അയ്യോ ഉറക്കത്തിൽ പിച്ചും പേയും പറയുന്നു അതും ഇംഗ്ലീഷിൽ..!!😳😱 പറയുന്ന നമ്മുടെ മലയാള നടി ആരാണെന്നറിയാമോ…?😳😂

അയ്യോ ഉറക്കത്തിൽ പിച്ചും പേയും പറയുന്നു അതും ഇംഗ്ലീഷിൽ..!!😳😱 പറയുന്ന നമ്മുടെ മലയാള നടി ആരാണെന്നറിയാമോ…?😳😂 കേരളത്തിൽ ജനിച്ച മലയാളിയായ കുട്ടി, അതും മലയാള സിനിമയിൽ സജീവമായി കാണുന്ന നടി തന്നെ ആണോ ഇതു പറയുന്നത്. രസമകരമായ ഒരു അഭിമുഖം അതിനെ തുടർന്ന് രസകരമായ വിശേഷങ്ങൾ ഒക്കെ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ചെറുപ്പം മുതൽ ഉറക്കത്തിൽ എണീറ്റ് ഇരുന്ന് പിച്ചും പേയും പറയാറുണ്ടെന്നും, അതും ഇംഗ്ലീഷിൽ ആണെന്നും പറഞ്ഞുകൊണ്ടാണ് ഒരു അഭിമുഖത്തിൽ നമ്മുടെ പ്രിയങ്കരിയായ നടി ആഹാന കൃഷ്ണ പറഞ്ഞിരിക്കുന്നത്.

ബിഹൈൻഡ് വുഡ്‌സ്ന് നൽകിയ അഭിമുഖത്തിൽ ആണ് ആഹാന ഇക്കാര്യം പറഞ്ഞത്. 2014- ൽ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് വന്ന താരമാണ് ആഹാന കൃഷ്ണൻ, അതിനു ശേഷം നിരവധി മനോഹരമായ സിനിമകളിൽ ഭാഗമാകാൻ സാധിക്കുകയും ചെയ്തു. ഫോട്ടോയും, വീഡിയോയും, യൂട്യൂബ് ചാനലും ആയിട്ട് സജീവമായി എപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ആളാണ് അഹാന കൃഷ്ണൻ.

വീടിനെപ്പറ്റിയും, വീട്ടുകാരെ കുറിച്ചും ഒക്കെ അഹാന കൃഷ്ണ ഈ അഭിമുഖത്തിൽ പറയുന്നുണ്ട് ഞാൻ എല്ലാറ്റിനോടും അറ്റാച്ച്ഡ് ആയ ഒരു വ്യക്തിയാണ്. അടുപ്പമുള്ള വസ്തുവിനെ കുറിച്ച് പറയുകയാണെങ്കിൽ ഞാൻ ജനിച്ചത് മുതൽ ഒരു വർഷത്തോളം എന്റെ എല്ലാ കാര്യങ്ങളും അമ്മ എഴുതിവെച്ച ഒരു ഡയറി ഉണ്ട്. ഞാൻ ആലോചിക്കാറുണ്ട് വീടിന് തീ പിടിക്കുക ആണെങ്കിൽ ഞാൻ അതും എടുത്തുകൊണ്ടാവും പുറത്തേക്ക് പോകുക എന്നൊക്കെ അഹാന ഈ അഭിമുഖത്തിൽ കൂട്ടിച്ചേർക്കുന്നു. അതുകൂടാതെ ഭാവി ജീവിതവും ഇഷ്ടങ്ങളും കൂടി നടി പങ്കുവയ്ക്കുന്നുണ്ട്.

ജീവിതപങ്കാളിയ്ക്ക് വേണ്ട ഗുണങ്ങള്‍ എന്തൊക്കെ ആണെന്ന ചോദ്യത്തിന്, ആദ്യത്തെ കാര്യം പങ്കാളി വളരെ ജനുവിനായ വ്യക്തിയായിരിക്കണം. എന്നാണ് അഹാന മറുപടി പറഞ്ഞത്. ചെറിയ പ്രായത്തിൽ തന്നെ വളരെ നല്ല പക്വതയോടെ പെരുമാറുന്ന വ്യക്തിയാണ് ആഹാന കൃഷ്ണ. ആഹാനയുടെ വലിയ കുടുംബവും, വീട്ടുകാരും എപ്പോഴും പ്രേക്ഷകർക്കു വളരെ പരിചിതമാണ്. പൊതുവെ ഉത്തരവാദിത്വമുള്ള ഒരാളാണ് താനെന്നും അതിനാല്‍ ആരെങ്കിലും ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നത് കാണുമ്പോള്‍ അതു തനിക്ക് ഇഷ്ടപ്പെടാറില്ലെന്നും അഹാന പറഞ്ഞു.

Comments are closed.