ഇത് ബേബി നയൻതാര തന്നെയാണോ…?😍👌 ഇനി ബേബി എന്നു വിളിക്കുന്നതിൽ അർത്ഥമില്ല എന്ന് ആരാധകർ..!!😍🔥 ബാലതാരത്തിന്റെ മാറ്റം വിശ്വസിക്കാനാകാതെ പ്രേക്ഷകർ…😲😱

ഇത് ബേബി നയൻതാര തന്നെയാണോ…?😍👌 ഇനി ബേബി എന്നു വിളിക്കുന്നതിൽ അർത്ഥമില്ല എന്ന് ആരാധകർ..!!😍🔥 ബാലതാരത്തിന്റെ മാറ്റം വിശ്വസിക്കാനാകാതെ പ്രേക്ഷകർ…😲😱 ഏവർക്കും വളരെ സുപരിചിതമായ താരമാണ് ബേബി നയൻതാര എന്നറിയപ്പെടുന്ന നയൻതാര ചക്രവർത്തി. മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച നയൻതാര ചക്രവർത്തി ബാലതാരമായാണ് സിനിമ മേഖലയിൽ വന്നത്.

2005-ൽ കിലുക്കം കിലുകിലുക്കം എന്ന മലയാളം ചിത്രത്തിലൂടെയാണ് നയൻതാര ആദ്യമായി അഭിനയിച്ചത്. അതിന് 2006-ൽ മികച്ച ബാലതാരത്തിനുള്ള സത്യൻ മെമ്മോറിയൽ അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു. മണിനാഥ് ചക്രവർത്തിയുടെയും ബിന്ദു മണിനാഥിന്റെയും മകളാണ് നയൻതാര. കൂടാതെ നയൻതാരയ്ക്ക് ഒരു അനിയൻ കൂടിയുണ്ട് അയാൻ ചക്രവർത്തി. 3 വയസ്സുള്ളപ്പോൾ ആണ് താരം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.

രണ്ടാം ക്ലാസ് വരെ തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗർ സ്കൂളിൽ പഠിച്ച താരം പിന്നീട് കൊച്ചിയിലേക്ക് താമസം മാറുകയും അവിടെ തൃപ്പൂണിത്തറയിലെ ദി ചോയ്സ് സ്കൂളിൽ വിദ്യാഭ്യാസം തുടരുകയും ചെയ്തു. കിലുക്കം കിലുകിലുക്കം, സ്വർണം, ലൗഡ് സ്പീക്കർ, ട്രിവാൻഡ്രം ലോഡ്ജ്, മറുപടി എന്നിവയാണ് നയൻതാരയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ.

ചെന്നൈ സിൽക്സ്, ആർ എം കെ വി സിൽക്സ്, സിൽവർ സ്റ്റോം പാർക്ക്സ് തുടങ്ങി നിരവധി പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് നിമിഷങ്ങൾക്കുള്ളിൽ വൈറലായി മാറിയിരിക്കുന്നത്. താരത്തിന്റെ മാറ്റം വിശ്വസിക്കാനാവാതെ നിൽക്കുകയാണ് ആരാധകർ. നിരവധി കമന്റുകളാണ് പോസ്റ്റിനു ലഭിച്ചിരിക്കുന്നത്.

Comments are closed.