നിങ്ങളെ ചിരിപ്പിക്കുബോൾ കുറച്ച് കാലമായി ഞാൻ ദിവസവും കരയുകയാണ്, എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാമല്ലോ! വേദിയിൽ നിറക്കണ്ണുകളോടെ ദിലീപേട്ടൻ | Actor Dileep and Meenakshi Dileep At Pavi Caretaker Audio Launch

Actor Dileep and Meenakshi Dileep At Pavi Caretaker Audio Launch

Actor Dileep and Meenakshi Dileep At Pavi Caretaker Audio Launch : മലയാള സിനിമ പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്ന നടനാണ് ദിലീപ്. മിമിക്രി ആർട്ടിസ്റ്റ് ആയി കടന്ന് വന്ന് പ്രേക്ഷകരുടെ ഹൃദയത്തിൽ വലിയൊരു സ്ഥാനം പിടിച്ചു പറ്റിയ മറ്റൊരു താരം മലയാള സിനിമയിൽ കാണില്ല. കോമഡി റോളുകൾ ഇത്ര മനോഹരമായി കൈകാര്യം ചെയ്യുന്ന മറ്റൊരു നായക താരം മലയാളത്തിൽ ഇല്ല എന്ന് തന്നെ വേണം പറയാൻ.

തുടക്കത്തിൽ ചെറിയ വേഷങ്ങളിൽ ആണ് താരം സിനിമയിൽ പ്രത്യക്ഷപ്പെട്ടത് എന്നാൽ പിന്നീടങ്ങോട്ട് സിനിമയിൽ വലിയൊരു സ്ഥാനം ആണ് ദിലീപ് നേടിയെടുത്തത്. ഇപോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് താരം പവി ടേക്ക് കെയർ ആണ് താരത്തിന്റെ പുതിയ ചിത്രം ഏപ്രിൽ 26 നു ചിത്രം റിലീസ് ആകും. വിനീത് കുമാർ ആണ് ചിത്രത്തിന്റെ സംവിധായകൻ. തിയേറ്ററിൽ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ്

യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (FEUOK) യാണ് ചിത്രം നിർമ്മിക്കുന്നത്. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്ഫടികം ജോർജ്, ജൂഹി, റോസ്മിൻ, ശ്രേയ, സ്വാതി ദിലീന തുടങ്ങിയ വലിയൊരു താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിലെ ദിലീപിന്റെ അതിവൈകാരികമായ സ്‌പീച് ആണ് ഇപ്പോൾ

വൈറൽ ആകുന്നത്.ഞാനിത് വരെ 145 ഓളം സിനിമകൾ ചെയ്തിട്ടുണ്ട് ഒരുപാട് ചിരിക്കുകയും അതിലേറെ ചിരിപ്പിക്കുകയും ചെയ്ത ആളാണ് താൻ എങ്കിലും കുറച്ചു കാലങ്ങളായി ഞാൻ ദിവസവും കരഞ്ഞു കൊണ്ടിരിക്കുന്ന ആളാണ് എന്നും താരം പറഞ്ഞു. ഈ സിനിമ എന്റെ ഈ മേഖലയിലുള്ള നിലനിൽപ്പ് നിശ്ചയിക്കുന്നതാണെന്നും താരം പറഞ്ഞു. താരത്തിന്റെ പ്രസംഗം വൈറൽ ആയിരിക്കുകയാണ് ഇപ്പോൾ.

Comments are closed.