അമൃതംപൊടി വീട്ടിൽ ഇരിപ്പുണ്ടോ.? എങ്കിൽ അമൃതം പൊടി കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ!! | Amrutham Podi Snack Recipes

Amrutham Podi Snack Recipes : ധാരാളം ആരോഗ്യഗുണം ഉള്ള ഒരു വസ്തു തന്നെയാണ് അമൃതം പൊടി. എന്നാൽ അധികവും കുട്ടികൾക്ക് അതിൻറെ രുചി ഇഷ്ടമല്ലാത്തതിനാൽ അമ്മമാർ അമൃതം പൊടി കൊണ്ട് എന്തുണ്ടാക്കാം എന്ന ആലോചനയിൽ ആകും. അങ്ങനെയുള്ളവർക്ക് ആയി ഇപ്പോൾ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാലുമണി പല ഹാരത്തെ പറ്റിയാണ് ഇന്ന് പറയാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ഒരു പാൻ എടുത്ത ശേഷം അതി ലേക്ക് അര കപ്പ് പഞ്ചസാര ചേർത്തു കൊടുക്കാം.

ശേഷം ഒരു കപ്പ് വെള്ളം വെള്ളമൊഴിച്ച് ഒരു ഫ്ലേവറിന് വേണ്ടി കാൽ ടീ സ്പൂൺ ഏലയ്ക്കാപ്പൊടി ചേർത്ത് കൊടുത്തു നന്നായി ഇതൊന്ന് തിളപ്പിച്ച് എടുക്കാം. പഞ്ചസാര ലായനി തയ്യാറാക്കുന്നതിനായി ആണ് ഇത്. പഞ്ചസാരയുടെ ഇരട്ടി വെള്ളം വേണം ഇതിലേക്ക് ചേർക്കേണ്ടത്. പഞ്ചസാര ലായനി തിളക്കുബോഴേക്കും ഒരു പാത്രത്തിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ച് അതിലേക്ക് ഒരു സ്പൂൺ ഏലയ്ക്കാപ്പൊടി, രണ്ടോ മൂന്നോ സ്പൂൺ

പാൽപ്പൊടി, ഒന്നേമുക്കാൽ ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്തു കൊടുക്കാം. ഇതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി ഇളക്കി എടുക്കാം. പഞ്ചസാര അലിഞ്ഞു വരുന്ന തുവരെ ഇത് നന്നായി ഇളക്കാൻ ശ്രദ്ധിക്കേ ണ്ടതാണ്. നന്നായി ഇളക്കിയശേഷം ഇതിലേക്ക് ഒരു കപ്പ് അമൃതം പൊടി ചേർത്തു കൊടുത്തു ഒന്ന് കുഴച്ചെടുക്കാ വുന്നതാണ്. ഇത് നന്നായി കുഴഞ്ഞു വരുമ്പോഴേക്കും

ഇതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കാം. ചപ്പാത്തിയുടെ പരുവത്തിന് വേണം ഇത് കുഴിച്ചെടുക്കാൻ. ഇങ്ങനെ കുഴച്ചെടുത്ത മാവ് ചപ്പാത്തിപ്പലകയിൽ അല്പം ഗോതമ്പ് വിതറി വീഡിയോയിൽ കാണുന്ന രീതിയിൽ ചുട്ട് എടുക്കാവുന്നതാണ്.Amrutham Podi Snack Recipes.. Video Credits : Pepper hut

Comments are closed.