
Ajith Kumar Gifts BMW Super Bike To His Trip Organiser : നേപ്പാളിലേക്ക് ബൈക്ക് യാത്രയ്ക്ക് പോയ സൂപ്പർ താരം അജിത് കുമാർ തന്റെ സഹയാത്രികന് ഇത് സംഘടിപ്പിച്ചതിന് 12 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു സൂപ്പർ ബൈക്ക് സമ്മാനിച്ചു. സുഗത് സത്പതി എന്ന സഹ റൈഡർക്ക് ആണ് അജിത് ബൈക്ക് സമ്മാനിച്ചത്. തെന്നിന്ത്യൻ താരം അജിത് സഹയാത്രികനായ സുഗത് സത്പതിയ്‌ക്കൊപ്പം നേപ്പാളിലേക്കും ഭൂട്ടാനിലേക്കും ഒരുമിച്ച് ബൈക്ക് യാത്ര ചെയ്തിട്ടുണ്ട്.
മെയ് 6 ന് അവസാനിച്ച നേപ്പാൾ ബൈക്ക് ടൂർ സംഘടിപ്പിച്ചതിന് സുഗത്തിന് 12 ലക്ഷം രൂപയുടെ ബിഎംഡബ്ല്യു സൂപ്പർബൈക്ക് ആണ് നന്ദി സൂചകമായി ഒരു സ്നേഹോപഹാരം അജിത് സമ്മാനിച്ചത്. സുഗത് സത്പതി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ നടൻ അജിത്തിനോടൊപ്പം ഉള്ള യാത്രയ്ക്കിടയിലെ ചിത്രങ്ങളും, സമ്മാനം ഏറ്റുവാങ്ങുന്ന ചിത്രങ്ങളും പങ്കുവെച്ചാണ് ഈ സന്തോഷവാർത്ത അറിയിച്ചത്.

ചിത്രത്തിന് അടിക്കുറിപ്പായി അദ്ദേഹം എഴുതി: “ഒന്നും മുൻകൂട്ടി നിശ്ചയിച്ചിട്ടില്ല, നിങ്ങളുടെ ഭൂതകാലത്തിലെ തടസ്സങ്ങൾ പുതിയ തുടക്കങ്ങളിലേക്ക് നയിക്കുന്ന യാത്രകളാകാം… പുതിയ അന്തരീക്ഷവും ചുറ്റുമുള്ള അതിമനോഹരമായ ആളുകളും. ഒരുപാട് നാളുകൾക്ക് ശേഷം ജീവിതത്തിന് ഒരു അർത്ഥമുണ്ടെന്ന് തോന്നുന്നു”. “അതേ വർഷാവസാനം, എനിക്ക് വലിയ ഭാഗ്യം ലഭിച്ചു. തമിഴ് സിനിമാലോകത്തെ ഏറ്റവും വലിയ സൂപ്പർ താരങ്ങളിലൊരാളായ മിസ്റ്റർ അജിത് കുമാറുമായി ബന്ധപ്പെടുവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.”
സത്പതി കൂട്ടിച്ചേർത്തു: “പിന്നീട്, ഞങ്ങൾ ഒരു സമ്പൂർണ വടക്ക്-കിഴക്കൻ പര്യടനം സംഘടിപ്പിക്കുകയും ചെയ്തു. സവാരിക്ക് ശേഷം, എന്നോടൊപ്പം നേപ്പാളിലേക്കും ഭൂട്ടാനിലേക്കും ഒരു ടൂർ കൂടി നടത്താമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. അത് ഞങ്ങൾ പൂർത്തിയാക്കി. അടുത്തിടെ മെയ് 6 ന്.” “എനിക്ക് നല്ലത് മാത്രം ആഗ്രഹിക്കുന്ന, പകരം ഒന്നും പ്രതീക്ഷിക്കാത്ത ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ അദ്ദേഹം എന്നെ കൂടുതൽ സ്നേഹിച്ചു. നിങ്ങളാണ് മികച്ചത്, അണ്ണ.” Ajith Kumar Gifts BMW Super Bike To Trip Organiser
Comments are closed.