കന്നഡ റീമേക്കിൽ നായികയായി വീണ്ടും സിനിമയിലേക്ക് വന്നിരിക്കുകയാണ്.

ഇപ്പോൾ കുറച്ച് ടെലിവിഷൻ ഷോയിലൂടെയും ഭാവന ആരാധകർക്ക് മുന്നിൽ വരുന്നത് വളരെയധികം സന്തോഷം തരുന്ന കാര്യം തന്നെയാണ്. മലയാള സിനിമയിൽ അധികം കാണുന്നില്ലെങ്കിലും കന്നട സിനിമയിൽ സജീവമായിരുന്നു ഭാവന. സുഹൃത്ത് ബന്ധത്തിന് ഒത്തിരി അധികം പ്രാധാന്യം നൽകുന്ന നടിയാണ് ഭാവന. മലയാള സിനിമയിലെ പ്രിയ സുഹൃത്തുക്കൾക്കു ഒപ്പമുള്ള ചിത്രങ്ങളും സന്തോഷ നിമിഷങ്ങളും ഭാവന സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. എല്ലാം തന്നെ പ്രേക്ഷകർക്കും വളരെയധികം ഇഷ്ടമാണ്.

അത്രയുമധികം പ്രേക്ഷകർ സപ്പോർട്ട് ചെയ്യുന്നത് തന്നെയാണ് പ്രോത്സാഹനം എന്നും, അഗ്നിപോലെ ജ്വലിക്കുന്നതെന്നും പലതവണ താരം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ നല്ല ഭംഗിയുള്ള ഒരു പച്ച ചുരിദാറിൽ അതീവ സുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് ഭാവന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഭാവനയുടെ സന്തോഷ നിമിഷങ്ങൾ കാണുന്നത് എന്നും പ്രേക്ഷകർക്ക് സന്തോഷം നൽകുന്നതാണ്. സിനിമയിലായാലും മറ്റേത് നിമിഷത്തിൽ ആയാലും ഭാവനയുടെ സന്തോഷം അങ്ങനെ തന്നെ നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.

Comments are closed.