യൂട്യൂബ് വരുമാനം കൊണ്ട് കോടികളുടെ വീട്; താരത്തിന്റെ വീഡിയോയിൽ തിളങ്ങി സുമുഖനായ ഈ ഫണ്ണി എഞ്ചിനീയർ .!! | Actress Anu Joseph Home Tour

Actress Anu Joseph Home Tour Malayalam: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ താരമാണ് നടി അനു ജോസഫ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലുള്ള താരത്തിന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ഹോം ടൂർ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഹോം ടൂർ വീഡിയോ എന്ന് കേട്ടതോടെ പ്രേക്ഷകർ ചിന്തിച്ചത് യൂട്യൂബിലൂടെ അനു ജോസഫ് ഉണ്ടാക്കിയ വരുമാനംകൊണ്ട് താരം പണികഴിപ്പിച്ച ഒരു വീട് എന്നാണ്. എന്നാൽ വീടിൻറെ പണി

നടന്നുകൊണ്ടിരിക്കുന്നേ ഉള്ളൂ. ഇത് ഒരു സാധാരണ വീടല്ല, വീടാണോ എന്ന് ചോദിച്ചാൽ വീടാണ്.. ഓഫീസ് ആണോ എന്ന് ചോദിച്ചാൽ ഓഫീസാണ്.. അതല്ല ഇനിയൊരു ഷൂട്ടിംഗ് ലൊക്കേഷനാണോ എന്ന് ചോദിച്ചാൽ അങ്ങനെയും പറയാം. അങ്ങനെ പലവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു സങ്കേതമായാണ് ഈ വീടിനെ അനു ജോസഫ് പരിചയപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വീഡിയോ കണ്ട പ്രേക്ഷകരെല്ലാം അനുവിനേക്കാളും വീടിനേക്കാളും ശ്രദ്ധിച്ചത് വളരെ ഫണ്ണിയായ ഈ വീടിൻറെ എൻജിനീയറെയാണ്.

Actress Anu Joseph Home Tour
Actress Anu Joseph Home Tour

എഞ്ചിനീയർ ആള് സ്മാർട്ടാണ്, കൗശലക്കാരനാണ്. സരസ സംഭാഷണപ്രിയനാണ് ഈ എഞ്ചിനീയർ മച്ചാൻ. വീഡിയോയുടെ തുടക്കം മുതൽ ഒടുക്കം വരെ എൻജിനീയറുടെ സംസാരം കേട്ടുകൊണ്ടേയിരിക്കാൻ പ്രേക്ഷകർക്ക് തോന്നിപ്പോകുന്നു. എന്താണെങ്കിലും ഈ വീടിനെക്കുറിച്ചും പ്രേക്ഷകർ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഒരേസമയം പലവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരിടം… അത് ഒരു ചെറിയ കാര്യമല്ല എന്നാണ് വീഡിയോ കണ്ട് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഇത്രയും വലിയ ഈ വീട്ടിൽ ആകെ

ഒരു ബെഡ്റൂം മാത്രമാണ് ഉള്ളത് എന്നതും കറുപ്പ് പെയിന്റ് കൊണ്ട് പുറം ഭംഗിയാക്കിയിരിക്കുന്നു എന്നതും അതിശയിപ്പിക്കുന്ന കാര്യങ്ങളാണ്. സിമ്മിംഗ് പൂളും മറ്റ് ആർഭാടങ്ങളും ഉൾപ്പെടെ വീട് ഏറെ മനോഹരമാണ്. സുഹൃത്തുക്കൾക്കും മറ്റും ഹാങ്ങ്ഔട്ട് ചെയ്യാൻ ഒരു സ്ഥലം, അതല്ലെങ്കിൽ നമ്മുടെ തന്നെ ബിസിനസ് ആവശ്യത്തിന് ഓഫീസ് തുറക്കാൻ പറ്റിയ ഒരിടം… അങ്ങനെ പലവിധ കാര്യങ്ങൾക്കാണ് ഈ വീട് ഉപയോഗിക്കാൻ സാധിക്കുന്നത്. മൂന്നുകോടി രൂപയാണത്രേ വീടിൻറെ ചെലവ്. Actress Anu Joseph Home Tour

3.3/5 - (22 votes)

Comments are closed.