ആറ്റുകാലമ്മയ്ക്ക് നിറവോടെ പൊങ്കാല സമർപ്പിക്കുന്ന ആനിയും മക്കളും…😍👌

ആറ്റുകാലമ്മയ്ക്ക് നിറവോടെ പൊങ്കാല സമർപ്പിക്കുന്ന ആനിയും മക്കളും…😍👌 മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ നടിയായ ആനി 1993 മുതൽ 1996 കാലഘട്ടം വരെ സിനിമയിൽ സജീവമായിരുന്നു. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഏകദേശം പതിനാറ് സിനിമകളിൽ ആണ് ആനി അഭിനയിച്ചത്. ആനി അഭിനയിച്ച എല്ലാ കഥാപാത്രങ്ങൾക്കും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും കരസ്തമാക്കിയിരുന്നത്. അല്ലെങ്കിലും, മഴയത്തു മുമ്പേ സിനിമയിലെ ആ കുറുമ്പി പെണ്ണിനെ ആർക്കാണ് മറക്കുവാൻ കഴിയുക.

പിന്നീട് സംവിധായകൻ ഷാജി കൈലാസുമായുള്ള പ്രണയ വിവാഹത്തിന് ശേഷം തൻ്റെ കുടുംബത്തിനും കുട്ടികൾക്കും പ്രാധാന്യം നൽകിയ ആനി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. പിന്നീട് 2015 ൽ ആനീസ് കിച്ചൺ എന്ന ടെലിവിഷൻ പരിപാടിയിലൂടെ ആനി വീണ്ടും ടെലിവിഷനിൽ സജീവമായി. താരത്തിൻ്റെ കൈപ്പുണ്യം നിറഞ്ഞ വിഭവങ്ങൾ തൻ്റെ ഷോയിലൂടെ ജനങ്ങൾക്ക് സമ്മാനിച്ചുകൊണ്ട് വീണ്ടും താരം ജന ഹൃദയങ്ങളിൽ ചേക്കേറുകയായിരുന്നു.

എന്നും മറ്റെന്തിനേക്കാളും തൻ്റെ കുടുംബത്തിന് പ്രാധാന്യം നൽകുന്ന നല്ലൊരു വീട്ടമ്മയായ ആനിയ്ക്ക് എണ്ണിയാൽ തീരാത്ത ആരാധകരണ് ഉള്ളത്. സംവിധായകൻ ഷാജി കൈലാസിനും ആനിക്കും മൂന്ന് ആൺ കുട്ടികളാണ് ഉള്ളത്. ഇപ്പോൾ ഇതാ ആറ്റുകാലമ്മയ്ക്ക് ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്ന ആനിയുടേയും മക്കളുടേയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്. കോവിഡിൻ്റെ പശ്ചാത്തലത്തിൽ സ്വന്തം വീട്ടിൽ തന്നെ വെച്ചാണ് ആറ്റുകാലമ്മയ്ക്ക് ആനിയും മക്കളും പൊങ്കാല സമർപ്പിച്ചിരിക്കുന്നത്.

പൊങ്കാലയെ കുറിച്ച് താരത്തിൻ്റെ വാക്കുകൾ ഇങ്ങനെ ആണ് ” ആറ്റുകാലമ്മയ്ക്ക് പൂർണ്ണ നിറവോടെയാണ് പൊങ്കാല ഇടുന്നത്. ലോകത്തിൽ എത്തിയിരിക്കുന്ന ഈ മഹാമാരി എത്രയും വേഗം ലോകത്തിൽ നിന്നും മാറിയ ശേഷം, അമ്മയുടെ നടയിൽ വന്ന് പൊങ്കാല അർപ്പിക്കുവാൻ കഴിയണമെന്ന് ആഗ്രഹിക്കുന്നു. പല ദേശങ്ങളിലുള്ള സ്ത്രീകൾ ഒരുമിച്ച് ഭക്തിയോടെ പൊങ്കാല അർപ്പിക്കുന്നതിൻ്റെ തൃപ്തി വലുതാണ്. ആ ഒരു വിഷമം മാത്രമാണ് മനസിലുള്ളത് എന്ന് താരം വ്യക്തമാക്കുന്നു

Comments are closed.