നിനക്ക് പറ്റുന്ന പണിയല്ല അഭിനയം എന്ന് പറഞ്ഞ് സംവിധായകൻ ആട്ടിപ്പുറത്താക്കി..!! മീര ചേച്ചിക്ക് 39 വയസ് എനിക്ക് 35ഉം സ്‌ക്രീനിൽ ഇരുപത്തഞ്ചുകാരനാകാൻ കഷ്ടപ്പെട്ടേ പറ്റൂ… കുടുംബവിളക്കിലെ അനിരുദ്ധ് പറയുന്നത് കേട്ടോ..!!

നിനക്ക് പറ്റുന്ന പണിയല്ല അഭിനയം എന്ന് പറഞ്ഞ് സംവിധായകൻ ആട്ടിപ്പുറത്താക്കി..!!😳😱 മീര ചേച്ചിക്ക് 39 വയസ് എനിക്ക് 35ഉം😳😲 സ്‌ക്രീനിൽ ഇരുപത്തഞ്ചുകാരനാകാൻ കഷ്ടപ്പെട്ടേ പറ്റൂ…👌🔥 കുടുംബവിളക്കിലെ അനിരുദ്ധ് പറയുന്നത് കേട്ടോ..!!😲😱 കുടുംബവിളക്ക് പരമ്പരയുടെ പ്രേക്ഷകർക്ക് ആദ്യമൊക്കെ നല്ല വെറുപ്പും പിന്നീട് ഏറെ ഇഷ്ടവും തോന്നിയ ഒരു കഥാപാത്രമാണ് ഡോക്ടർ അനിരുദ്ധ്. സുമിത്ര എന്ന നായികാകഥാപാത്രത്തിന്റെ മകനാണ് അനി. ഒരു ഡോക്ടറായ അനിരുദ്ധ് എന്നും അച്ഛന്റെ പക്ഷത്തായിരുന്നു. അമ്മക്കെതിരെ എന്നും ശബ്ദമുയർത്തിയിരുന്ന അനിരുദ്ധ് വേദിക എന്ന നെഗറ്റീവ് കഥാപാത്രത്തിനൊപ്പം ചേർന്ന് സുമിത്രയെ ഏറെ വേദനിപ്പിച്ചിട്ടുമുണ്ട്. ഇത്രയേറെ നെഗറ്റീവ് ട്രാക്കിലൂടെ കടന്നുപോകുന്ന ഡോക്ടർ അനിരുദ്ധിനെ സ്‌ക്രീനിൽ അഭിനയിച്ചുപ്രതിഫലിപ്പിക്കുന്നത് നടൻ ആനന്ദ് നാരായൺ ആണ്.

കുടുംബവിളക്കിൽ ഒരു പകരക്കാരനായാണ് ആനന്ദ് എത്തിയതെങ്കിലും ഡോക്ടർ അനിരുദ്ധ് എന്ന കഥാപാത്രം ആനന്ദിൽ ഭദ്രമാവുകയായിരുന്നു. നെഗറ്റീവ് ട്രാക്കിൽ നിന്ന് മാറി അമ്മയെ ചേർത്തുനിർത്തുന്ന മകനിലേക്ക് തന്റെ കഥാപാത്രം എത്തിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ആനന്ദ്. സ്വന്തമായി യൂടൂബ് ചാനലുള്ള ആനന്ദ് തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. നടി മീര വാസുദേവിന്റെ മകനായി അഭിനയിക്കുന്നതിലെ ചില രസകരമായ വിശേഷങ്ങളും താരം ഈയിടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.

“ഞങ്ങൾ തമ്മിൽ നാലുവയസിന്റെ വ്യതാസം മാത്രമേ ഉള്ളൂ… ചേച്ചിയുടെ മകനാകുമ്പോൾ മുപ്പത്തഞ്ച് വയസുള്ള എനിക്ക് ഇരുപത്തഞ്ച് വയസുകാരനായി മാറേണ്ടിയും വരും. അത് കുറച്ചൊക്കെ വെല്ലുവിളികൾ നേരിടുന്ന ഒരു കാര്യം തന്നെയാണ്.” അഭിനയരംഗത്തേക്ക് കടന്നുവന്നതിന് ശേഷം നേരിട്ട അപമാനത്തെ കുറിച്ചും ആനന്ദ് മനസ് തുറന്നിരുന്നു. “ഒരിക്കൽ ഒരു ലൊക്കേഷനിൽ ചെന്നപ്പോൾ സംവിധായകൻ വളരെ മോശമായി പെരുമാറി. നിനക്ക് അഭിനയിക്കാൻ അറിയില്ല….

അഭിനയവും ക്യാമറയുമൊന്നും നിനക്ക് ചേരില്ലെന്ന് പറഞ്ഞുവിട്ടു”. അവിടെ നിന്നും മനസ്സിൽ കടന്നുകൂടിയ അഗ്നിയാണ് ഇന്നത്തെ നിലയിലേക്ക് ആനന്ദിനെ എത്തിച്ചത്. അരുന്ധതി, എന്ന് സ്വന്തം ജാനി, സ്വാതി നക്ഷത്രം ചോതി തുടങ്ങിയ സീരിയലുകളിലെല്ലാം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആനന്ദ് വില്ലൻ വേഷങ്ങളും നായകകഥാപാത്രങ്ങളും തനിക്ക് ഒരേപോലെ വഴങ്ങും എന്ന് തെളിയിച്ച അഭിനേതാവാണ്.

Comments are closed.