‘ഐ മിസ് യൂ സൊ മച്ച് വിജയ്!’ ലിയോ-ക്ക് ശേഷം വിജയിയെ കണ്ട ആഹ്ലാദത്തിൽ ഇയൽ ബേബി, ഓടി വന്നു മകളെ കോരിയെടുത്ത് ലിയോ!

Actor vijay and Iyal baby Meet up After Leo Movie

Actor vijay and Iyal baby Meet up After Leo Movie

2023ലെ വിജയ് ഹിറ്റ് ചിത്രം ലിയോയുടെ വിശേഷങ്ങൾ ആണ് സാമൂഹിക മാധ്യമങ്ങളുടെ വൈറലായി കൊണ്ടിരിക്കുന്നത്. ലിയോ സിനിമയിലൂടെ തെന്നിന്ത്യയ്ക്ക് പ്രിയങ്കരിയായി മാറിയ ഇയലിന്റെ കണ്ണു നനയിപ്പിക്കുന്ന രംഗങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മതി അഥവാ ചിന്റ്റു എന്ന റോളിൽ വിജയിയുടെ മകളായി അഭിനയിച്ച പെൺകുട്ടിയുടെ വാക്കുകളും വൈകാരിക നിമിഷങ്ങളും

ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. വിജയി അടക്കം മറ്റു സഹ അഭിനേതാക്കളും പങ്കെടുത്ത ഷോയിലാണ് ഇയൽ വിജയിയെ കുറിച്ചുള്ള മനസ്സലിയിപ്പിക്കുന്ന വാക്കുകൾ പറഞ്ഞത്. മുഴുവൻ വേദിയെയും വൈകാരികം ആക്കി കൊണ്ടുള്ള രംഗമായിരുന്നു അത്. തമിഴ് ചലച്ചിത്രരംഗത്തെ വിലമതിക്കാനാവാത്ത സംവിധായകനാണ് ലോകേഷ് കനകരാജ്. കൈതി, വിക്രം തുടങ്ങി ലോകേഷ് ഇപ്പോൾ ഒരു ലോക്ക് യൂണിവേഴ്സ് സൃഷ്ടിച്ചിരിക്കുകയാണ്. തുടർച്ചയായ വിജയ ചരിത്രങ്ങളിലേക്കാണ് ലിയോ എന്ന പുതു പുത്തൻ സിനിമയും സ്ഥാനം പിടിക്കാൻ പോകുന്നത്.

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നായകന്മാരിൽ ഒരാളായിരിക്കും വിജയ്. കൂടാതെ തൃഷയും മലയാളികൾക്ക് ഏറ്റവും പ്രിയങ്കരനായ മാത്യു തോമസും ലിയോയിലെ പ്രധാന വേഷങ്ങളിൽ എത്തുന്നു. പല റെക്കോർഡുകളും തകര്‍ത്താണ് തമിഴ്നാട്ടിലും കേരളത്തിലും ലിയോ പ്രദർശനത്തിന് എത്തിയത്. രണ്ടുദിവസം കൊണ്ട് 50 കോടിയിലധികം ബോക്സ് ഓഫീസ് സമ്മാനിച്ച ലിയോ ഇപ്പോഴും വിജയകരമായി പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് വിജയിയുടെ മകളായി അഭിനയിച്ച ഇയൽ എന്ന ബാലതാരം ആരാധകരെ ഏവരെയും കണ്ണീർ അണിയിപ്പിച്ചുകൊണ്ട് വിജയിക്കു മുന്നിലെത്തിയത്.”

ഷൂട്ടിങ്ങിനു ശേഷം ഞാൻ വിജയിയോട് സംസാരിച്ചത് പോലുമില്ല… ഐ മിസ് യു വിജയ് .. “എന്നിങ്ങനെ വളരെ വൈകാരികമായി കൊച്ചുബാലിക വിജയിയോട് പറയുന്നു. ഇത് കേട്ട് കഴിയുമ്പോൾ വിജയ് കുട്ടിയുടെ അടുത്തേക്ക് പോവുകയും വാരിയെടുത്ത് അണച്ചു പിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താര ജാഡകൾ ഇല്ലാത്ത ആരാധകരെ കൊണ്ട് സമ്പന്നനായ താരമാണ് വിജയ്. വിജയിയുടെ ഇത്തരം മാനുഷിക നന്മയുള്ള പ്രവർത്തനങ്ങളും ചെയ്തികളും ആരാധകരും അല്ലാത്തവരും ഒരുപോലെ ആസ്വദിച്ചു വരുന്നു.

View this post on Instagram

A post shared by FasinRaj (@fasinraj_offl)

Comments are closed.