54-ാം വയസിൽ നടി ഉർവശിക്ക് പുതിയ വിശേഷം!! ഭർത്താവിനും മകനും ഒപ്പം സന്തോഷം അറിയിച്ച് പ്രിയതാരം.. ജീവിതാഭിലാഷവുമായി മലയാളികളുടെ ഓൾഡ് ലേഡി സൂപ്പർ സ്റ്റാർ | Actress Urvasi Happy News Viral

Actress Urvasi Happy News Viral Malayalam : ഒരേ സമയം ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആരാധകരെ കയ്യിലെടുത്ത മലയാളികളുടെ എക്കാലത്തെയും പ്രിയ താരമാണ്  ഉർവശി. നായികയായും സഹനടിയുമായും ഒക്കെ മലയാളത്തിലും തമിഴിലും സജീവമായ താരം ഇപ്പോൾ കൂടുതലും ക്യാരക്ടർ റോളുകളിലാണ് തിളങ്ങുന്നത്. അഭിനയത്തിൽ സജീവമായ ഉർവശി പക്ഷേ സോഷ്യൽ മീഡിയയിൽ അത്ര സജീവ സാന്നിധ്യം അല്ലായിരുന്നു.

ഇപ്പോഴിതാ താനും സോഷ്യൽ മീഡിയയിൽ സജീവമാകുന്നു എന്ന വാർത്തയാണ് താരം പങ്കുവെച്ചിട്ടുള്ളത്.  ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട്  തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഏതാനു ദിവസങ്ങള്‍ക്ക് മുമ്പാണ് താരം ഉര്‍വശി ശിവപ്രസാദ് എന്ന പേരില്‍ അക്കൗണ്ട് ആരംഭിച്ചത്. അക്കൗണ്ട് തുടങ്ങിയതിന് പിന്നാലെ ഒരു വീഡിയോയും ഉർവശി പങ്കുവച്ചിരുന്നു. എല്ലാവരുടെയും ആഗ്രഹ പ്രകാരമാണ് താന്‍ ഈ അക്കൗണ്ട് തുടങ്ങുന്നതെന്നും ഇന്നു മുതല്‍ താന്‍ സംസാരിക്കാന്‍ ആരംഭിക്കുകയാണെന്നും ഉർവശി പറയുന്നുണ്ട്.

Actress Urvasi Happy News
Actress Urvasi Happy News

“ആദ്യമായിട്ടാണ് താൻ ഇൻസ്റ്റയിൽ ഒരു പേജ് തുടങ്ങുന്നത്. എല്ലാവരും വേണം എന്ന് പറഞ്ഞതുകൊണ്ടാണ് തുടങ്ങുന്നത്. എല്ലാ വെക്കേഷനും ഇത് പോലെ ഞങ്ങൾ യാത്രകൾ പോകാറുണ്ട്. മോന്റെ വെക്കേഷനും, മകളുടെ അവധിയും എല്ലാം നോക്കിയാണ് പലപ്പോഴും യാത്രകൾ. പത്തുപന്ത്രണ്ടു ദിവസത്തെ ദുബായ് യാത്രകൾക്ക് ശേഷം ഇപ്പോൾ ചെന്നൈയിലേക്ക് മടങ്ങുകയാണെന്നും വീഡിയോയിൽ ഉര്‍വശി പറയുന്നുണ്ട്”. വീഡിയോയിൽ താരത്തിനൊപ്പം മകൻ ഇഷാനെയും ഭര്‍ത്താവ് ശിവപ്രസാദിനെയും കാണാം.

താരത്തിനെ  സ്വാഗതം ചെയ്തുകൊണ്ട് നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്. നിരവധി ഫോളോവേഴ്‌സുണ്ട് ഇപ്പോള്‍ ഉര്‍വശിക്ക്. വെക്കേഷന്‍ കാലം അടിച്ചു പൊളിക്കുന്ന വീഡിയോയും ഉര്‍വശി തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയര്‍ ചെയ്തിട്ടുണ്ട്. ഉര്‍വശിയുടെ റിലീസിനെത്തിയ അവസാന ചിത്രം ‘ചാള്‍സ് എന്റര്‍പ്രൈസസ്’ ആണ്. മലയാള ചിത്രമാണ്. ‘ഉള്ളൊഴുക്ക്’, ‘ഹെര്‍’, ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’ എന്നിവയാണ് ഉര്‍വശിയുടെതായി റിലീസിന് ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.

Comments are closed.