സാന്ത്വനത്തിലെ സേതുവേട്ടന്റെ യഥാർത്ഥജീവിതം ഇങ്ങനെ.!! ഒമ്പതാം ക്ലാസ്സിൽ ബാർബറായി തുടങ്ങി.!! ഇപ്പോൾ അറിയപ്പെടുന്നൊരു നടൻ!! ജീവിതകഥ പറഞ്ഞ് നടൻ ബിജേഷ് അവനൂർ | Actor Bijesh Avanoor Life Story

Actor Bijesh Avanoor Life Story Malayalam : ടെലിവിഷൻ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളെയും മലയാളികൾ നെഞ്ചോടുചേർത്തിട്ടുള്ളതാണ്. കുടുംബബന്ധവും സഹോദരസ്നേഹവും മുൻനിർത്തിയുള്ള പരമ്പരയിൽ ഏറെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് നടൻ ബിജേഷ് അവനൂർ. സാന്ത്വനം പരമ്പരയിൽ ദേവിയുടെ ആങ്ങളയായ സേതു എന്ന കഥാപാത്രമായിട്ടാണ് ബിജേഷ് പ്രേക്ഷകർക്ക്

മുൻപിലെത്തുന്നത്. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ ബിജേഷ് ഇപ്പോഴിതാ തന്റെ കഥ ഒരു ഇന്റർവ്യൂവിൽ തുറന്നുപറയുകയാണ്. മൈൽസ്റ്റോൺ മേക്കേഴ്സ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബിജേഷ് മനസ് തുറന്നത്. ഷോർട്ട്ഫിലിമുകളിലും തന്റേതായ കഴിവ് തെളിയിച്ച താരമാണ് ബിജേഷ്. ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന സാന്ത്വനം പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെക്കുറിച്ചും തന്റെ അഭിപ്രായം വ്യക്തമായി ബിജേഷ് പറഞ്ഞിട്ടുണ്ട്.

Actor Bijesh Avanoor Life Story
Actor Bijesh Avanoor Life Story

അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല അധ്യാപകനായും ചിത്രകാരനായുമെല്ലാം തന്റെ പ്രതിഭ തെളിയിച്ച ആളാണ് ബിജേഷ്. പൃഥ്വിരാജ് അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ പോയപ്പോൾ സേതുവേട്ടനല്ലേ എന്നു പറഞ്ഞ് ഒരുപാട് ആരാധകർ തന്നോട് വന്ന് സംസാരിച്ചെന്നും ഇതെല്ലാം കണ്ട് പൃഥ്വിരാജിനും വളരെ അതിശയം തോന്നിയെന്നും ബിജേഷ് പ്രേക്ഷകരോട് പങ്കുവെച്ചു. അവിവാഹിതനായ ബിജേഷിന് ഒരുപാട് ആരാധകരിൽ നിന്നാണ് പ്രണയാഭ്യർത്ഥനകൾ എത്തുന്നത്. തനിക്ക് ഒരു വലിയ ഡയറക്ടർ ആവണമെന്നുള്ള ഒരേയൊരു ലക്ഷ്യത്തിലാണ് താൻ ജീവിക്കുന്നതെന്ന് ബിജേഷ് പ്രേക്ഷകരോട് പറയുന്നു.

ശിവാഞ്ജലിമാർക്ക് ലഭിക്കുന്ന വൻ പ്രേക്ഷകസ്വീകാര്യതയെക്കുറിച്ചും ബിജേഷ് മനസ് തുറന്നു. അവർ എവിടെ ചെന്നാലും വലിയ ആഘോഷമാണ്. രണ്ട് പേരും നാച്ചുറൽ ആക്റ്റിംഗിന്റെ അങ്ങേയറ്റമാണ്. സാന്ത്വനത്തിലെ കണ്ണനായി അഭിനയിക്കുന്ന അച്ചുവുമായി വലിയ സൗഹൃദത്തിലാണെന്നും ബിജേഷ് പറയുന്നു. ഇരുവരും ഒരുമിച്ചാണ് റീലുകൾ ചെയ്യാനുള്ളത്. പരമ്പരയിൽ ഇപ്പോൾ സേതു എന്ന കഥാപാത്രം വലിയ ഇമോഷണൽ രംഗങ്ങളിലൂടെയാണ് കടന്നുപോകുന്നത്. Actor Bijesh Avanoor Life Story

Comments are closed.