കുട്ടൻനാടൻ മാർപ്പാപ്പ നായിക സുരഭിക്ക് വിവാഹ നിശ്ചയം, ‘എന്നേക്കും എന്റേത്…’ ചിത്രങ്ങള്‍ പങ്കുവെച്ച് നടി സുരഭി സന്തോഷ് | Actress Surabhi Santosh shared her wedding Announcement

Actress Surabhi Santosh shared her wedding Announcement : നടിയും, അഭിഭാഷകയും, മോഡലുമൊക്കെയായ സുരഭി സന്തോഷ് വിവാഹിതയാകാൻ പോകുന്നു വൈറലായി കൊണ്ടിരിക്കുന്നത്. മോഡലിങ്ങുമായി ബന്ധപ്പെട്ട് നിരവധി മനോഹരങ്ങളായ ഫോട്ടോഷൂട്ടുകളുടെ കണ്ണഞ്ചിപ്പിക്കുന്ന ഫോട്ടോകൾ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും വിവാഹ നിശ്ചയവുമായി അനുബന്ധിച്ച് പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് വലിയ ശ്രദ്ധയാണ് സാമൂഹിക മാധ്യമങ്ങളിൽ കിട്ടിയിട്ടുള്ളത്.

വെള്ള വസ്ത്രത്തിൽ മാലാഖമാരെ പോലെ രണ്ടുപേർ. വരന്റെ മുഖം വ്യക്തമല്ല, അതുപോലെ പേരും മെൻഷൻ ചെയ്തിട്ടില്ല. ഇത് ആരാധകരുടെ ഇടയിൽ ഒരുപാട് സംശയങ്ങൾക്ക് വഴിയൊരുക്കി.പ്രധാനമായും കന്നഡയിലും മലയാളം സിനിമകളിലുമായി തന്റെ തുടക്കം ഗംഭീരമാക്കിയ സുരഭിക്ക് ഇൻസ്റ്റഗ്രാമിലും മറ്റും വലിയ ആരാധകരാണ് ഉള്ളത്.

സംവിധായകൻ എസ് നാരായന്റെ ‘ദുഷ്ട ‘എന്ന ചിത്രത്തിലൂടെയാണ് സുരഭി ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. അതിനുശേഷം മലയാളത്തിലും കന്നടയിലും ഒക്കെയായി നിരവധി സിനിമകളിൽ അഭിനയിച്ചു വിജയിച്ചു.മലയാളികളായ സിന്ധുവിന്റെയും ഇന്ത്യൻ ആർമിയിലെ

മുൻ കേണലായിരുന്ന സന്തോഷ് കുമാറിന്റെയും മകളായി തിരുവനന്തപുരത്ത് ജനിച്ച സുരഭി രാജ്യത്തെ വിവിധ സ്കൂളുകളിൽ സ്കൂൾ വിദ്യാഭ്യാസം നടത്തി. സുരഭി ഒരു അഭിഭാഷകയും ഭരതനാട്യം നർത്തകിയുമാണ്. ഇപ്പോൾ ബെംഗളൂരുവിലാണ് താമസം.

Comments are closed.