അമ്മായിയും മരുമോനും കണ്ടുമുട്ടിയപ്പോൾ!! പ്രിയതാരം ആതിര മാധവ് വീഡിയോ വൈറലായി!! | Athira Madhav at Amrutha Nair Home Video

Athira Madhav at Amrutha Nair Home Video : മലയാള പരമ്പരകളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയ താരമാണ് ആതിര മാധവ്. കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് സംരക്ഷണം ചെയ്യുന്ന പരമ്പരയിൽ എവിടെയാണ് ആതിര പ്രേക്ഷകർക്ക് സുപരിചിതയായത്. അഭിനയത്തോടുള്ള അഭിനിവേശം കൊണ്ട് എൻജിനീയറിങ് ജോലി ഉപേക്ഷിച്ചാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. രാജീവ് മോഹനാണ് താരത്തിന്റെ ഭർത്താവ്. അഭിനേതാവ് മാത്രമല്ല നല്ലൊരു അവതാരകയും കൂടിയാണ് താരം. ഈ ഇടയ്ക്കാണ് താരം തന്റെ കുഞ്ഞിന് ജന്മം നൽകിയത്.

ഇതിനോടനുബന്ധിച്ച് തന്നെ കുടുംബ വിളക്ക് എന്ന പരമ്പരയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോൾ തന്റെ ആതീസ് ലിറ്റിൽ വേൾഡ് എന്ന യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാം പേജിലൂടെയും ആരാധകർക്ക് വേണ്ടി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. കുടുംബവിളക്ക് എന്ന പരമ്പരയിൽ അനന്യ എന്ന കഥാപാത്രത്തെയാണ് ആതിര അവതരിപ്പിച്ചത്. തന്റെ ജീവിതത്തിലെ ഓരോ മനോഹര നിമിഷങ്ങളും ആരാധകരോട് പങ്കുവയ്ക്കുന്ന താരം ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി ആണ് പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുന്നത്.

അമ്മായിയെ കാണാൻ മരുമോൻ വന്നപ്പോൾ എന്ന തലക്കെട്ടോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അമൃത നായരെ കാണാൻ വേണ്ടി അമൃതയുടെ വീട്ടിലേക്ക് ആതിരയും ഭർത്താവ് രാജീവും കുഞ്ഞുമാണ് വീഡിയോയിൽ ഉള്ളത്. കുടുംബവിളക്ക് പരമ്പരയിൽ ആതിരയും അമൃതയും ഒന്നിച്ചായിരുന്നു വേഷം ചെയ്തിരുന്നത്. ആ കാലം മുതലുള്ള കൂട്ടുകെട്ടാണ് ഇരുവരും. പരസ്പരം വലിയ സുഹൃത്തുക്കളാണ് രണ്ടുപേരും. സുമിത്രയുടെ ചെറിയ മകൾ ആയാണ് അമൃത പരമ്പരയിൽ വേഷം ചെയ്തിരുന്നത്.

അമൃതയുടെ വീട്ടിലേക്ക് വിരുന്നിനെത്തുന്ന ആതിരയും ഭർത്താവും കുഞ്ഞു വീട് സന്ദർശിക്കുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ശേഷം ഭക്ഷണം കഴിക്കുകയും ചെയ്യുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. അമൃതയെ കാണാൻ പോകുന്ന ആതിര അമൃതയ്ക്ക് വേണ്ടി മിഠായി വാങ്ങുന്നു. അമൃതയെ ഒന്ന് പേടിപ്പിക്കാൻ ആയി പാമ്പിന്റെ രൂപത്തിലുള്ള മിഠായിയാണ് ആതിര വാങ്ങിക്കൊണ്ടു പോകുന്നത്. വീട്ടിലെത്തുന്നതും അമൃതയെ നിർബന്ധിച്ച് മിഠായി കഴിപ്പിക്കുന്നതും വീഡിയോയിൽ കാണാം.

Comments are closed.