വാക്കുകൾ ഇല്ല വർണ്ണിക്കാൻ, പുണ്യം ചെയ്ത അമ്മയും അമ്മയുടെ പുണ്യമായ മരുമകളും!! മുക്തക്കൊപ്പം മനോഹരമായി ചുവടുകൾ വെച്ച് റിമിയുടെ ‘അമ്മ | Actress Muktha Birthday Gift To Mother In Law
Actress Muktha Birthday Gift To Mother In Law : 2006-ൽ ലാൽജോസിൻ്റെ സംവിധാനത്തിൽ ഇറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് മുക്ത ജോർജ്. പിന്നീട് നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും, തമിഴിലും താരം തൻ്റെ കഴിവ് തെളിയിച്ചിരുന്നു. പത്ത് വർഷത്തോളം സിനിമയിൽ തിളങ്ങി നിന്ന താരം 2015-ൽ വിവാഹം കഴിച്ചതോടെ
സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. ഗായിക റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് മുക്തയെ വിവാഹം കഴിച്ചത്. ഇവർക്ക് കൺമണി എന്നു വിളിക്കുന്ന കിയാര എന്നൊരു മകളുണ്ട്. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിന്ന താരം ‘കൂടത്തായി’ എന്ന ഫ്ലവേഴ്സിലെ സീരിയലിലൂടെ ശക്തമായ തിരിച്ച് വരവ് നടത്തുകയായിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റിലെ ‘നമ്മൾ ‘ എന്ന പരമ്പരയിലെ ബോൾഡായ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം,
താരത്തിൻ്റെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. സ്വന്തമായി താരത്തിന് ‘മുക്ത ആൻറ് കൺമണി ഒഫീഷ്യൽ’ എന്ന യുട്യൂബ് ചാനൽ ഉണ്ട്. താരത്തിൻ്റെ ഓരോ വിശേഷങ്ങളും താരം യുട്യൂബ് ചാനൽ വഴി പങ്കുവയ്ക്കാറുണ്ട്. ഇന്നലെയായിരുന്നു റിമി ടോമിയുടെ അമ്മയും, മുക്തയുടെ അമ്മായിയമ്മയുമായ റാണിയുടെ പിറന്നാൾ. പിറന്നാൾ ദിവസം പ്രിയപ്പെട്ട അമ്മായിയമ്മയ്ക്ക് പിറന്നാൾ ആശംസകൾക്ക് അറിയിച്ച് എത്തിയിരിക്കുകയാണ് മുക്ത.
റാണിയും, മുക്തയും ചേർന്നുള്ള രസകരമായ ഡാൻസ് വീഡിയോ പങ്കുവച്ചായിരുന്നു താരം പിറന്നാൾ ആശംസകൾ അറിയിച്ചത്. ‘എൻ്റെ കൂടെ ഡാൻസ് കളിക്കുന്നത് ഊർജ്വസ്വലയായ അമ്മായിയമ്മയാണ്. നമ്മുടെ നൃത്തം നമ്മുടെ സ്നേഹത്തിൻ്റെ പ്രകടനമാണ്. നമ്മുടെ ജീവിതത്തിൽ നൽകിയ സ്നേഹത്തിന് നിങ്ങൾക്ക് നന്ദി. പിറന്നാൾ ആശംസകൾ അമ്മ.’ ഇതായിരുന്നു പോസ്റ്റ്. റാണി ടോമിക്ക് മുക്ത നൽകിയ സ്നേഹത്തിൽ ചാലിച്ച പിറന്നാൾ ആശംസകളാണ് ഇപ്പോൾ വൈറലായി മാറുന്നത്.
Comments are closed.