മകളുടെ ആറാം പിറന്നാൾ ആഘോഷമാക്കി തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ അസിൻ! പതിവ് തെറ്റിച്ചില്ല, ഇത്തവണയും മകളുടെ ജന്മദിനത്തിന് ഫോട്ടോ പങ്കുവെച്ച് താരം | Asin Daughter Arin Birthday Celebration

Asin Daughter Arin Birthday Celebration

നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് അസിൻ.വളരെ ചുരുങ്ങിയ സമയംകൊണ്ടുതന്നെ നിരവധി തമിഴ് ചിത്രങ്ങളുടെ ഭാഗമായി മാറിയ അസിൻ വിവാഹത്തോടെ സിനിമ അഭിനയത്തിൽ നിന്നും താത്ക്കാലികമായൊരു ഇടവേള എടുക്കുകയായിരുന്നു.ഇന്ന് സിനിമയിലും സോഷ്യൽ മീഡിയയിലും ഒന്നും അത്ര സജീവമല്ലെങ്കിൽപ്പോലും താരത്തിനെ സംബന്ധിക്കുന്ന വാർത്തകൾക്കൊക്കെ മികച്ച സ്വീകാര്യത തന്നെയാണ് ആരാധകരുടെ ഭാ​ഗത്തു നിന്നും ലഭിക്കുന്നത്. താരം

അഭിനയത്തിൽ സജീവമായിരുന്ന കാലത്ത് വിജയ്, സൂര്യ,വിക്രം തുടങ്ങിയ താരങ്ങൾക്കൊപ്പം ജോഡിയായി എത്തി സിനിമമേഖലയിൽ അസിൻ സമ്മാനിച്ച വമ്പൻഹിറ്റുകൾ തകർക്കാൻ ഇന്നും ഒരു ഹീറോയിനും സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. താരം ആകെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത് ഏക മകൾ അരിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാൻ വേണ്ടി മാത്രമാണ്. ഭർത്താവും മകളുമാണ് ഇന്ന് താരത്തിന്റെ ലോകം. മുടങ്ങാതെ മകളുടെ ജന്മദിന വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന താരം രണ്ടാഴ്ചമുമ്പ് മകൾ ആറാം വയസ്സിലേക്ക് കടന്നതിന്റെ സന്തോഷം ഇപ്പോൾ

തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ പങ്കുവെച്ചെത്തിയിരിക്കുകയാണ്. ഇത്തവണ മകളുടെ ജന്മദിനം മികച്ചതാക്കാനും ആഘോഷിക്കാനും അസിനും രാ​ഹുലും തിരഞ്ഞെടുത്ത ഇടം പാരിസിലെ ഇംഫൽ ടവറായിരുന്നു. രാത്രിയിൽ ടവർ കാണാൻ പോയതിന്റെ വിശേഷങ്ങളും പിന്നീട് മകൾ കേക്ക് മുറിക്കുന്നതിന്റെ സന്തോഷവും ഒക്കെ താരം ഇതിനോടകം പങ്കുവെച്ചു കഴിഞ്ഞു. വേവിൾസ് കേക്കാണ് അരിൻ തന്റെ ആരാം ജന്മദിനത്തിൽ

മുറിച്ചത്. ഇതിന് പിന്നാലെ പ്രിൻസസ് തീമിൽ ഡൽഹിലെത്തിയും അരിൻ തന്റെ ജന്മദിനം ആ​ഘോഷിച്ചതും അസിൻ ആളുകളിലേക്കെത്തിച്ചു കഴിഞ്ഞു. ഇനി അവൾ ചെറിയ കുട്ടിയല്ല.ഞങ്ങളുടെ മകൾ ആറാം വയസ്സിലേക്ക് കടന്നു കഴിഞ്ഞു.ഞങ്ങളുടെ ജീവിതം മാന്ത്രികമാക്കിയതിന് നന്ദി…നിന്റെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്ക്കരിക്കട്ടെയെന്നാണ് അസിൻ മകളുടെ ജന്മദിന ചിത്രങ്ങൾക്കൊപ്പം പങ്കുവെച്ച പോസ്റ്റ്.അസിന് പിന്നാലെ നിരവധി ആളുകളാണ് അരിന് വിഷ്സുമായി എത്തിയിരിക്കുന്നത്.

Comments are closed.