സുപ്രിയയോ, പൂർണ്ണിമയോ ആരാണ് കൂടുതൽ പൊസസ്സീവ്..? മക്കളുടെ കൂടെ താമസിച്ചാലല്ലേ അമ്മായിഅമ്മ പോരുണ്ടാകൂ! 50 വർഷത്തെ കലാ, ജീവിത അനുഭവങ്ങൾ പങ്കുവെച്ച് മല്ലികാ സുകുമാരൻ | Actress Mallika Sukumaran opens up her Sons
Actress Mallika Sukumaran opens up her Sons : മലയാള ചലച്ചിത്ര -സീരിയൽ നടിയും, സുകുമാരന്റെ ഭാര്യയും, പൃഥ്വിരാജ് – ഇന്ദ്രജിത്ത് എന്നീ നടന്മാരുടെ അമ്മയുമാണ് മല്ലികാ സുകുമാരൻ. കഴിഞ്ഞ ദിവസം മല്ലികാ സുകുമാരൻ്റെ സിനിമാ ജീവിതത്തിൻ്റെ 50-ാം വർഷത്തിൻ്റെ ആഘോഷം തിരുവനന്തപുരത്ത് അപ്പോളോ ഡിമോറോയിൽ വച്ച് കൊണ്ടാടിയിരുന്നു. മന്ത്രിമാരും, സംവിധായകരും, നിർമ്മാതാക്കളും, മക്കളായ ഇന്ദ്രജിത്തും, പൃഥ്വിരാജും, പൂർണിമയും, സുപ്രിയയുമൊക്കെ പങ്കെടുത്ത് ഗംഭീരമാക്കിയ ചടങ്ങായിരുന്നു അത്. മൈൽസ്റ്റോൺ മെയ്ക്കേഴ്സ് എന്ന യുട്യൂബ്
ചാനലിൽ 50 വർഷം പൂർത്തിയാക്കിയ മല്ലികാ സുകുമാരൻ്റെ അവതാരിക മീര നടത്തിയ അഭിമുഖമാണ് വൈറലായി മാറുന്നത്. പത്ത് റാപ്പിഡ് ഫയർ ചോദ്യങ്ങളാണ് ഗായത്രി ആദ്യം ചോദിച്ചത്. ജീവിതത്തിൽ പഠിച്ച ഏറ്റവും വലിയ പാഠം എന്നായിരുന്നു നടി ഗായത്രി ആദ്യം ചോദിച്ചത്. സാധാരണക്കാരുമായി കൂടുതൽ ഇടപഴകുകയെന്നും, സെലിബ്രെറ്റീസുമായി കറങ്ങാതിരിക്കുക എന്നു മല്ലിക സുകുമാരൻ പറഞ്ഞപ്പോൾ, അതെന്താണ് അങ്ങനെയെന്ന് ചോദിച്ചപ്പോൾ, എന്തെങ്കിലും വിരോധം വരുമ്പോൾ കഥകൾ വരുമെന്നാണ് മറുപടി നൽകിയത്. 50 വർഷം പൂർത്തിയാക്കിയ മല്ലികാമ്മയ്ക്ക് പേഴ്സണലായിട്ടുള്ള സക്സസ് എന്താണെന്ന് ചോദിച്ചപ്പോൾ, അന്നുമുതലുള്ള ഗുരുനാഥന്മാരോടുള്ള ഭക്തിയെന്നാണ് താരം പറഞ്ഞത്. കൊച്ചുമക്കളിൽ വികൃതിയാരാണെന്ന ചോദ്യത്തിന്,
ചെറിയ മകൾ ഇപ്പോൾ അലംകൃതയാണെന്നും, അവൾ കുസൃതിയാണെങ്കിലും, വളരെ ഇൻ്റലിജെൻറാണെന്നും താരം പ്രത്യേകം പറയുകയുണ്ടായി. ആരാണ് പൊസസ്സീവെന്ന ചോദ്യത്തിന് സുപ്രിയയാണെന്ന് പെട്ടെന്ന് തന്നെ താരം പറഞ്ഞു. മലയാള സിനിമയുടെ പ്രത്യേകതയെ കുറിച്ചായിരുന്നു പിന്നീടുള്ള ചോദ്യം. പരസ്പര സ്നേഹവും ബഹുമാനവും മലയാള സിനിമയിൽ ഇന്നുമുണ്ടെന്നാണ് താരം നൽകിയ മറുപടി. വാട്സപ്പിൽ എത്ര പേരെ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് ചോദിച്ചപ്പോൾ, നൂറു പേരെങ്കിലും കാണുമെന്ന രസകരമായ മറുപടിയാണ് താരം നൽകിയത്. ഇന്ദ്രജിത്താണ് കൂടുതൽ വീഡിയോ കോൾ ചെയ്യുന്നതെന്നും താരം പറഞ്ഞു. അതിനിടയിൽ സംവിധായകൻ രാജസേനനും, നടൻ ഷാജോൻ, വീണനായരുമൊക്കെ വന്ന് ആശംസകൾ അറിയിക്കുകയുണ്ടായി.
കെ.കെ രാജീവ് വന്ന് മല്ലികയുമായുണ്ടായ അനുഭവങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. കലാകാരനായ അഖിൽ വന്ന് സുകുമാരൻ്റെയും, മല്ലികയുടെയും മനോഹരമായ വെറൈറ്റി ചിത്രം വരയ്ക്കുകയുണ്ടായി. അത് കണ്ട് മല്ലിക അഖിലിന് പറയുകയും, അറിഞ്ഞിരുന്നെങ്കിൽ ഗിഫ്റ്റുമായി വരുമായിരുന്നെന്ന് പറയുകയാണ് മല്ലിക. സുകുമാരനെ കുറിച്ച് ചോദിച്ചപ്പോൾ, ഇപ്പോഴും എൻ്റെ കൂടെ ഉണ്ടെന്നും, ഞാൻ പലപ്പോഴും അദ്ദേഹത്തോട് സംസാരിക്കാറുണ്ടെന്നും പറയുകയാണ് മല്ലിക. വീട്ടിൽ അധികം സംസാരിക്കാത്ത വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ കൂടെ കല്യാണത്തിന് മുൻപും സിനിമ കണ്ടിട്ടുണ്ടെന്നും, സത്രത്തിൽ ഒരു രാത്രിയാണ് ആദ്യം കണ്ട സിനിമ എന്നും മല്ലിക പറയുകയുണ്ടായി. അഭിമുഖം നടന്നുകൊണ്ടിരിക്കുമ്പോഴാണ് നടി പ്രിയങ്ക കയറി വന്ന് ചടങ്ങിൽ പങ്കാളിയായത്.
അവർ തമ്മിലുള്ള ബന്ധവും പ്രിയങ്കയും, മല്ലികാ സുകുമാരനും പറയുകയുണ്ടായി. അതിനിടയിൽ പൃഥ്വിരാജിൻ്റെ ശബ്ദം കേൾക്കുകയുണ്ടായി. എന്നാൽ അത് പൃഥ്വി അല്ലെന്നും, പൃഥ്വിയുടെ അതേ ശബ്ദവും, സംസാരശൈലിയുമായി വൈറലായതാരമായ അലനായിരുന്നു. തിരുവനന്തപുരത്ത് ഷൂട്ടിംങ്ങിന് വന്നാൽ അലന് പൃഥ്വിരാജിനെ മീറ്റ് ചെയ്യാൻ അവസരം ഒരുക്കി കൊടുക്കുമെന്നും പറയുകയാണ് മല്ലിക. മെൻ്റലിസ്റ്റായ നിപിൻ നരാവത്ത് വന്ന് ഒരു സർപ്രൈസ് മല്ലികയ്ക്ക് നൽകുകയും ചെയ്തു. ഞാൻ ആദ്യമായി സെലിബ്രെറ്റിയുമായി ഒരു ഫോട്ടോ എടുത്ത് സുകുമാരൻ സാറിൻ്റെ കൂടെയാണെന്ന് നിപിൻ പറയുകയുണ്ടായി. അഭിമുഖത്തിൻ്റെ അവസാനത്തിൽ കുട്ടി സെലിബ്രെറ്റി താരമായ മാളൂട്ടി വന്ന് മല്ലിക അമ്മയുടെ കൂടെയുണ്ടായ പ്രോഗ്രാമിലെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയുണ്ടായി. അങ്ങനെ രസകരമായ അനുഭവങ്ങളാണ് മല്ലികാ സുകുമാരൻ അഭിമുഖത്തിലൂടെ പങ്കുവെച്ചത്.
Comments are closed.