പുതിയ വെളിപ്പെടുത്തലുമായി കുടുംബവിളക്കിലെ അനന്യ..!!😱😱 ആ സത്യം അറിഞ്ഞപ്പോൾ താൻ ഫ്ലാറ്റ് ആയിപ്പോയെന്ന് ആതിര മാധവ്…😲😳

പുതിയ വെളിപ്പെടുത്തലുമായി കുടുംബവിളക്കിലെ അനന്യ..!!😱😱 ആ സത്യം അറിഞ്ഞപ്പോൾ താൻ ഫ്ലാറ്റ് ആയിപ്പോയെന്ന് ആതിര മാധവ്…😲😳 ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി ആതിര മാധവ്. കുടുംബവിളക്ക് എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ അനന്യ എന്ന കഥാപാത്രമായി പ്രേക്ഷകർക്ക് മുൻപിലെത്തിയ ആതിര വളരെപ്പെട്ടെന്നാണ് ആരാധകരെ സ്വന്തമാക്കിയത്.

തുടക്കത്തിൽ കുടുംബവിളക്കിൽ സുമിത്രയെ ദ്രോഹിക്കുന്ന മരുമകളായിരുന്നു ആതിരയുടെ അനന്യ എന്ന കഥാപാത്രമെങ്കിലും പിന്നീട് സുമിത്രയ്ക്കൊപ്പം താങ്ങും തണലുമായി അനന്യ മാറിയതോടെ ആതിരയെയും പ്രേക്ഷകർ നെഞ്ചോടുചേർക്കുകയായിരുന്നു. ഗർഭിണിയായതോടെ ആതിര പരമ്പരയിൽ നിന്നും പിൻവാങ്ങിയിരുന്നു. പുതിയ അനന്യയായ് മറ്റൊരു അഭിനേത്രി വന്നെങ്കിലും ആതിരയെ ഇന്നും പ്രേക്ഷകർ മിസ് ചെയ്യുന്നുണ്ട്. എന്നാലും താരത്തിന്റെ യൂ ടൂബ് ചാനലിലൂടെ വിശേഷങ്ങളെല്ലാം കൃത്യമായി അറിയുന്നവരാണ് ആരാധകരിൽ ഭൂരിഭാഗവും. ഇപ്പോഴിതാ വാലന്റൈൻസ് ഡേയിൽ ആതിര ഭർത്താവ് രാജീവിന് നൽകിയ സർപ്രൈസും ഇവരുടെ പ്രണയകഥയും യൂ ടൂബ് ചാനലിലൂടെ പങ്കുവെച്ചതോടെ സോഷ്യൽ മീഡിയ അത് ഏറ്റെടുത്തിരിക്കുകയാണ്.

വീടിന്റെ ടെറസിൽ ആതിര രാജീവറിയാതെ ചില സർപ്രൈസുകൾ ഒരുക്കുകയായിരുന്നു. ഒപ്പം ഒരു ബ്ലൈൻഡ് ടെസ്റ്റ് ഗെയിമും ആതിര രാജീവിനായി തയ്യാറാക്കിയിരുന്നു. ഇവരുടെ പ്രണയകഥയിലെ ചില ട്വിസ്റ്റുകൾ അറിഞ്ഞതോടെ അതിനെ മൗനരാഗം പരമ്പരയോട് താരതമ്യം ചെയ്യുകയാണ് പ്രേക്ഷകർ. മൗനരാഗത്തിൽ നായകനായ കിരണിന്റെ സഹോദരി സോണിയെ വിക്രം കല്യാണം കഴിക്കുന്നത് പടം വരയ്ക്കാൻ അറിയാം എന്ന് നുണ പറഞ്ഞിട്ടാണ്. വിവാഹത്തിന് മുൻപ് രാജീവ് തനിക്ക് പടം വരയ്ക്കാൻ അറിയാമെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും അതിൽ താൻ വീണുപോയെന്നുമാണ് ആതിര ഇപ്പോൾ പറയുന്നത്.

ഒപ്പം രാജീവ് ചെറിയ ചില മാജിക്കുകൾ കാണിക്കുമായിരുന്നെനും അത് കണ്ട് താൻ ഫ്ലാറ്റ് ആയിപ്പോയെന്നും ആതിര പ്രേക്ഷകരോട് പറയുന്നുണ്ട്. ക്രയോൺസ് വെച്ച് ഒരു പൂവ് പോലും വരയ്ക്കാൻ രാജീവിന് അറിയില്ലെന്ന് താൻ പിന്നീട് മനസിലാക്കി. രണ്ടുവീട്ടുകാരുടെയും സമ്മതം വാങ്ങി അറേഞ്ചഡ് മാര്യേജ് ആയാണ് ഞങ്ങൾ ഒന്നായതെന്നും ആതിരയും രാജീവും വീഡിയോയിൽ പറയുന്നുണ്ട്.

Comments are closed.