കാത്തിരിപ്പിനടുവിൽ ആലിയ്ക്കും രൺബീനും പെൺ കുഞ്ഞു പിറന്നു; പുതിയ അതിഥി വരവേറ്റ് കപൂർ കുടുംബം!! | Alia Bhatt & Ranbir blessed with baby girl malayalam

Alia Bhatt & Ranbir blessed with baby girl malayalam : ബോളിവുഡിലും മോളിവുഡിലും ഒരുപോലെ ആരാധകരെ വാരിക്കൂട്ടിയ താര ദമ്പതിമാരാണ് ആലിയയും റൺബീറും.എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു ആലിയ ഭട്ട് താൻ അമ്മയാകാൻ പോകുന്നു എന്ന വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഏപ്രിൽ 14 നാണ് ഇരുവരും വിവാഹിതരായത്. രൺബീർ കപൂറിനും ആലിയക്കും ഇത്ര പെട്ടെന്നൊരു കുഞ്ഞ് ഉണ്ടാകുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല എന്ന് വേണം സോഷ്യൽ മീഡിയയിലെ കമന്റുകളിലൂടെ മനസിലാക്കാൻ.

കരിയറിൽ തിളങ്ങി നല്ല കഥാപാത്രങ്ങളിലൂടെ കൂടുതൽ സെലക്ടീവായി നിൽക്കവേ പൊടുന്നനെയായിരുന്നു ആലിയ ഭട്ടും രൺബീർ കപൂറും തങ്ങളുടെ വിവാഹ വാർത്ത പുറത്ത് വിട്ടത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ തന്നെ താരദമ്പതികൾ അച്ഛൻ അമ്മമാരാകുന്നു എന്ന വാർത്തയാണ് ആരാധകർക്ക് മുൻപിലേക്ക് എത്തിയത്. ഇരുവരും പെട്ടെന്ന് തന്നെ കല്യാണം നടത്തിയതിൻ്റെ പിന്നിൽ നിരവധി ആളുകൾ ആദ്യം മുതലേ സംശയമുന്നയിച്ചിരുന്നു. ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് ബ്രഹ്മാസ്ത്ര. ഈ ചിത്രം വളരെയധികം ഹിറ്റ് ആവുകയും ചെയ്തു.

നല്ലൊരു നായിക മാത്രമല്ല നല്ലൊരു മോഡലും കൂടിയാണ് ആലിയ. എല്ലായിപ്പോഴും ഇരുവരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ ഇപ്പോൾ ഇതാ താനൊരു പെൺകുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു എന്ന വിശേഷവുമായാണ് ആലിയ ആരാധകർക്ക് മുൻപിൽ എത്തിയിരിക്കുന്നത്. ഇത് തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിനായുള്ള കാത്തിരിപ്പും തുടർന്നുള്ള ഗർഭകാല ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ഏറ്റവും ഒടുവിലായി പങ്കുവെച്ചിരിക്കുന്നത് ഞങ്ങൾ ഒരു പെൺകുഞ്ഞിന്റെ അച്ഛനമ്മമാരായി എന്ന് കാണിക്കുന്ന വിധത്തിലുള്ള പോസ്റ്റാണ്. “And in the best news of our lives : Aliaa Bhatt.. Our baby is here..and what a magical girl she is. We are officially bursting with love – blessed and obsessed PARENTS!!!!! love love love Alia and Ranbir” എന്നാണ് പോസ്റ്റിൽ ഉള്ളത്. പങ്കുവെച്ച സന്തോഷവാർത്ത നിമിഷങ്ങൾക്കകമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വൻ താര നിരയാണ് ചിത്രത്തിന് താഴെ ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്.

Comments are closed.