
ബേക്കറിയിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ ലഡു തയ്യാറാകാം; ഇങ്ങനെ ചെയ്താൽ രുചി ഇരട്ടിയാകും..!! | Bakery Style Kerala Laddu
Bakery Style Kerala Laddu: അപ്പോൾ ഈസി ആയ ഈ റെസിപ്പിയിലോട്ട് പോവാം. ആദ്യം ഒരു പത്രത്തിൽ ഒരു കപ്പ് കടലമാവ് എടുക്കുക. ലഡ്ഡുവിനു മഞ്ഞ കളർ കൊടുക്കാൻ പാകത്തിന് മഞ്ഞ പൊടിയും ചേർക്കുക. ഇവിടെ ഫുഡ് കളർ ഒന്നും തന്നെ ചേർക്കുന്നില്ല. അതിന് ശേഷം പാകത്തിന് വെള്ളം ചേർത്ത് ദോശമാവ് പരുവത്തിൽ മാവ് കലക്കിയെടുക്കുക.ഇനി ലഡ്ഡുവിന്റെ ബൂന്ധി തയ്യാറാക്കാം. ഒരു ഉരുളി എടുത്ത് അതിലേക് സൺഫ്ലവർ ഓയിൽ ഒഴിച്ചു നല്ല പോലെ ചൂടാക്കുക.
Ingredients
- Basin Flour
- Turmeric Powder
- Water
- Oil
- Sugar
ശേഷം മാവ് പാകം ആയോ എന്ന് ലേശം എണ്ണയിലേക് ഒഴിച്ചു നോക്കുക. ഉരുള ടൈപ്പ് മാവ് വരുകയാണേൽ മാവ് കറക്റ്റ് ആയിരിക്കും. എന്നാൽ ഒഴിച്ച മാവ് പരന്നരീതിയിൽ പോവുകയാണേൽ കുറച്ചു കൂടി വെള്ളം ചേർത്ത് മാവ് സെറ്റ് ആക്കുക. ഇനി എടുത്ത മാവ് ഒരു ചോറ് അരിപ്പ പത്രത്തിലെക്ക് ഒഴിച്ചു എണ്ണയിലേക്ക് ചെറിയ ചെറിയ മണി പോലെ ഇട്ട് കൊടുക്കാം. ഈ മാവ് ഒന്ന് കളർ മാറിയാൽ തന്നെ വറത്ത് കോരി മാറ്റാം. നല്ല പോലെ മൊരിഞ്ഞുപോയാൽ ലഡ്ഡു ഉരുട്ടിഎടുക്കാൻ പ്രയാസമായിരിക്കും. ഇതേ പോലെ എല്ലാ ബൂന്ധിയും വറത്ത് കോരിയെടുക്കാം. ഇനി തയ്യാറാക്കിയ ബൂന്ധിയിൽ നിന്നും അല്പം എടുത്ത് മിക്സിയിൽ ഇട്ട് ഒന്ന് പൊടിച്ചെടുത്ത് ബൂന്ധിയിലേക്ക് ചേർക്കാം.
ഇനി ലഡ്ഡുവിന് ആവശ്യമായ മധുരത്തിന് പഞ്ചസാര ലായനി ഉണ്ടാകാം. ഒരു കപ്പ് കടലമാവിന് മുക്കാൽ കപ്പ് പഞ്ചസാര അല്പം വെള്ളം ചേർത്ത ലായനി ആകുക. ലായനിയുടെ പാകം മനസിലാക്കാൻ ഒരു കിണ്ണത്തിലോട്ട് ഒറ്റിച്ചു നോകാം. ഇനി മാറ്റി വച്ച ബൂന്ധി ലായനിയിലോട് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം.അതിലേക് നല്ല ഫ്ലാവറിനുവേണ്ടി നെയ്യും,കുറച്ചു ഏലക്ക പൊടിച്ചതും ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കുക. ശേഷം ചൂട് മാറാൻ അഞ്ചുമിനിറ്റ് എടുത്ത് വച്ച ശേഷം ചെറിയ ചെറിയ ഉരുളകൾ ആക്കി അതിലേക് ഒരു മുന്തിരിയും വച്ചു ഉരുട്ടി ലഡ്ഡു ആക്കിയെടുക്കാം.കടയിൽ നിന്നും കിട്ടുന്ന അതെ രുചിയിൽ ഉള്ള ലഡ്ഡു തയ്യാർ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം. Bakery Style Kerala Laddu Video Credits : Sreeja’s Kitchen Cakes n Bakes
Bakery Style Kerala Laddu
Bakery-style Kerala laddu is a delightful traditional sweet known for its rich flavor and melt-in-the-mouth texture. Made with roasted gram flour (besan), ghee, sugar, and aromatic spices like cardamom, it’s often enhanced with bits of cashews and raisins for added crunch and sweetness. What sets the bakery version apart is its perfect round shape, uniform texture, and slightly crispy exterior. Popular during festivals and celebrations, these laddus are a nostalgic treat found in Kerala’s bakeries. Each bite offers a delicious blend of nuttiness and warmth, making it a favorite among all age groups. Best enjoyed fresh with a cup of tea
Also Read : ഒരു വെറൈറ്റി ചെറുപയർ ചമ്മന്തിപൊടി ആയാലോ; ഊണിനും അപ്പത്തിനും ഇനി വേറെ കറി വേണ്ട…
Comments are closed.