വർക്കൗട്ട് എന്നൊക്കെ പറഞ്ഞാൽ ഇതാണ്..!!😍🔥 അഹാനക്കൊപ്പം വർക്ക് ഔട്ടിൽ അമ്മയും…🥰🔥

വർക്കൗട്ട് എന്നൊക്കെ പറഞ്ഞാൽ ഇതാണ്..!!😍🔥 അഹാനക്കൊപ്പം വർക്ക് ഔട്ടിൽ അമ്മയും…🥰🔥 അഹാനക്കൊപ്പം വർക്ക് ഔട്ടിൽ പങ്കുചേർന്ന് അമ്മ സിന്ധു കൃഷ്ണ. അഹാനയുടെ ഫാമിലി ഓരോ നിമിഷവും സോഷ്യൽ മീഡിയയിൽ തരംഗം ആണ്, ഫിറ്റ്നസിൽ എപ്പോഴും ശ്രദ്ധിക്കുന്ന ആളാണ് അഹാന. ഇപ്പോഴിതാ വർക്ഔട്ടിൽ കൂടുതൽ ശ്രദ്ധിക്കുന്നു എന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമ്പോൾ, ഒപ്പം അമ്മ സിന്ധു കൃഷ്ണ തന്നോടൊപ്പം വർക്ക് ഔട്ടിൽ ‌പങ്കുചേർന്നു എന്ന സന്തോഷ നിമിഷമാണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. അടുത്തിടെ നിരവധി വർക്കൗട്ട് ചിത്രങ്ങൾ അഹാന കൃഷ്ണ ഇൻസ്റ്റഗ്രാമിലൂടെ പങ്കു വെച്ചിരുന്നു.

അമ്പത് വയസ്സുകാരി അമ്മ മാത്രമല്ല സഹോദരിമാരായ ഇഷാനി കൃഷ്ണ, ദിയ കൃഷ്ണ എന്നിവരും ഫിറ്റ്നസ് വളരെയധികം ശ്രദ്ധിക്കുന്നവരാണ്. ഫിറ്റ്നസ് വിശേഷങ്ങൾ ഇതിനുമുമ്പും അഹാന കൃഷ്ണ പങ്കുവെച്ചിട്ടുണ്ട്. ഒറ്റദിവസം കൊണ്ട് ഒന്നും നടക്കില്ലെന്നും ക്ഷമ വേണം അതാണ് എന്റെ വിജയമന്ത്രം എന്നൊക്കെ അഹാന പങ്കുവച്ചിരുന്നു. എപ്പോഴും സ്ഥിരോത്സാഹത്തോടെ ഫിറ്റ്നസ് ചെയ്യുന്ന ആളാണ് അഹാന. ചെറിയ ചെറിയ വർക്കൗട്ടുകൾ സ്ഥിരമായി ചെയ്താൽ ശരീരവടിവിന്റെ കാര്യത്തിൽ നല്ല മാറ്റം കൊണ്ടുവരാൻ ആകും എന്നൊക്കെ അഹാന വിശ്വസിക്കുന്നു.

ഡമ്പെല്ലുകൾ ഉപയോഗിച്ച് ട്രെയിനിങ്ങും സ്ട്രെച്ചിംഗ്, വ്യായാമങ്ങൾ എല്ലാം അഹാന ചെയ്യുന്ന വർക്കൗട്ട് വീഡിയോ ഇതിനു മുമ്പ് പങ്കുവച്ചിട്ടുണ്ട്. ഫിറ്റ്നസ് കോച്ച് വിനീത് തുളസീധരൻ വീഡിയോ കോളിലൂടെ അഹാനയുടെ വർക്ക്ഔട്ടിന് മേൽനോട്ടം വഹിച്ചിരുന്നു. എത്ര തിരക്കുണ്ടെങ്കിലും ജിമ്മിലെ വർക്കൗട്ട് ഒരിക്കലും അഹാന മുടക്കം വരുത്താറില്ല. ഒന്നര മണിക്കൂറെങ്കിലും ഇതിനായി മാറ്റി വയ്ക്കാറുണ്ട്, കാർഡിയോ വ്യായാമങ്ങളും, നീന്തലും, എല്ലാ ഉൾപ്പെടുന്നു. ഇതിൽ ഹുലാ ഹൂപ്‌സ് ചെയ്യാനും ഇഷ്ടമാണ് അഹാന കൃഷ്ണയ്ക്ക്.

ഭക്ഷണകാര്യത്തിൽ ശ്രദ്ധ പുലർത്തുന്ന ആളാണ് അഹാന, ഉച്ചയ്ക്ക് ചോറിന് പകരം ഗോതമ്പ് പുട്ട് പോലുള്ള ഭക്ഷണമാണ് അഹാനയ്ക്ക് കൂടുതൽ ഇഷ്ടം. ഇഷ്ട ഭക്ഷണവും പുട്ട് തന്നെയാണ്. വീട്ടിൽ തന്നെ ജിമ്മ് സെറ്റ് ചെയ്തിട്ടുള്ളത് കൊണ്ട് അച്ഛനും സഹോദരിമാരും ഇപ്പോഴിതാ അമ്മയും ഫിറ്റ്നെസ്സിൽ ശ്രദ്ധ ചെലുത്താൻ തുടങ്ങിയിട്ടുണ്ട്. രണ്ടു സിനിമകളാണ് അഹാനയുടെ പുറത്തു വരുന്നത്. ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്യുന്ന നാൻസിറാണി, പ്രശോബ്‌ വിജയന്റെ അടി എന്നിവയാണ് പുതിയ ചിത്രങ്ങൾ.

Comments are closed.