ഇതൊക്കെയാണ് സർപ്രൈസ്..!!😍👌 അഹാന കൃഷ്ണ ഹൻസികക്ക് നൽകിയ സമ്മാനം കണ്ട് ആരാധകർ പറയുന്നത് കണ്ടോ..!!😲😱

ഇതൊക്കെയാണ് സർപ്രൈസ്..!!😍👌 അഹാന കൃഷ്ണ ഹൻസികക്ക് നൽകിയ സമ്മാനം കണ്ട് ആരാധകർ പറയുന്നത് കണ്ടോ..!!😲😱 മലയാള ചലച്ചിത്ര ലോകത്ത്‌ നിരവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഇന്നും അമ്പരപ്പിക്കുന്ന അഭിനേതാവാണ് കൃഷ്ണ കുമാർ. താരത്തിന്റെ കുടുംബ കാര്യങ്ങളും മറ്റു വിശേഷങ്ങളുമറിയാൻ മലയാളി പ്രേക്ഷകർക്ക് എന്നും ആവേശമാണ്. തന്റെ അച്ഛന്റെ പാത പിന്തുടർന്നു കൊണ്ട് രാജീവ് രവിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ” ഞാൻ സ്റ്റീവ് ലോപ്പസ്” എന്ന ചിത്രത്തിലൂടെ അഭിനയലോകത്ത് എത്തിയ മകൾ അഹാന കൃഷ്ണ മോളിവുഡിലെ എണ്ണമറ്റ ഗ്ലാമറസ് നായികമാരിൽ എന്നും മുന്നിലുള്ള താരം കൂടിയാണ്.

ഒരു അഭിനേത്രി എന്നതിലുപരി തന്റെ യൂട്യൂബ് ചാനലിലൂടെയുള്ള വ്ലോഗിങ്ങിലൂടെയും താരം നിരവധി ആരാധകരെയും പ്രേക്ഷകരെയും സ്വന്തമാക്കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പോലെയുള്ളവയിൽ തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും മറ്റു ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മാത്രമല്ല, താരം പങ്കുവെക്കുന്ന ചിത്രങ്ങളും റീൽസ് വീഡിയോകളും നിമിഷ നേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

എന്നാൽ ഇപ്പോഴിതാ താരം തന്റെ സഹോദരിയായ ഹൻസിക കൃഷ്ണകുമാറിന് സമ്മാനിച്ച ഒരു സർപ്രൈസ് ഗിഫ്റ്റിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ആപ്പിൾ കമ്പനിയുടെ ഗോൾഡൻ നിറത്തിലുള്ള മാക് ബുക്കാണ് തന്റെ കുഞ്ഞ് സഹോദരിക്കായി അഹാന നൽകിയിട്ടുള്ളത്. എഡിറ്റിംഗ് പോലെയുള്ള കാര്യങ്ങളിൽ അതീവ തല്പരകക്ഷിയാണ് അവളെന്നും അതിനാൽ തന്നെ അതിന് ഏറെ അനുയോജ്യമായ ഒരു സമ്മാനമാണ് ഇതെന്നും അഹാന വീഡിയോയിലൂടെ പറയുന്നുണ്ട്.

സർപ്രൈസായി സമ്മാനം ലഭിക്കുന്നത് ഏറെ ഇഷ്ടം ഉള്ള ഒരാളാണ് ഹൻസിക എന്നും, വെറും അഞ്ച് രൂപയുടെ സമ്മാനം കൊടുത്താൽ പോലും അഞ്ഞൂറ് രൂപയുടെ എക്സ്പ്രഷൻ അവൾ നമുക്ക് തരും , തന്റെ സഹോദരിക്ക് മാത്രമല്ല മറ്റു പലർക്കും താൻ ഇത്തരത്തിൽ സർപ്രൈസ് സമ്മാനങ്ങൾ കൊടുക്കാറുണ്ട് എന്നും, ഇത്തരത്തിൽ ഗിഫ്റ്റുകൾ ലഭിക്കുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന ഭാവ വ്യത്യാസങ്ങൾ തന്നെ ഏറെ സന്തോഷവതിയാക്കുമെന്നും അഹാന തുറന്നു പറയുന്നുണ്ട്. താരം പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ട് സമൂഹ മാധ്യമങ്ങളിലും ആരാധകർക്കിടയിലും പ്രചരിച്ചതോടെ നിരവധി പേരാണ് താര കുടുംബത്തിന് ആശംസകളുമായി എത്തുന്നത്.

Comments are closed.