ശ്രീനാഥുമായി വേര്‍പിരിഞ്ഞതിന് ശേഷം രണ്ടാംവിവാഹം! 18 വര്‍ഷത്തിന് ശേഷം ആ ബന്ധവും പരാജയം! മനസ്സ് തുറന്നു ശാന്തി കൃഷ്ണ | Actress Santhi Krishna Love Story
Actress Santhi Krishna Love Story
Actress Santhi Krishna Love Story :
മലയാളം, തമിഴ് സിനിമാ ലോകത്ത് നിരവധി ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രികളിൽ ഒരാളാണല്ലോ ശാന്തികൃഷ്ണ. എൺപതുകളിലും മറ്റും അഭിനയലോകത്ത് തന്റെ കരിയർ ആരംഭിച്ച താരം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ അടക്കമുള്ള ബഹുമതികൾ നേടി ഇന്നും മലയാള സിനിമാ ലോകത്ത് സജീവമാണ്. എന്നാൽ നിരവധി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം കൂടിയായ ശാന്തികൃഷ്ണയുടെ കുടുംബ ജീവിതം അത്ര സുഖകരമായിരുന്നില്ല.
മാത്രമല്ല ഈയിടെ ശ്രീകണ്ഠൻ നായർ അവതാരകനായി എത്തുന്ന ഫ്ലവേഴ്സ് ഒരുകോടി എന്ന പ്രോഗ്രാമിൽ വച്ച് തന്റെ ജീവിത കഥയുടെ ചുരുളയിച്ചപ്പോൾ കേട്ട് നിൽക്കുന്നവരുടെ കണ്ണ് നിറക്കുന്ന തരത്തിലുള്ളതായിരുന്നു ശാന്തി കൃഷ്ണയുടെ ഓരോ ജീവിതാനുഭവങ്ങളും. 1984 ൽ മലയാള നടനായിരുന്ന ശ്രീനാഥുമായായിരുന്നു തന്റെ ആദ്യ വിവാഹം. ശ്രീനാഥിന്റെ ജാതിയും ജോലിയും ഉൾപ്പെടെയുള്ള എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്തുകൊണ്ടായിരുന്നു അവനെ തന്റെ ജീവിതത്തിലേക്ക് ചേർത്ത് പിടിച്ചതെന്ന് ശാന്തികൃഷ്ണ പറയുന്നുണ്ട്. ഒടുവിൽ വീട്ടുകാരുടെ
ശക്തമായ എതിർപ്പുകൾ അവഗണിച്ചുകൊണ്ട് തന്റെ പ്രണയം താൻ സഫലീകരിക്കുകയും മുംബൈയിലെ തിരക്കുകളിൽ നിന്നും നാട്ടിൻപുറത്തെ ജീവിതം ആസ്വദിക്കാൻ തുടങ്ങുകയുമായിരുന്നു. തുടർന്ന് വിവാഹശേഷമുള്ള ദിനങ്ങൾ ഒരു സിനിമയിലെന്നപോലെയായിരുന്നു തനിക്ക് അനുഭവപ്പെട്ടിരുന്നത് എന്നും ശേഷം തിരുവനന്തപുരത്തേക്ക് താമസം മാറിയതോടെ തന്റെ ജീവിതം തന്നെ മാറി മറിയുകയായിരുന്നു എന്നും ഇവർ പറയുന്നുണ്ട്. മാത്രമല്ല തങ്ങളുടെ പൊന്നോമന കുഞ്ഞിന്റെ അകാല വിയോഗം തങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുകയും ഒടുവിൽ അത്
വിവാഹമോചനത്തിൽ കലാശിക്കുകയും ചെയ്യുകയായിരുന്നു. മാത്രമല്ല ഈയൊരു ഡിവോഴ്സിന് ശേഷം ശ്രീനാദുമായി സംസാരിക്കാനോ വിശേഷങ്ങൾ പങ്കുവയ്ക്കാനോ താൻ ശ്രമിച്ചിരുന്നില്ല. തുടർന്ന് തന്റെ എല്ലാ ജീവിതകഥയും അറിയാവുന്ന ഒരാളുമായി താൻ രണ്ടാമതും വിവാഹം ചെയ്യുകയും എന്നാൽ തന്നെ രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാക്കിയതിനു ശേഷം അദ്ദേഹവും തന്നിൽ നിന്നും ഒഴിഞ്ഞുമാറിയെന്നും ശാന്തികൃഷ്ണ വികാരഭരിതനായി പറയുന്നുണ്ട്.ഇത്രയൊക്കെ കാര്യങ്ങൾ തന്റെ ജീവിതത്തിൽ സംഭവിച്ചെങ്കിലും താൻ എന്നും ശക്തമായിട്ടാണ് നിലനിന്നിരുന്നത്, മാത്രമല്ല തന്റെ മക്കൾ അച്ഛനുമായി ഇപ്പോഴും നല്ല ബന്ധത്തിലാണുള്ളത് എന്നും ഇവർ പറയുന്നുണ്ട്.
Comments are closed.