ഖുശിയുടെ പിറന്നാൾ ആഘോഷമാക്കി ആര്യ…😍👌

ഖുശിയുടെ പിറന്നാൾ ആഘോഷമാക്കി ആര്യ…😍👌 ബഡായി ബംഗ്ലാവ് എന്ന ഒറ്റ പരിപാടിയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ കയറിപ്പറ്റിയ താരമാണ് ആര്യ. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമിപ്പോൾ സിനിമയിലും സജീവമാകുന്നുണ്ട്. മികച്ച രീതിയിൽ പരിപാടികൾ അവതരിപ്പിക്കുന്ന ആര്യയ്ക്ക് ഒരുപാട് ആരാധകരുണ്ട്. ബിഗ്‌ബോസ് എന്ന പരിപാടിയിൽ ആര്യയുടെ ഫാൻസ്‌പവർ നമ്മൾ കണ്ടതാണ്. നമ്മൾ സ്‌ക്രീനിൽ കണ്ടത് പോലെ തമാശ നിറഞ്ഞ ജീവിതമല്ല ആര്യയുടേത്.

ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് വന്ന താരമാണ് പ്രേക്ഷകരുടെ സ്വന്തം ആര്യ. സാമൂഹിക മാധ്യമങ്ങളിലെ സജീവ സാന്നിധ്യമായ ആര്യയെ പോലെ തന്നെ ആരാധകർക്ക് ഏറെ ഇഷ്ടമാണ് ഖുശിയെയും. മറ്റാരുമല്ല, സിംഗിൾ മദറായ ആര്യയുടെ പൊന്നോമന മകളാണ് ഖുശി. മിക്കപ്പോഴും ആര്യയുടെ പോസ്റ്റുകളിൽ നിറഞ്ഞു നിൽക്കാറുള്ള ഖുശി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവളാണ്. ഒറ്റയ്ക്ക് മകളെ വളർത്തുക എന്നത് ഭാരമല്ല, ഉത്തരവാദിത്തമാണെന്നാണ് ആര്യ പറയുന്നത്.

ഖുശിയുടെ പത്താം പിറന്നാൾ ദിനത്തിൽ ആര്യ പങ്കു വച്ച ഹൃദയസ്പർശിയായ ഒരു കുറിപ്പ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ഈ ദിവസം അവസാനിക്കുമ്പോൾ എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ആര്യ തന്റെ കുറിപ്പ് തുടങ്ങുന്നത്. ഖുശിയുമൊത്തുള്ള ഫോട്ടോയ്ക്കൊപ്പമാണ് ആര്യ കുറിപ്പ് പങ്ക് വച്ചിരിക്കുന്നത്. 2012 ഫെബ്രുവരി 18 എല്ലാം മാറ്റിമറിച്ച ദിവസമാണെന്ന് ആര്യ പറയുന്നു. 21-ാം വയസ്സിൽ താൻ അമ്മയായപ്പോൾ തനിക്ക് മാതൃത്വത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നവെന്ന് ആര്യ കുറിച്ചു. മകൾ മുതിർന്ന ഒരു പെൺകുട്ടിയാണെന്ന് തനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ലെന്നും ആര്യ പറയുന്നു. വിവേകവും പക്വതയുമുള്ള അമ്മയായി താൻ മാറിയതിന് പിന്നിലെ ഒരേയൊരു കാരണം മകളായ ഖുശി ആണെന്നും ആര്യ ഇൻസ്റ്റയിൽ കുറിച്ചു.

എല്ലാം അവസാനിപ്പിക്കാൻ തോന്നിയപ്പോഴും തന്നെ മുന്നോട്ട് നയിച്ചതും മകളാണ്. ജീവിതത്തിലെ എല്ലാ തടസ്സങ്ങളെയും അതിജീവിച്ചതിനും ഒരേയൊരു കാരണം മകൾ തന്നെയെന്ന് ആര്യ പറയുന്നു. മകൾക്ക് വേണ്ടിയാണ് താൻ ജീവക്കുന്നതെന്നും ആര്യ കുറിച്ചു. മകളോടുള്ള അതിരറ്റ സ്നേഹം ആര്യയുടെ വാക്കുകളിൽ പ്രകടമാണ്. ആര്യക്ക് പിന്തുണ നൽകിയും ഖുശിയ്ക്ക് ജന്മദിനാശംസകളുമായും നിരവധി പേർ എത്തിയിട്ടുണ്ട്. സ്വാസിക, രഞ്ജിനി ഹരിദാസ്, മീര നന്ദൻ, സെന്തിൽ, അനന്യ സിദ്ധാർഥ് തുടങ്ങി ഒട്ടനവധി സെലിബ്രിറ്റികളും ഖുശിയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിട്ടുണ്ട്.

Comments are closed.