
ബേക്കറികളിലെ ചില്ലു ഭരണികളിൽ കാണുന്ന മുട്ട ബിസ്ക്കറ്റ് ഇനി വീട്ടിലും തയ്യാറാക്കാം; രുചി ഒട്ടും ചോരാതെ ദോശക്കല്ലിൽ ഉണ്ടാക്കാം..!! | Bakery Style Home Made Egg Biscuit
Bakery Style Home Made Egg Biscuit : പണ്ടുകാലങ്ങളായി തന്നെ നമ്മുടെ നാട്ടിലെ മിക്ക ബേക്കറികളിലും സ്ഥിരമായി സ്ഥാനം പിടിച്ചിട്ടുള്ള ഒന്നാണ് മുട്ട ബിസ്ക്കറ്റ്. പഴയ തലമുറയ്ക്ക് മാത്രമല്ല ഇന്നത്തെ തലമുറയ്ക്കും ഈയൊരു ബിസ്ക്കറ്റ് കഴിക്കാൻ വളരെയധികം ഇഷ്ടമാണ്. എന്നാൽ ഈ മുട്ട ബിസ്ക്കറ്റ് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
Ingrediants
- Egg
- Vanila Essence
- pineapple Essence
- Sugar
- All purpose Flour
- Baking Powder
മുട്ട ബിസ്ക്കറ്റ് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് റൂം ടെമ്പറേച്ചറിലുള്ള ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് അല്പം വാനില എസൻസും, പൈനാപ്പിൾ എസൻസും ചേർത്ത് നല്ലതുപോലെ വിസ്ക് ഉപയോഗിച്ച് മിക്സ് ചെയ്തെടുക്കുക. ശേഷം മധുരത്തിന് ആവശ്യമായ പഞ്ചസാര മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ച് അതുകൂടി മുട്ടയോടൊപ്പം ചേർത്ത് ഇളക്കി യോജിപ്പിക്കുക. എല്ലാ ചേരുവകളും നല്ലതുപോലെ മിക്സ് ആയി കഴിയുമ്പോൾ അതിലേക്ക് ബിസ്ക്കറ്റ് തയ്യാറാക്കാൻ ആവശ്യമായ മൈദയും അല്പം ബേക്കിംഗ് പൗഡറും അരിച്ചെടുത്ത ശേഷം ചേർക്കുക. അത്യാവശ്യം കട്ടിയുള്ള പരുവത്തിലാണ് മാവ് ആവശ്യമായിട്ടുള്ളത്.
ശേഷം ഒരു ദോശ ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ ഒരു നോൺസ്റ്റിക് പാൻ അതിന് മുകളിലായി വച്ചു കൊടുക്കാവുന്നതാണ്. തയ്യാറാക്കി വെച്ച മാവ് ഒരു പൈപ്പിങ് ബാഗിലേക്ക് മാറ്റിയശേഷം ചെറിയ വട്ടത്തിൽ നോൺസ്റ്റിക്ക് പാനിലേക്ക് മാവ് പീച്ചി കൊടുക്കുക. അല്പനേരം ചൂട് കയറുമ്പോൾ തന്നെ മുട്ട ബിസ്ക്കറ്റ് റെഡിയായിട്ടുണ്ടാകും. ഈയൊരു രീതിയിൽ നല്ല രുചികരമായ മുട്ട ബിസ്ക്കറ്റ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. ഈയൊരു ബിസ്ക്കറ്റ് തയ്യാറാക്കുമ്പോൾ വാനില എസൻസും പൈനാപ്പിൾ എസൻസും ചേർത്തിട്ടില്ല എങ്കിൽ മുട്ടയുടെ മണം മുന്നിട്ടു നിൽക്കാനുള്ള സാധ്യത കൂടുതലാണ്.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Bakery Style Home Made Egg Biscuit. Credit : Chikkus Dine
Bakery Style Home Made Egg Biscuit
Bakery-style homemade egg biscuits are a delicious, flaky treat that brings the warmth and comfort of a bakery right into your kitchen. These biscuits are made with simple ingredients like all-purpose flour, butter, sugar, and eggs, which come together to create a golden, crumbly texture. The addition of egg gives the biscuits a rich, slightly sweet flavor and helps achieve a soft yet crisp bite. The dough is rolled out and cut into rounds before baking, resulting in biscuits that are perfect for breakfast or as a snack with a cup of tea or coffee. They’re not too sweet, making them an ideal accompaniment to savory spreads, cheese, or jams. Whether you enjoy them fresh out of the oven or with a little butter, these egg biscuits are a delightful homemade version of a classic bakery favorite that will surely become a family favorite.
Comments are closed.