സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് താരസുന്ദരിയുടെ പുതിയ ചിത്രങ്ങൾ..!!😍🔥

സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് താരസുന്ദരിയുടെ പുതിയ ചിത്രങ്ങൾ..!!😍🔥 ഒരു പിടി നല്ല ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് അഹാന. നടൻ കൃഷ്ണകുമാറിന്റെയും ഭാര്യ സിന്ധു കൃഷ്ണയുടെയും നാല് പെൺമക്കളിൽ ആദ്യ കുട്ടിയാണ് താരം. നായിക എന്ന നിലയിലും നല്ലൊരു ഗായിക എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ചു. മലയാള സിനിമാ ലോകത്തും പരസ്യ ലോകത്തും ഒരുപോലെ കഴിവ് തെളിയിച്ച വ്യക്തി.

2014 ൽ പുറത്തിറങ്ങിയ ‘ഞാൻ സ്റ്റീവ് ലോപ്പസ് ‘എന്ന സിനിമയിലൂടെയാണ് അഹാന പ്രേക്ഷക മനസ്സുകളിൽ ഇടം പിടിക്കുന്നത്. അതിനുശേഷം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്കാ, പതിനെട്ടാം പടി, തുടങ്ങി നിരവധി സിനിമകളിലും പരസ്യ ചിത്രങ്ങളിലും സജീവമായി. കരി, ലോകം, തോന്നൽ എന്നിങ്ങനെ മൂന്ന് മ്യൂസിക് വീഡിയോസിലും അഹന അഭിനയിച്ചു. തോന്നൽ എന്ന അഹാനയുടെ മ്യൂസിക് വീഡിയോ വളരെ അധികം വൈറലായിരുന്നു. താരം തന്റെ സഹോദരങ്ങളോടൊപ്പം എല്ലായ്‌പ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്.

അഹാനക്ക് തന്റെതായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. 665k സബ്സ്ക്രൈബ്സ് ആണ് അഹാനക്ക് യൂട്യൂബിൽ ഉള്ളത്. താരം ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് മീഡിയകളിലൂടെ തന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. 2.5 മില്യൺ ഫോളോവേഴ്സാണ് അഹാനക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. താരമിപ്പോൾ ഇൻസ്റ്റഗ്രാമിൽ തന്റെ ഒരുപിടി നല്ല ചിത്രങ്ങൾ ആണ് ഷെയർ ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിലെ ബസ്സി ബീച്ചിനടുത്ത് നിന്നും എടുത്ത തന്റെ മോഡേൺ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി അഹാന പങ്കുവെച്ചിരിക്കുന്നത്.

മെറൂൺ നിറത്തിലുള്ള ഗൗൺ ഇതിനു മുകളിലായി ഒരു മഞ്ഞ ഷാൾ അണിഞ്ഞ് മനോഹരിയായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് അഹാന. ചെറു കിരണങ്ങൾ ഏറ്റ് വളരെ സിമ്പിൾ ആയ വേഷത്തിലാണ് താരം. ആഹാനയുടെ മുടിയെ കുറിച്ച് ഇതിനു മുൻപും ധാരാളം നല്ല കമന്റുകൾ വന്നിരുന്നു. മുടി അഴിച്ചിട്ടും ടൈ ചെയ്തും ആണ് ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്.” എന്റെ ആത്മാവ് ഇങ്ങനെയാണ് “എന്ന ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുന്ന ഈ ചിത്രങ്ങൾ ലക്ഷത്തിൽ പരം ആളുകളാണ് ഇതിനോടകം ലൈക്ക് ചെയ്തിരിക്കുന്നത്.

Comments are closed.