“ഞാൻ ക്ഷമാപണം നടത്തുന്നില്ല”..!! വനിതാ ദിനത്തിൽ വേറിട്ട പോസ്റ്റുമായി പ്രിയനടി ഭാവന..!!

മലയാള സിനിമാ ലോകത്തെ എക്കാലത്തെയും മികച്ച നടിമാരിൽ എണ്ണപ്പെട്ട താരങ്ങളിൽ ഒരാളാണ് ഭാവന. മലയാളത്തിന് പുറമേ തെലുങ്ക് തമിഴ് സിനിമാ ലോകത്തും താരം വളരെയേറെ സജീവമാണ്. കമലിന്റെ സംവിധാനത്തിൽ 2002 ൽ പുറത്തിറങ്ങിയ ചിത്രമായ ” നമ്മൾ” എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്ത് അരങ്ങേറുന്നത്. തന്റെ പതിനാറാം വയസ്സിൽ തുടങ്ങിയ അഭിനയത്തിലൂടെ പിന്നീട് എൺപതോളം സിനിമകളിൽ നായികയായി തിളങ്ങിയ താരം സ്റ്റേറ്റ് അവാർഡുകൾ അടക്കം നിരവധി ബഹുമതികളും ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്തിട്ടുണ്ട്.

മാത്രമല്ല മലയാളികൾ എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന നിരവധി കഥാപാത്രങ്ങളും വേഷങ്ങളും ഇക്കാലയളവിൽ താരം പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുമുണ്ട്. തുടർന്ന് ഇടക്കാലത്ത് മലയാള സിനിമയിൽ നിന്നും വിട്ടു നിന്ന താരം കന്നഡയിൽ സജീവമാവുകയും നടനും നിർമ്മാതാവുമായ നവീനിനെ ഏറെക്കാലത്തെ പ്രണയത്തിന് ശേഷം വിവാഹം ചെയ്യുകയും ചെയ്തത് ആരാധകർ വളരെ ആഘോഷത്തോടെയായിരുന്നു കണ്ടിരുന്നത്. എന്നാൽ നവീനുമായുള്ള വിവാഹത്തിനു ശേഷം ഭാവന മലയാള സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന ഒരു കാഴ്ചയായിരുന്നു പ്രേക്ഷകർ കണ്ടിരുന്നത്.

മാത്രമല്ല ഇക്കാലയളവിൽ കന്നഡയിൽ താരം സജീവമാവുകയും ചെയ്യുകയായിരുന്നു. ഇൻസ്റ്റഗ്രാം പോലെയുള്ള സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി ഇടപെടുന്ന താരം തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവച്ച സ്റ്റൈലിഷ് ചിത്രങ്ങളാണ് ആരാധകർക്കിടയിലും സമൂഹ മാധ്യമങ്ങളിലും ഒരു പോലെ ഇടം പിടിച്ചിട്ടുള്ളത്. ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിൽ മുന്നിൽ തന്നെയുള്ള താരമാണ് നടി ഭാവന. സെൽഫിയും ഫോട്ടോകളും എല്ലാം തന്നെ ഭാവന പ്രേക്ഷകരോട് പങ്കുവയ്ക്കാറുണ്ട്.

എപ്പോഴും ഭാവന പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഭാവനയുടെ സന്തോഷ നിമിഷങ്ങൾ എല്ലാം തന്നെ നിമിഷനേരംകൊണ്ട് പ്രേക്ഷകശ്രദ്ധ നേടുന്നതാണ്. സിനിമകളിൽ ഭാവന ഇപ്പോൾ അത്ര സജീവമല്ല, പക്ഷേ അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷക ഹൃദയത്തിൽ തങ്ങി നിൽക്കുന്നവയാണ്. വനിതാദിനവുമായി ബന്ധപെട്ട് താരം പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. കൂടാതെ താരം കൊടുത്ത ക്യാപ്ഷനും പ്രേക്ഷകശ്രദ്ധ നേടുന്നതാണ്. “I MAKE NO APOLOGIES FOR HOW I CHOSE TO REPAIR WHAT YOU BROKE” എന്നതാണ് താരം പോസ്റ്റിനു നൽകിയിട്ടുള്ള ക്യാപ്ഷൻ.

Comments are closed.