ഡോളി ഡാ എന്ന പാട്ടിനൊത്ത നൃത്തചുവടുകളുമായി പ്രിയതാരം അഹാന കൃഷ്ണ…😍🔥

ഡോളി ഡാ എന്ന പാട്ടിനൊത്ത നൃത്തചുവടുകളുമായി പ്രിയതാരം അഹാന കൃഷ്ണ…😍🔥 മലയാള സിനിമാ ചരിത്രത്തിൽ പുതുമുഖമായി കടന്നുവരികയും ജനമനസ്സുകളിൽ ഇടം നേടുകയും ചെയ്ത നായികയാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണ കുമാറിന്റെയും ഭാര്യ സിന്ധു കൃഷ്ണ യുടെയും നാല് പെൺമക്കളിൽ ആദ്യ കുട്ടിയാണ് അഹാന. നായിക എന്ന നിലയിലും നല്ലൊരു ഗായിക എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ചു. മലയാള സിനിമാ ലോകത്തും പരസ്യ ലോകത്തും ഒരുപോലെ കഴിവ് തെളിയിച്ച വ്യക്തി. 2014 ൽ പുറത്തിറങ്ങിയ ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന സിനിമയിലൂടെയാണ് അഹാന പ്രേക്ഷക മനസ്സുകളിൽ ഇടം പിടിക്കുന്നത്.

അതിനുശേഷം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്കാ, പതിനെട്ടാം പടി,തുടങ്ങി നിരവധി സിനിമകളിലും പരസ്യചിത്രങ്ങളിലും സജീവമായി. കരി, ലോകം, തോന്നൽ എന്നിങ്ങനെ മൂന്ന് മ്യൂസിക് വീഡിയോസിലും അഹന അഭിനയിച്ചു. തോന്നൽ എന്ന അഹാനയുടെ മ്യൂസിക് വീഡിയോ വളരെ അധികം വൈറലായിരുന്നു. താരം തന്റെ സഹോദരങ്ങളോടൊപ്പം എല്ലായ്പ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്. അഹാനക്ക് തന്റെതായി ഒരു യൂട്യൂബ് ചാനലും ഉണ്ട്.

താരം തന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് മീഡിയകളിലൂടെ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി എപ്പോഴും പങ്കുവയ്ക്കാറുണ്ട്. 2.5 മില്യൺ ഫോളോവേഴ്സാണ് അഹാനക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. തന്റെതായ അഭിനയമികവും മെയ് വഴക്കവും അഹാനക്കുണ്ട്. അതുകൊണ്ടുതന്നെ അഭിനയലോകത്ത് പോലെതന്നെ നൃത്ത മേഖലയിലും ഒരു കൈ നോക്കാൻ താരം മടിക്കുന്നില്ല.

ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച ‘ഡോളി ഡാ’ എന്ന ഗാനത്തിനൊത്ത നൃത്തം വൈറലായി കൊണ്ടിരിക്കുകയാണ്. 321k വ്യൂസ് ആണ് താരത്തിന്റെ ഈ വീഡിയോക്ക് ലഭിച്ചത്. വളരെ മനോഹരമായി തന്നെ ആണ് ഡാൻസിന്റെ കൊറിയോഗ്രാഫി. പാട്ടിനൊത്ത ഡാൻസും വേഷവും അണിഞ്ഞെത്തിയ താരത്തിന്റെ വീഡിയോക്ക് ജനങ്ങൾ വൻ പിന്തുണ ആണ് ഇതിനോടകം നൽകിയിരിക്കുന്നത്.

Comments are closed.