ഈ ചെടിയെ കണ്ടിട്ടുള്ളവർ അറിഞ്ഞിരിക്കണം, ഇത് വഴിയരികിലെ നിധി ആയതെങ്ങനെ…!!

ഈ ചെടിയെ കണ്ടിട്ടുള്ളവർ അറിഞ്ഞിരിക്കണം, ഇത് വഴിയരികിലെ നിധി ആയതെങ്ങനെ…!! ആസ്റ്ററേസീ സസ്യകുടുംബത്തിൽപ്പെട്ട വാർഷിക ഓഷധി ആണ് അപ്പ. നായ്ത്തുളസി എന്നും പേരുണ്ട്. അമേരിക്കൻ സ്വദേശിയായ ഈ ചെടി കൃഷിത്തോട്ടങ്ങളിൽ സമൃദ്ധമായി വളരുന്ന ഒരു കളയാണ്.

ലോമാവൃതമായ കാണ്ഡം നിവർന്നു വളരുന്നു. മൂലവ്യൂഹം ഭൂമിക്കടിയിലേക്ക് ആഴത്തിലിറങ്ങുന്നില്ല. ഇല ലോമാവൃതമാണ്. വക്കുകൾ ദന്തുരവും. പുഷ്പങ്ങൾ കാണ്ഡത്തിന്റെയോ ശാഖയുടെയോ അഗ്രഭാഗത്താണ് കാണപ്പെടുന്നത്. ഇതിനെ ശീർഷമഞ്ജരി എന്നു പറയുന്നു. പൂക്കൾ ഒരേ വലിപ്പമുള്ളവയും ദ്വിലിംഗികളുമാണ്. ബാഹ്യദളപുഞ്ജത്തിൽ അഞ്ച് ബാഹ്യദളങ്ങളും ദളപുഞ്ജത്തിൽ അഞ്ച് സംയുക്തദളങ്ങളുമുണ്ട്.

സാധാരണ അഞ്ച് കേസരങ്ങൾ കാണപ്പെടുന്നു. പരാഗകോശങ്ങളുടെ അഗ്രഭാഗത്ത് ഒരു സൂക്ഷ്മഗ്രന്ഥിയുണ്ട്. ജനിയുടെ വർത്തികാഗ്രം വിഭജിക്കപ്പെട്ടിരിക്കുന്നു. അപ്പയുടെ നീര് വാതരോഗശമനത്തിനുള്ള എണ്ണ കാച്ചാൻ ഉപയോഗിക്കുന്നു. ഇല പിഴിഞ്ഞെടുത്ത ചാറ് മുറിവുണക്കാനും ഉപയോഗിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി common beebee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post

Comments are closed.

Jobs in Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications