നീലാകാശവും നീലകടലും; വിവാഹ ശേഷമുള്ള ആദ്യ ട്രിപ്പ്! ആൻഡമാനിൽ ഹണിമൂൺ അടിച്ചു പൊളിച്ച് സ്വാസികയും പ്രേമും! | Actress Swasika Prem Andaman Nicobar Trip Photos

Actress Swasika Prem Andaman Nicobar Trip Photos

Actress Swasika Prem Andaman Nicobar Trip Photos : മലയാള ടെലിവിഷൻ ഇൻഡസ്ട്രിയിലൂടെ അവതാരികയായും ടെലിവിഷൻ സീരിയൽ നടിയായും പിന്നീട് ചലച്ചിത്രരംഗത്തേക്കും തന്റെ കഴിവ് പടർത്തിയ വ്യക്തിയാണ് സ്വാസിക. കഴിഞ്ഞ ജനുവരി 26ന് വിവാഹിതരായ സ്വാസികയും പ്രേമും ആൻഡമാനിൽ ഒരുമിച്ചുള്ള ട്രാവലിങ്ങിന്റെ ത്രില്ലിലാണ്.സുരേഷ് ഗോപി,ദിലീപ്, ഇടവേള ബാബു തുടങ്ങി അനേകം

സീരിയൽ സിനിമാതാരങ്ങൾ അണിനിരന്ന വിവാഹം സാമൂഹിക മാധ്യമങ്ങളിൽ വലിയ ഹിറ്റായിരുന്നു.’മനം പോലെ മംഗല്യം’ എന്ന സീരിയലിൽ ആണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. സീരിയലിന്റെ സെറ്റിൽവെച്ചാണ് ആദ്യമായി പ്രണയം തുടങ്ങിയതെന്നും, ആദ്യം പ്രൊപ്പോസ് ചെയ്തത് താനാണെന്നും സ്വാസിക പറഞ്ഞിരുന്നു.’സീരിയലിന്റെ സെറ്റിലാണ് ആദ്യമായിട്ട് ഞങ്ങൾ കണ്ടത്. എനിക്ക് പ്രേമിന്റെ ശബ്ദം വളരെ ഇഷ്ടമാണ്.

ഞാൻ മനസിൽ സങ്കൽപിച്ചതു പോലെ പൗരുഷമുള്ള ശബ്ദം. ഞാനാണ് പ്രേമിനെ പ്രൊപ്പോസ് ചെയ്തത്. ഒരു റൊമാന്റിക് സീൻ ഷൂട്ട് ചെയ്യുന്നതിനിടെ, പ്രേമിന്റെ നെഞ്ചിൽ ത ലവെച്ച് ഡയലോഗ് പറയുന്ന സീനായിരുന്നു. ഡയലോഗുകളെല്ലാം പറഞ്ഞുകഴിഞ്ഞതിന് ശേഷം ഞാൻ ചോദിച്ചു. “നമുക്ക് കല്ല്യാണം കഴിച്ചാലോ?”എന്ന്’.ഇതാണ് ആ കുട്ടി ലവ് സ്റ്റോറി. പിന്നീട് സ്വാസികയും പ്രേമും സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറി. വിവാഹത്തിന്റെ റീലുകളും, വീട്ടിൽനിന്ന് ചെയ്ത

കോമഡി റീലുകളും പ്രേക്ഷകർ ഏറ്റെടുത്ത് വിജയിപ്പിച്ചു. ഇപ്പോഴിതാ ആൻഡമാൻ ബീച്ച് ഫോട്ടോഷൂട്ടും. വെള്ളയിൽ നീലപ്പുള്ളികൾ ഉള്ള ഭംഗിയുള്ള ഉടുപ്പിട്ട് സ്വാസികയും, സാധാരണ ക്യാഷ്വൽസിട്ട് പ്രേമും നിൽക്കുന്ന സ്റ്റിൽ ഫോട്ടോസ് ആണ് വൈറലായി കൊണ്ടിരിക്കുന്നത്. പ്രേം ജേക്കബ് എന്ന പ്രേമിന്റെ ഇൻസ്റ്റ ഗ്രാം അക്കൗണ്ടിലൂടെ ഫോട്ടോകൾ പങ്കുവയ്ക്കപ്പെട്ടിട്ടുള്ളത്. നവദമ്പതികൾ ആയ ഇരുവർക്കും പ്രേക്ഷകർക്കിടയിൽ വലിയ ആരാധകസമ്മതിയാണ്. ഇതിനോടകം തന്നെ ആയിരക്കണക്കിന് ലൈക്കുകളും ആരാധകരുടെ ആശംസ കുറിപ്പുകളും പോസ്റ്റിനു താഴെ വന്ന് നിറഞ്ഞു.

View this post on Instagram

A post shared by Pream Jacob (@premjacob06)

Comments are closed.