ഇതുവരെയും ഒരു വിവാഹ ജീവിതം ഉണ്ടായിട്ടില്ല, ചില വേഷങ്ങളോട് താൽപര്യം ഉണ്ടായിരുന്നില്ല! അങ്ങനെ പലതും ഒഴിവാക്കേണ്ടി വന്നു, മനസ്സു തുറന്ന് സുമി ശ്രീകുമാർ | Actress Sumi Sreekumar real life story

Actress Sumi Sreekumar real life story

Actress Sumi Sreekumar real life story : മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെ സുപരിചിതയായ ഒരു താരമാണ് സുമി ശ്രീകുമാർ. ഗുരുവായൂരപ്പൻ എന്ന പരമ്പരയിലൂടെയാണ് സുമി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. മലയാളത്തിൽ മാത്രമല്ല നിരവധി തമിഴ് പരമ്പരകളിലും താരം ഇതിനോടകം തന്നെ വേഷമിട്ടിട്ടുണ്ട്. ഒരു പാവം കഥാപാത്രമാണ് സുമി അധികവും വേഷമിട്ടിട്ടുള്ളത്.

നെഗറ്റീവ് കഥാപാത്രവും സുമി ഇതുവരെ അവതരിപ്പിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ ചില നെഗറ്റീവ് കഥാപാത്രങ്ങൾ തന്നെ തേടിയെത്തുന്നുണ്ട് എന്ന് താരം പറയുന്നു. അങ്ങാടിപ്പാട്ട് എന്ന പരമ്പരയിലെ സുമിയുടെ കഥാപാത്രത്തെ എല്ലാ പ്രേക്ഷകരും വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. സ്ത്രീജന്മം, വധു, അവകാശികള്‍, മംഗല്യപ്പട്ട്, ഒരിടത്തൊരിടത്ത്, ശ്രീ ഗുരുവായൂരപ്പന്‍, തുടങ്ങിയ പരമ്പരകളിൽ എല്ലാം മികച്ച വേഷം തന്നെ താരം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ താരം പറയുന്ന പുത്തൻ വിശേഷങ്ങൾ ആണ് സമൂഹം മാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നത്.

Actress Sumi Sreekumar real life story
Actress Sumi Sreekumar real life story

പി കേരളത്തിൽ അവതരിപ്പിക്കുന്ന പുതിയ പരമ്പരയിൽ താനും എത്തുന്നു എന്നതാണ് സുമി പറയുന്നത്. പ്ലസ്ടു കഴിഞ്ഞതിന് ശേഷമാണ് സുമി അഭിനയത്തിലേക്ക് കടന്നുവരുന്നത്.22 വർഷമായി അഭിനയ ലോകത്ത് സജീവമാണെങ്കിലും അങ്ങാടിപ്പാട്ട് എന്ന പരമ്പരയിലെ ആര്യ നന്ദ എന്ന പേരിലാണ് താരം ഇപ്പോഴും പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. തനിക്ക് ഒരു പ്രത്യേക കഥാപാത്രം മാത്രമേ ചെയ്യാൻ പറ്റൂ എന്നൊന്നുമില്ല. ഏതു കഥാപാത്രവും സംതൃപ്തിയോടെ ചെയ്യുമെന്ന് താരം പറയുന്നു.വളരെയധികം ഹോം സിക്നെസ് ഉള്ള ഒരാളാണ് സുമി.

അതുകൊണ്ടുതന്നെ തന്റെ അച്ഛനെയും അമ്മയെയും തിരുവനന്തപുരത്തെയും ഇട്ട് ദൂരെ എങ്ങോട്ടും പോകാൻ സുമിയുടെ മനസ്സ് കാലംവരെ സമ്മതിച്ചിട്ടില്ല എന്നാൽ ഇപ്പോൾ അതിനെല്ലാം മാറ്റം എന്ന് തുടങ്ങിയിരിക്കുന്നു എന്നും താരം പറയുന്നു. ഇപ്പോഴും പലപരമ്പരകളിലും വേഷം തിരഞ്ഞെടുക്കാൻ സഹായിക്കുന്നത് തന്റെ അമ്മയാണെന്നും, എന്നോടൊപ്പം അഭിനയി ലോകത്തേക്ക് കടന്നു വന്നവർ പലരും ലോകത്തുനിന്നും പിരിഞ്ഞു പോയെങ്കിലും തനിക്ക് ഇപ്പോഴും ഇവിടെ തുടരാൻ സാധിക്കുന്നെങ്കിൽ അതുതന്നെ ഭാഗ്യമാണെന്നും സുമി കൂട്ടിച്ചേർത്തു. തനിക്ക് ഒരു അഭിനയത്രി ആകാൻ സാധിച്ചില്ല എങ്കിൽ ഒരു അധ്യാപികയാവുകയായിരുന്നു മോഹം എന്നും, അഭിനയ ലോകത്തേക്ക് വന്നാൽ തന്റെ പേര് മാറ്റാൻ പലരും പറഞ്ഞെങ്കിലും അച്ഛനും അമ്മയും തന്ന പേരുമാറ്റാൻ തയ്യാറായിരുന്നില്ല എന്നും താരം പറയുന്നു. Actress Sumi Sreekumar real life story

Rate this post

Comments are closed.