ഉർവശിയുടെ ചെന്നൈ വീട്ടിലെ തോട്ടം കണ്ടോ..? അഭിനയത്തിൽ മാത്രമല്ല കൃഷിയിലും ഉർവശി സൂപ്പറാണ്; എങ്ങനെ ഇതിനെല്ലാം സമയം കണ്ടെത്തുന്നു എന്ന് ആരാധകർ | Actress Urvasi Home Garden

Actress Urvasi Home Garden Malayalam : ഏറ്റെടുക്കുന്ന കഥാപാത്രം അതേതാണെങ്കിലും മികവാർന്ന രീതിയിൽ അവതരിപ്പിക്കുന്ന നടിയായ് ഉർവശിയെ നമുക്കറിയാം, പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന നടനവൈഭവവമായും ഉർവശി എന്ന അഭിനേത്രിയെ നമുക്കറിയാം. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഉർവശിയെക്കുറിച്ച് മറ്റൊരു ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചെന്നൈയിൽ താമസിക്കുന്ന ഉർവശി സ്വന്തം വീട്ടിൽ ഭർത്താവിനൊപ്പം ചെയ്തുവെയ്ക്കുന്ന പണിയെന്തൊക്കെ എന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടിപ്പോകും, ഉറപ്പ്.

താരത്തിന്റെ വീട് നിറയെ കൃഷിയാണ്. ഉർവശിക്ക് ഇത്രയുമധികം സമയം എവിടെ നിന്നുകിട്ടുന്നു എന്നതാണ് പലരുടെയും സംശയം. മൂന്ന് വർഷം പഴക്കമുള്ള ഒരു പ്ലാവുണ്ട്. ആ പ്ലാവിനോട് ഉർവ്വശിക്ക് വല്ലാത്ത ഒരിഷ്ടമാണ്. വീട്ടിൽ വേറെയും കുറച്ചധികം പ്ലാവുകളുണ്ട്. അതിലൊക്കെയും ചക്കകളുമുണ്ട്. കേരളത്തിൽ പ്ലാവുകളും ചക്കയുമൊക്കെ കണ്ടുവളർന്ന ഉർവ്വശിക്ക് ചെന്നൈയിലും പ്ലാവ് നടാനും മറ്റും വലിയ കൗതുകമായിരുന്നു. ഏഴ് വർഷമായി പരിപാലിക്കുന്ന നാരകമുണ്ട്.

Actress Urvasi Home Garden
Actress Urvasi Home Garden

വീട്ടിലാരെങ്കിലും വിരുന്ന് വന്നാൽ നാരകവും ഇഞ്ചിയും ചേർത്ത് വെള്ളം കൊടുക്കാം. പറഞ്ഞാൽ പെട്ടെന്നൊന്നും തീരുന്ന കൃഷിവിശേഷങ്ങളല്ല ഉർവ്വശിയുടെ വീട്ടിലേത്. മുല്ല, മാതളം, ഇരുമ്പൻ പുളി, പേരക്ക എന്നിങ്ങനെ ഒട്ടനവധിയാണ് ഉർവശിയുടെ വീട്ടിലെ കൃഷിവിശേഷങ്ങൾ. ഭർത്താവ് ശിവപ്രസാദിനും കൃഷിയോട് വലിയ താല്പര്യം തന്നെയാണ്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വീട്ടിലെ കൃഷി താരം പരിചയപ്പെടുത്തിയത്.

കുട്ടിക്കാലം മുതലേ ഗ്രാമീണതയും പച്ചപ്പും ഏറെ ഇഷ്ടപ്പെടുന്ന ഉർവശിക്ക് കൃഷിയോട് വലിയ താല്പര്യം തന്നെയായിരുന്നു. ഇപ്പോൾ ഉർവ്വശിയുടെ കൃഷിവിശേഷങ്ങൾ കണ്ട് ആരാധകരെല്ലാം തന്നെ ഞെട്ടിത്തരിച്ചിരിക്കുകയാണ്. ദേശീയ അവാർഡ് പലകുറി നേടിയ നടിയാണ് ഉർവ്വശി. ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രത്തിലാണ് താരത്തിന്റെ അഭിനയമികവ് മലയാളികൾ ഏറ്റവുമൊടുവിൽ കണ്ടത്. വേറിട്ട അഭിനയശൈലിയോടൊപ്പം വ്യത്യസ്തമായ നർമ്മബോധവും ഉർവശിയുടെ പ്രത്യേകതകളാണ്. Actress Urvasi home garden

Comments are closed.